#cuteguyalert: പ്രിയങ്കയ്ക്ക് വേണ്ടി ട്വിറ്റര്‍ ഒരു ചുള്ളന്‍ ചെക്കനെ തേടുന്നു!
വഴിയില്‍ കണ്ട ഒരു പെണ്‍കുട്ടിയുടെ ചിത്രം ഒരു ചെറുപ്പക്കാരന്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക. എന്നിട്ട് എനിക്ക് ആ കുട്ടിയെ ഇഷ്ടമാണ് എന്ന് പറയുക. ആ കുട്ടിയുടെ അനുവാദം കൂടിയില്ലാതെയാണ് ഇതൊക്കെ എന്നോര്‍ക്കണേ - ഇങ്ങനെ എങ്ങാനുമാണ് കഥയെങ്കില്‍ ഇവിടെ എന്തൊക്കെ പുകിലുകള്‍ നടന്നേനെ. പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറിയ ആ ചെറുപ്പക്കാരനെ കൊന്ന് കൊലവിളിച്ചേനെ എല്ലാവരും കൂടെ.
എന്നാല്‍ ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ ഇവിടെ അങ്ങനെയല്ല സംഭവിച്ചിരിക്കുന്നത്. ഇവിടെ ഫോട്ടോ എടുത്തിരിക്കുന്നത് ഒരു പെണ്‍കുട്ടിയാണ്. ഒരു ചുള്ളന്‍ ചെക്കന്റെ ഫോട്ടോ എടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പ്രിയങ്കയ്ക്ക് വേണ്ടി, ഊരും പേരും അറിയാത്ത ആ ചെക്കനെ തിരയുകയാണ് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ഇപ്പോള്‍. കാണൂ രസകരമായ ഒരു നോര്‍ത്ത് ഇന്ത്യന്‍ പ്രണയകഥയുടെ വിശേഷങ്ങള്‍.

പ്രിയങ്കയാണ് കഥാനായിക
സെപ്തംബര്‍ ആറ് ഞായറാഴ്ചയാണ് പ്രിയങ്ക ആര്‍ പി ട്വിറ്ററില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഗുഡ്ഗാവിലെ എം ജി റോഡില്‍ വെച്ച് കണ്ട ചുള്ളനെ പടമാക്കി പോസ്റ്റിയതായിരുന്നു പ്രിയങ്ക.

പെണ്ണൊരുമ്പെട്ടാല്‍
ആളൊരു ക്യൂട്ടല്ലേ എന്ന് ചോദിച്ച് #cuteguyalter എന്ന ഹാഷ് ടാഗുമിട്ട് പ്രിയങ്ക പോസ്റ്റിട്ടതും ഇഷ്ടം പോലെ ആളുകള്‍ കൂടെ കൂടെ കൂടി. പ്രിയങ്കയ്ക്ക് വേണ്ടി ഈ ചുള്ളനെ തിരയാന്‍ ഉപയോഗിക്കുന്ന ഹാഷ്ടാഗായി ഇത് മാറിക്കഴിഞ്ഞു.

ആണുങ്ങളുടെ അച്ഛേ ദിന്‍
പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ ഫോട്ടോ എടുത്ത് ട്വിറ്ററില്‍ തിരയുന്നു. ആണ്‍കുട്ടികളുടെ അച്ഛേ ദിന്‍ വന്നല്ലോ എന്നാണ് നൈന എന്ന ഈ ഐ ഡി ട്വിറ്ററില്‍ പറയുന്നത്.

പെണ്ണിന് എന്തും ആകാമല്ലോ
ഒരു പെണ്‍കുട്ടി ഇങ്ങനെ ഫോട്ടോ എടുത്തിട്ടപ്പോള്‍ എല്ലാവരും ആഘോഷിക്കുന്നു. തിരിച്ചായിരുന്നെങ്കില്‍ എല്ലാവരും കൂടി പോസ്റ്റിട്ടയാളെ ബലാത്സംഗ വീരനും വിടനും ആക്കി മാറ്റിയേനേ എന്ന് പരാതി പറയുന്നവരും രംഗത്തുണ്ട്.
|
എന്റെ പ്രതീക്ഷ പോകുന്നേ
സംഭവം ട്രെന്‍ഡ് ആയി മാറിയതോടെ പ്രിയങ്ക വീണ്ടും ട്വിറ്ററില്‍ ഒരു പോസ്റ്റ് ഇട്ടു. എന്റെ പ്രതീക്ഷ മൊത്തം പോയി എനിക്ക് കൂടുതല്‍ സഹായം വേണം എന്നൊക്കെയാണ് ഈ ട്വീറ്റില്‍


Click it and Unblock the Notifications
