അശ്വിനും ഓവര്‍സീസ് സെഞ്ചുറി.. ധോണിയെ ട്രോള്‍ ചെയ്ത് നശിപ്പിച്ച് സോഷ്യല്‍ മീഡിയ...!
ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന് എന്നൊക്കെയാണ് എം എസ് ധോണിയെ ആരാധകര്‍ വിളിക്കുന്നത്. എന്നാല്‍ രസകരമായ ഒരു കാര്യമുണ്ട്. 90 ടെസ്റ്റും അയ്യായിരത്തോളം റണ്‍സും അക്കൗണ്ടിലുള്ള ധോണിക്ക് ഉപഭൂഖണ്ഡത്തിന് പുറത്ത് ഒരു സെഞ്ചുറിയില്ല. ഇന്ത്യയ്ക്ക് പുറത്ത് ധോണിയുടെ ഏക സെഞ്ചുറി എന്ന് പറയുന്നത് 148 റണ്‍സാണ്. പാകിസ്താനെതിരെ ഫൈസലാബാദില്‍.
ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നേടിയ 92 റണ്‍സാണ് ധോണിയുടെ ഏഷ്യയ്ക്ക് പുറത്തുള്ള ഉയര്‍ന്ന സ്കോര്‍. ആറാം നമ്പറില്‍ ഇറങ്ങുന്ന ധോണിക്ക് ആവശ്യത്തിന് സമയം കിട്ടുന്നില്ല എന്നൊക്കെയാണ് ധോണി ഫാന്‍സ് പണ്ട് പറഞ്ഞിരുന്നത്. എന്നാല്‍ ആറാം നമ്പറില്‍ ഇറങ്ങി അശ്വിന് പോലും സെഞ്ചുറിയടിച്ചിട്ടും ധോണിക്ക് അതിന് പറ്റിയിരുന്നില്ലല്ലോ എന്നാണ് ട്രോളന്മാരുടെ ഡയലോഗ്. ഇനിയൊരു സെഞ്ചുറി അടിച്ചുകാണിക്കാം എന്ന് വെച്ചാല്‍ ധോണി കളിയും നിര്‍ത്തിപ്പോയി.. കാണൂ ധോണി ട്രോള്‍സ്....

നിങ്ങള്‍ക്ക് ഓവര്‍സീസ്...
നിങ്ങള്‍ക്ക് ഓവര്‍സീസ് സെഞ്ചുറിയുണ്ടോ.. അശ്വിന് ധോണിയോട് ചോദിക്കുന്ന സീനൊന്ന് ആലോചിച്ചുനോക്കിയേ

ഡബിള്‍ കാണുന്ന ധോണി
കോലിക്ക് ഓവര്‍സീസ് ഡബിള്‍ സെഞ്ചുറി. ഇത് കാണുന്ന ധോണി...

ഇതുവരെ കാണാത്ത ജിന്നാണ്
എന്താണ് മഹീ ഈ ഓവര്‍സീസ് സെഞ്ചുറി.. അത് നമ്മള് ഇതുവരെ കാണാത്ത ജിന്നാണ് ബഹന്‍

വെള്ളം ഇറക്കാനാ വിധി
അശ്വിന് പോലും ഓവര്‍സീസ് സെഞ്ചുറി നേടി.. നമുക്ക് ഇപ്പോഴും വെള്ളമിറക്കാന്‍ തന്നെയാ വിധി

ഇതാണ് ക്യാപ്റ്റന്‍ ഇതാണ് കോച്ച്
ഡബിള്‍ സെഞ്ചുറി അടിക്കുന്ന ക്യാപ്റ്റന്‍. അത് ക്യാമറയില്‍ പകര്‍ത്തുന്ന കോച്ച്. ഇതാണ് നമ്മ പറഞ്ഞ ക്യാപ്റ്റന്‍, ഇതാണ് കോച്ച്.

അശ്വിന് ക്ലാസില്ല
അശ്വിന് ക്ലാസ് കൊണ്ടല്ല പിച്ച് ബാറ്റിംഗ് പിച്ചായത് കൊണ്ടാണ് പോലും സെഞ്ചുറി അടിച്ചത്. പറയുന്നത് മറ്റാരുമല്ല ധോണി ഫാന്‍സ് തന്നെ

കളി കൂടുന്തോറും
ഓരോ കളിയും കൂടുന്തോറും സെഞ്ചുറി അടിക്കാനുള്ള ആഗ്രഹവും കൂടും - പേര് വിരാട് കോലി

ധോണിയെ ട്രോളുന്നത്
അശ്വിനെ ടീമിലെടുത്തതിന് പണ്ട് കുറ്റം പറഞ്ഞവര്‍ ഇപ്പോള്‍ ധോണിയെ ട്രോളുന്നു കാരണം അശ്വിന് സെഞ്ചുറിയടിച്ചത്രെ എന്താല്ലേ

ഒരു കൂട്ടം ധോണിമാര്‍
ഒരുകൂട്ടം ധോണിമാരെക്കണ്ടോ. സത്യത്തില്‍ ഇവര്‍ ധോണിക്കാരല്ല, നല്ല തുഴച്ചില്‍ക്കാരാണ്.

ഇപ്പോ മനസിലായല്ലോ
അശ്വിന് പോലും സെഞ്ചുറി അടിച്ച പിച്ചിലാണത്രെ കോലി ഡബിള്‍ സെഞ്ചുറി അടിച്ചത്. അതുകൊണ്ട് വലിയ ആഹ്ലാദമൊന്നും വേണ്ടെന്ന് മഹി ഫാന്‍സ്

ബോറടിക്കില്ലേ
ഇങ്ങനെ സെഞ്ചുറിയടിച്ചോണ്ടിരുന്നാല് നിനക്ക് ബോറടിക്കില്ലേ.. അതുകൊണ്ടല്ലേ ഡബിള്‍ സെഞ്ചുറി അടിച്ചത്..

അളവുകോലാക്കി
ധോണിക്ക് ഓവര്‍സീസ് സെഞ്ചുറി ഇല്ലാത്തത് കൊണ്ട് അത് ബാറ്റ്സ്മാന്റെ കഴിവ് തെളിയിക്കാനുള്ള അളവുകോലാക്കിയതാണത്രെ ഹേറ്റര്‍മാര്‍

സാറിന്റെ പേരെന്താ
പണ്ട് സെഞ്ചുറി അടിക്കലായിരുന്നു ശീലം. ഇപ്പോ അതൊന്നു മാറ്റി ഡബിള്‍ സെഞ്ചുറിയാക്കി. പേ

കബാലി ഡാ
കബാലിയല്ലേ എല്ലായിടത്തും സ്റ്റാര്‍. അപ്പോള്‍ കോലിക്ക് വേണ്ടി ഒരു കബാലി ട്രോള്‍. സെഞ്ചുറി അടിച്ച് നിര്‍ത്തും എന്ന് കരുതിയോ ഡബിള്‍ സെഞ്ചുറി ഡാ

അതൊരു കിംഗാണ് ബഹന്‍
ആരാണീ വിരാട് കോലി.. അതൊരു സെഞ്ചുറി കിംഗാണ് ബഹന്‍.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം












Click it and Unblock the Notifications