ജനുവരി 15ഓടെ പേടിഎം ഇല്ലാതാകും!!! പേടിഎമ്മിന് സംഭവിച്ചതെന്ത്
പേടിഎം വാലറ്റ് പേയ്‌മെന്റ് ബാങ്കായി മാറാനുള്ള അനുമതി ലഭിച്ച സാഹചര്യത്തിലാണ് വ്യാജ വാര്‍ത്ത
ദില്ലി: ഇ വാലറ്റ് സേവനമായ പേടിഎം ജനുവരി 15ന് പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന വാര്‍ത്തയ്ക്ക് വിശദീകരണവുമായി കമ്പനി. കമ്പനിയുടെ ബ്ലോഗിലാണ് വ്യാജവാര്‍ത്തയ്ക്ക് വിശദീകരണവുമായി കമ്പനി രംഗത്തെത്തിയിട്ടുള്ളത്. നോട്ട് നിരോധനത്തോടെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിന് വേണ്ടി ഏറ്റവുമധികം പേര്‍ ഉപയോഗിച്ച പേടിഎം വാലറ്റ് പേയ്‌മെന്റ് ബാങ്കായി മാറാനുള്ള അനുമതി ലഭിച്ച സാഹചര്യത്തിലാണ് വാര്‍ത്ത പ്രചരിക്കുന്നത്.
Read also: ചതിച്ചാശാനേ ചതിച്ചു; പരസ്യത്തിലെ മോദിയും തുണച്ചില്ല, പേടിഎം പണി തന്നു
വാട്‌സ്ആപ്പിലും യൂട്യൂബിലും വ്യാപകമായി പ്രചരിച്ച വ്യാജസന്ദേശത്തെ തള്ളിക്കളഞ്ഞ് രംഗത്തെത്തിയ കമ്പനി പേടിഎം ബാങ്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങളും ബ്ലോഗില്‍ പുറത്തുവിട്ടിട്ടുണ്ട്. പേടിഎം വാലറ്റ് പേയ്‌മെന്റ് ബാങ്കിലേയ്ക്ക് മാറുന്നതോടെ പേടിഎം ഉപയോഗിച്ച് ഇടപാടുകള്‍ നടത്താനാവില്ലെന്നും വ്യാജ സന്ദേശത്തില്‍ പറയുന്നു.
Read also:സ്ത്രീകള്‍ ജാഗ്രതൈ!!! വാട്‌സ്ആപ്പില്‍ നിന്ന് പേടിഎം വഴി പണം തട്ടിപ്പ്: എങ്ങനെയെന്നല്ലേ

വാട്‌സ്ആപ്പില്‍
ഇ വാലറ്റ് സേവനമായ പേടിഎം വാലറ്റ് ജനുവരി 15ഓടെ അപ്രത്യക്ഷമാകുമെന്നാണ് വാട്‌സ്ആപ്പിലും യൂട്യൂബിലും പ്രചരിച്ച വ്യാജസന്ദേശം.

അഭ്യൂഹം മാത്രം
പേടിഎമ്മിനെക്കുറിച്ച് പ്രചരിച്ച വാര്‍ത്ത വ്യാജമാണെന്നും പേടിഎം ഉപയോക്താക്കള്‍ക്ക് പേയ്‌മെന്റ് ബാങ്ക് നിലവില്‍ വരുന്നതോടെ കൂടുതല്‍ അധിക സേവനങ്ങള്‍ ലഭിയ്ക്കുമെന്നും കമ്പനി കമ്പനി ബ്ലോഗില്‍ വ്യക്തമാക്കി.

പേയ്‌മെന്റ് ബാങ്ക് ഉടന്‍
റിസര്‍വ് ബാങ്കിന്റെ ചട്ടപ്രകാരം അംഗീകാരം ലഭിച്ച പേടിഎമ്മിന്റെ പേയ്‌മെന്റ് ബാങ്ക് സേവനങ്ങള്‍ക്ക് ഉടന്‍ തന്നെ പേടിഎം ഉപയോക്താക്കള്‍ക്ക് ലഭ്യമായിത്തുടങ്ങും. എന്നാല്‍ പേടിഎം ഉപയോക്താക്കള്‍ക്ക് അവരുടെ പേടിഎം വാലറ്റില്‍ മാറ്റങ്ങളൊന്നും വരുത്തേണ്ടതെന്നും അതെല്ലാം സ്വാഭാവികമായി സംഭവിക്കുമെന്നും കമ്പനി ബ്ലോഗില്‍ വ്യക്തമാക്കുന്നു.

എല്ലാം പഴയത് തന്നെ
പേടിഎമ്മിലെ ലോഗിന്‍ വിവരങ്ങള്‍, വാലറ്റ് ബാലന്‍സ്, ഉപയോക്താക്കളുടെ അനുഭവം എന്നിവയെല്ലാം പഴയതു തന്നെയായിരിക്കും. ടിക്കറ്റ് ബുക്കിംഗിനും ബില്ലടയ്ക്കാനും യൂബര്‍ സേവനങ്ങള്‍ക്കും പേടിഎം ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

പേയ്‌മെന്റ് ബാങ്കിലേയ്ക്ക്
കഴിഞ്ഞ ആറ് മാസക്കാലമായി വാലറ്റില്‍ പ്രവര്‍ത്തിക്കാതിരിയ്ക്കുകയും ബാലന്‍സ് ഇല്ലാതിരിയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഉപയോക്താവിന്റെ അനുമതിയില്ലാതെ പേടിഎം വാലറ്റില്‍ നിന്ന് പേയ്‌മെന്റ് ബാങ്കിലേയ്ക്ക് മാറാന്‍ സാധിക്കില്ല.

ബാങ്കല്ല പേയ്‌മെന്റ് ബാങ്ക്
ബാങ്ക് സേവനങ്ങളുടേതിന് സമാനമെന്ന് തോന്നുന്ന ചെക്ക് ബുക്ക്, ഡെബിറ്റ് കാര്ഡഡ്, എന്നിവ പേയ്‌മെന്റ് ബാങ്ക് നല്‍കുമെങ്കിലും വായ്പ നയം പേയ്‌മെന്റിന്റെ അജന്‍ഡയിലില്ല.












Click it and Unblock the Notifications