ജോലി കിട്ടിയിട്ട് വേണം ഒന്ന്... ജോലി കിട്ടിയ കാര്യം ഈ യുവതി ആഘോഷിച്ചത് കണ്ടാല്‍ ഞെട്ടും!
ഫേസ്ബുക്ക് കുടുംബവുമായി ഈ സന്തോഷ വാര്‍ത്ത പങ്കുവെക്കാന്‍ പറ്റിയതില്‍ ഞാന്‍ അതീവ സന്തോഷവതിയാണ്. അവസാനം ഞാനെന്റെ പങ്കാളിയെ കണ്ടെത്തി. എന്റെ പെര്‍ഫക്ട് മാച്ചിനെ - ബെനീറ്റ അബ്രഹാമിന്റെ ഈ എഫ് ബി സ്റ്റാറ്റസ് കണ്ട് അവര്‍ വിവാഹിതയാകാന്‍ പോകുന്നു എന്നാണോ നിങ്ങള്‍ കരുതിയത്. എങ്കില്‍ തെറ്റി. തെറ്റി എന്ന് വെച്ചാല്‍ പൂര്‍ണമായും തെറ്റി.
എന്‍ഗേജ്‌മെന്റ് വാര്‍ത്ത പോലെയാണ് ബെനീറ്റ ഇത് അവതരിപ്പിച്ചതെങ്കിലും സംഭവം വേറൊന്നായിരുന്നു. ബെനീറ്റയ്ക്ക് ഒരു ജോലി കിട്ടി. അതും മാസങ്ങളുടെ അലച്ചിലിന് ശേഷം. എന്‍ഗേജ്‌മെന്റ് ഫോട്ടോഷൂട്ട് പോലെ ഇക്കാര്യം അടിച്ചുപൊളിച്ച് ആഘോഷിച്ചാണ് ബെനീറ്റ കൂട്ടുകാരെ വിവരം അറിയിച്ചത്. ബെനീറ്റയുടെ പെര്‍ഫെക്ട് മാച്ചിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ ഇങ്ങനെ...

വൈറലായ ആഘോഷം
ജോലി കിട്ടിയ ശേഷം ബെനീറ്റ അബ്രഹാം നടത്തിയ ആഘോഷം സോഷ്യല്‍ മീഡിയയില്‍ ശരിക്കും വൈറലായി. സമൂഹ മാധ്യമങ്ങള്‍ ബെനീറ്റയുടെ കഥ ഏറ്റെടുത്തു എന്ന് തന്നെ പറയാം.

അമേരിക്കക്കാരിയാണ് ബെനീറ്റ എബ്രഹാം.
തെക്കന്‍ കാലിഫോര്‍ണിയയില്‍ താമസം. പുതിയ ജോലിക്കാര്യം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കാന്‍ വേണ്ടിയാണ് ബെനീറ്റ എന്‍ഗേജ്‌മെന്റ് മോഡല്‍ ഒരു ഫോട്ടോഷൂട്ട് തയ്യാറാക്കിയത്.

ഫോട്ടോഷൂട്ടിലെ താരങ്ങള്‍
ഓഫര്‍ ലെറ്ററായിരുന്നു ഫോട്ടോഷൂട്ടിലെ പ്രധാന താരം. ബെനീറ്റയുടെ സുഹൃത്തുക്കളും ആപ്പിള്‍ ഐഫോണ്‍ 6 പ്ലസും ഒരു പ്രധാന ഘടകമായി പ്രവര്‍ത്തിച്ചു.

സംതിങ് സ്‌പെഷല്‍
ഏഴ് മാസം ജോലിയില്ലാതെ ഇരുന്നത് വലിയ ബുദ്ധിമുട്ടായിരുന്നു എന്നാണ് ബെനീറ്റ പറയുന്നത്. അതുകൊണ്ട് തന്നെ ജോലി കിട്ടിയത് എന്തെങ്കിലും സ്‌പെഷ്യലായി ചെയ്ത് ആഘോഷിക്കണം എന്നുണ്ടായിരുന്നു

ആയിരങ്ങള്‍ ഒപ്പം
ഞായറാഴ്ചയാണ് ബെനീറ്റ ഈ ഫോട്ടോഷൂട്ട് ഫേസ്ബുക്കിലിട്ടത്. പിന്നാലെ ആയിരക്കണക്കിന് പേര്‍ ഇത് ഷെയര്‍ ചെയ്തു.

എവിടെയാണ് ജോലി
37കാരിയായ ബെനീറ്റയുടെ പുതിയ ജോലി എന്താണ് എന്നറിയേണ്ടേ.. ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷനിലാണ് ഇവരുടെ സ്വപ്‌നജോലി..












Click it and Unblock the Notifications