ലോക കാന്‍സര്‍ ദിനം; യുവരാജ്, മമ്ത, ഇന്നസെന്റ്... കാന്‍സറിനെ ജയിച്ച സെലിബ്രിറ്റികളെ കാണൂ...
ഇന്ന് ഫെബ്രുവരി 4. ലോക കാന്‍സര്‍ ദിനം. കാന്‍സര്‍ എന്ന മഹാവിപത്തിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനാണ് ലോകം ഈ ദിവസം കാന്‍സര്‍ ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷത്തെ കാന്‍സര്‍ ദിന സന്ദേശം നമുക്ക് കഴിയും, എനിക്ക് കഴിയും എന്നതാണ്. കാന്‍സര്‍ എന്നാല്‍ ജീവിതത്തിന്റെ അവസാനം എന്ന് കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്.
എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. കാന്‍സറിന്റെ പിടിയില്‍ നിന്നും തിരിച്ചെത്തുകയും തങ്ങളുടെ പ്രൊഫഷനില്‍ പൂര്‍വ്വാധികം ഭംഗിയോടെ തിളങ്ങുകയും ചെയ്യുന്നവര്‍ നമുക്കിടയിലുണ്ട്. ക്രിക്കറ്റ് താരം യുവരാജ് സിംഗ്, സിനിമാ താരം മമ്താ മോഹന്‍ദാസ്, ഇന്നസെന്റ് എം പി തുടങ്ങി കാന്‍സറിനെ ജയിച്ച സെലിബ്രിറ്റികളെ കാണൂ...

യുവരാജ് സിംഗ്
യൂവീ കാന്‍ എന്ന പേരില്‍ ഒരു കാന്‍സര്‍ ബോധവത്കരണ സംരംഭം തന്നെയുണ്ട് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട യുവിയുടേതായി. 2011 ലെ ലോകകപ്പില്‍ മാന്‍ ഓഫ് ദ സീരിസായി തിളങ്ങി നില്‍ക്കേയാണ് യുവിക്ക് കാന്‍സര്‍ തിരിച്ചറിഞ്ഞത്. അവിടുന്നങ്ങോട്ട് പ്രതിസന്ധിയുടെ ദിവസങ്ങളായിരുന്നു. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഇന്ത്യന്‍ ദേശീയ ടീമില്‍ തിരിച്ചെത്തിയിരിക്കുകയാണ് യുവി.

മമ്ത മോഹന്‍ദാസ്
നടിയും ഗായികയുമായ മമ്ത മോഹന്‍ദാസ് അര്‍ബുദബാധിതയാണ് എന്ന് തിരിച്ചറിഞ്ഞത് 2010ല്‍. രോഗവിമുക്തയായി വിവാഹജീവിതത്തിലേക്ക് കടന്നു. എന്നാല്‍ രോഗം തിരിച്ചുവന്നു. വിവാഹബന്ധം പിരിഞ്ഞു. അര്‍ബുദത്തെ ചെറുത്തുകൊണ്ട് മലയാള സിനിമയില്‍ വീണ്ടും സജീവമാകുകയാണ് മമ്ത മോഹന്‍ദാസ്. ഏറ്റവും പുതിയ ചിത്രം തീയറ്ററില്‍ നിറഞ്ഞോടുന്നു. ദിലീപുമൊത്തുള്ള ടു കണ്ട്രീസ്.

ഇന്നസെന്റ്
വെറ്ററന്‍ മലയാളം നടനും ലോക്സഭാംഗവും. മലയാള താരസംഘടനയുടെ പ്രസിഡണ്ട് കൂടിയായിരുന്ന ഇന്നസെന്റ് 2013ലും 2015ലും രോഗത്തിനടിപ്പെട്ടു. ദില്ലിയിലെ എയിംസിലായിരുന്നു ഇന്നസെന്റിന് ചികിത്സ. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് ഇക്കാര്യം ആളുകളെ അറിയിച്ചതും.

മനീഷ കൊയ്രാള
ബോളിവുഡ് നടിയായ മനീഷ കൊയ്രാളയ്ക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത് 2012ല്‍. ഒരു വര്‍ഷം യു എസില്‍ ചികിത്സിച്ചു. രോഗം ഭേദമായി. ഇപ്പോള്‍ കാന്‍സര്‍ ബോധവത്കരണ പരിപാടികളില്‍ സജീവമാണ് താരം.

ജിഷ്ണു രാഘവന്
നടന് രാഘവന്റെ മകനും നടനുമായ നടന് ജിഷ്ണു രാഘവന് അര്‍ബുദത്തിനെതിരായ പോരാട്ടത്തിന്റെ രണ്ടാംഘട്ടത്തിലാണ് ഇപ്പോള്‍. കഴിഞ്ഞ ഏപ്രിലിലാണ് താന്‍ രണ്ടാമതും അര്‍ബുദ ബാധിതനായ വിവരം ജിഷ്ണു ഫേസ്ബുക്കിലൂടെ സ്ഥിരീകരിച്ചത്. ചികിത്സക്കിടെയുള്ള ചിത്രവും താരം പുറത്തുവിട്ടിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications