റെഡി ടു വെയ്‌റ്റോ... എന്തിനപ്പാ ഇന്തമാതിരി വെയ്റ്റിങ്ങെല്ലാം!!! ട്രോളിക്കൊല്ലുന്നേ...
ശബരിമലയിലെ സ്ത്രീ പ്രവേശനം തന്നെ വിഷയം. കാത്തിരിക്കാാന്‍ തയ്യാറാണെന്ന് ഒരു വിഭാഗം പറയുന്നു. അവര്‍ അത് റെഡി ടു വെയ്റ്റ് എന്ന പേരില്‍ ഒരു ഹാഷ്ടാഗ് കാമ്പയിന്‍ ആക്കി സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നു.
അപ്പോള്‍ പിന്നെ എതിരാളികള്‍ എന്ത് ചെയ്യും. റൈറ്റ് ടു പ്രേ എന്ന പേരിലും വൈ ടു വെയ്റ്റ് എന്ന് പേരിലും അവരും തുടങ്ങി ഹാഷ്ടാഗ് കാമ്പയിന്‍.
എന്നാല്‍ ഇതൊന്നും മല്ലു ട്രോളേഴ്‌സിനെ സംബന്ധിച്ച് വിഷയമല്ല. പുരോഗമനപരം അല്ല എന്ന് തോന്നിയാല്‍ പിന്നെ വിശ്വാസവും രാഷ്ട്രീയവും ഒന്നും അവര്‍ക്കൊരു വിഷയമേ അല്ല. ട്രോള്‍ ചെയ്ത് തീര്‍ത്ത് കളയും. റെഡി ടു വെയ്റ്റിനും വന്നത് ആ ഗതി തന്നെ....

സാലറി
ശബരിമലയില്‍ സ്ത്രീകള്‍ക്ക് കയറാന്‍ മാത്രമല്ല... ഇപ്പോള്‍ ശമ്പളം കൂട്ടിച്ചോദിച്ചാല്‍ പോലും റെഡി ടു വെയ്റ്റ് എന്നാണത്രെ പറയുന്നത്.

ആലോചിക്ക്
55 വയസ്സ് ഒക്കെ ആകുന്നത് വരെ കാത്തിരിക്കണോ ? നടക്കാന്‍ വയ്യ, ഇരിക്കാന്‍ വയ്യ, നില്‍ക്കാന്‍ വയ്യ, എന്നായി പോകാന്‍ പറ്റാത്ത അവസ്ഥയില്‍ ആകണോ എന്നാണ് ചോദ്യം. അല്ലാതെ നല്ല ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ ആഗ്രഹം തീര്‍ക്കണോ?

അമ്പലം മാത്രമല്ല
രാഹുല്‍ ദ്രാവിഡ് ബാറ്റ് ചെയ്യുമ്പോഴും റെഡി ടു വെയ്റ്റ് എന്ന സംഗതിയുണ്ട്. അത് ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുന്നവര്‍ക്ക് മാത്രം ആണ് ബാധകം!!!

സംഘികള്‍
ഇപ്പോള്‍ റെഡി ടു വെയ്റ്റ് കാമ്പയിന്റെ മുന്നില്‍ നില്‍ക്കുന്നവരോടും അതിനെ പിന്തുണക്കുന്നവരോടും ഒരു ചോദ്യം.... സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കകയാണെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ നിലപാട്.

സീതയും
സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയി. പക്ഷേ സീതയും തയ്യാറായിരുന്നു- റെഡി ടു വെയ്റ്റ്. ഹനുമാന്‍ വിളിച്ചിട്ട് പോയില്ലല്ലോ!!!

അതുക്കും മേലെ
ഇതുപോലെ 'റെഡി ടു വെയ്റ്റ്' എന്ന് പറയുന്ന ഒരു സമൂഹത്തെ നിങ്ങള്‍ക്ക് എവിടെ കാണാന്‍ പറ്റും. ജാതിയും മതവും ഭാഷയും ഒന്നും ഒരു വിഷയമേ അല്ല!!!

ഓണ്‍ലൈനിലും
ഇത്തവണയും മദ്യം ഓണ്‍ലൈനില്‍ കിട്ടില്ല. അപ്പോള്‍ നമ്മുടെ മദ്യപസുഹൃത്തുക്കള്‍ എന്ത് പറയും? റെഡി ടു വെയ്റ്റ്!!!

എത്ര നാള്‍
കന്നി അയ്യപ്പന്‍ മലചവിട്ടാതിരിക്കുന്നതുവരേയേ ഈ പ്രശ്‌നങ്ങളൊക്കെയുള്ളു. അങ്ങനെ ഒരു സംഭവം നടന്നാല്‍ പിന്നെ കാത്തിരിക്കേണ്ട ആവശ്യം ഒന്നും ഇല്ല.

വെയ്റ്റ് അല്ല ബൈറ്റ്
റെഡി ടു വെയ്റ്റ് എന്നല്ല, റെഡി ടു ബൈറ്റ് എന്നാണ് ഇവിടത്തെ തെരുവ് നായ്ക്കളുടെ ഹാഷ്ടാഗ്. അവരുടെ മുന്നിലൊന്നും ചെന്ന് പെടാതെ സൂക്ഷിച്ചോളൂ...

കഠിന വ്രതം
41 ദിവസത്തെ വ്രതമെടുത്ത് പോകുന്ന ഭക്തര്‍ ഇഷ്ടം പോലെയുണ്ട്. പക്ഷേ അത്തരക്കാര്‍ മാത്രമേ അങ്ങോട്ട് പോകുന്നുള്ളൂ എന്നൊന്നും റെഡി ടു വെയ്റ്റ് കാമ്പെയ്‌നുകാര്‍ പറയരുത്. ആ കുപ്പി പൊറുക്കില്ല!!!

സ്റ്റാറ്റസ് മാറ്റിയാല്‍
വിവാഹത്തിന് വേണ്ടി കാത്തിരിക്കുന്ന പെണ്‍കുട്ടി. റെഡി ടു വെയ്റ്റ് എന്നാണ് സ്റ്റാറ്റസ്. അതൊന്ന് മാറ്റിക്കിട്ടിയാല്‍ മാത്രം മതിയത്രെ!

രമണനോട്
പണ്ട് എല്ല രണ്ടാംതിയ്യതിയും പൈസയുമായി വരാം എന്ന് പറഞ്ഞ മുതലാളിയോട് രമണനും പറഞ്ഞത് ഇത് തന്നെ ആയിരുന്നത്രെ.... റെഡി ടു വെയ്റ്റ്!!!












Click it and Unblock the Notifications