എല്‍ഡിഎഫിനെ ജയിപ്പിച്ചത് തങ്ങളെന്ന് വെള്ളാപ്പള്ളി.. ട്രോളുകള്‍ കണ്ടാല്‍ കരഞ്ഞുപോകും....
നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ജയിക്കാന്‍ കാരണം ബി ഡി ജെ എസിന്റെ പ്രകടനമാണെന്ന വെള്ളാപ്പള്ളി നടേശന്റെ വാക്കുകള്‍ കേട്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണല്ലോ. യു ഡി എഫ് വോട്ടുകള്‍ ബി ഡി ജെ എസ് നേടിയതാണ് എല്‍ ഡി എഫ് ജയിക്കാന്‍ കാരണമെന്നാണ് വെള്ളാപ്പള്ളി ഉദ്ദേശിച്ചതെങ്കിലും പറഞ്ഞുവന്നപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയി.
മുഖ്യമന്ത്രി പദത്തിലേക്ക് പിണറായി വിജയന്‍ തന്നെയാണ് വരേണ്ടതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ബി ജെ പിയുടെ കൂടെ കൂടി മത്സരിച്ച വെള്ളാപ്പള്ളിയുടെ ബി ഡി ജെ എസ് എങ്ങനെയാണ് എല്‍ ഡി എഫിനെ ജയിപ്പിച്ചത് എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ സംശയം. സംശയങ്ങള്‍ ട്രോളുകളായി രൂപാന്തരപ്പെട്ടാല്‍ ഇങ്ങിനിരിക്കും...

സഖാവേ ഞാനാണ്
സഖാവിനെന്നെ മനസിലായില്ലേ, ഞാൻ വെള്ളാപ്പള്ളി.. നിങ്ങളെ ജയിപ്പിച്ച വെള്ളാപ്പള്ളി..

ഇവിടെ വന്നോ
ഇവൻ ഇവിടെ വന്നോ.. വന്നെങ്കി അടി കിട്ടും എന്ന സ്ഥിതിയാണത്രെ..

ഏത് ഈ നടേശനോ
എൽ ഡി എഫിനെ ജയിപ്പിച്ചത് തങ്ങളെന്ന് നടേശൻ പറഞ്ഞത് കേട്ട് കുമ്മനം ഞെട്ടുന്നു..

ജയിച്ചവരുടെ കൂടെ
കാര്യം മോദി ഹെലികോപ്റ്ററും കാശും ഒക്കെ കൊടുത്തുകാണും പക്ഷേ ജയിച്ചവരുടെ കൂടെ മാത്രമേ വെള്ളാപ്പള്ളി നിൽക്കൂ

കേസ് ഒഴിവാക്കാനാണോ
മൈക്രോ ഫിനാൻസ് കേസിൽ നിന്നും തടിയൂരാനാണോ ഇനി വെള്ളാപ്പള്ളി എൽ ഡി എഫിനൊപ്പം പോകുന്നത്...


Click it and Unblock the Notifications
