ഇത്തരം ഇന്റര്‍നെറ്റ് വെല്ലുവിളികള്‍ ഏറ്റെടുക്കാതിരിക്കൂ... റൊറ്റേറ്റിങ് പവര്‍ ഡ്രില്‍ ചലഞ്ച് വീഡിയോ
'റൊറ്റേറ്റിങ് പവര്‍ ഡ്രില്‍ ചലഞ്ച്' എന്ന പേരില്‍ ഇന്റര്‍നെറ്റില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. കറങ്ങി കൊണ്ടിരിക്കുന്ന ഡ്രില്ലില്‍ ഒരു മുഴുവന്‍ ചോളം കുത്തി നിര്‍ത്തി കറങ്ങി കൊണ്ടിരിക്കുമ്പോള്‍ തന്നെ മുഴുവനായും കഴിയ്ക്കണം. ഇതാണ് മത്സരം.
ഇന്റര്‍നെറ്റില്‍ മത്സരം കടുത്തത്തോടെ നിരവധി ആളുകളാണ് വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ട് വന്നത്. വളരെ രസകരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചിരിക്കുന്നുമുണ്ട്.

കറങ്ങിക്കൊണ്ടിരിക്കുന്ന ഡ്രില്ലില്‍ നിന്നും ചോളം കഴിക്കുന്നതിനിടയില്‍ സംഭവിച്ച അമിളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. കറങ്ങുന്ന ഡ്രില്ലിലേക്ക് യുവതിയുടെ മുടി ചുറ്റിപിടിക്കുകയും തലയുടെ നടുഭാഗത്തെ മുടി വട്ടത്തില്‍ പറിച്ചെടുക്കുകയും ചെയ്തു.
കണ്ടാല്‍ കഷണ്ടിയെന്ന് തോന്നും വിധത്തിലാണ് മുടി പോയിരിക്കുന്നത്. മുടി വേരോടെ ഡ്രില്‍ പറിച്ചെടുത്തു. ഇന്റനെറ്റ് മത്സരങ്ങളില്‍ മാത്രമല്ല റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നതിന് വേണ്ടി കുട്ടികള്‍ ചെയ്യുന്ന പ്രവൃത്തികളും മരണത്തില്‍ വരെ എത്തിക്കാറുണ്ട്. കഴിഞ്ഞ മാസത്തില്‍ റിയാലിറ്റല്‍ ഷോയില്‍ പങ്കെടുക്കാന്‍ 16 കാരന്‍ മണ്ണെണ ശരീരത്തില്‍ ഒഴിച്ച് കത്തിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയാണുണ്ടായത്.


Click it and Unblock the Notifications
