Get Updates
Get notified of breaking news, exclusive insights, and must-see stories!

'അര'കളുടെ കാര്യം ഇപ്പോഴും കഷ്ടം; ഇപ്പോ കിട്ടും വെങ്കല മെഡല്‍!!! ഫിഫയെ പോലും ഞെട്ടിച്ച് ട്രോളുകള്‍!!

ഈ ലോകകപ്പില്‍ വലിയ പ്രതീക്ഷകളുമായിട്ടാണ് അര്‍ജന്റീന ടീം എത്തിയത്. പക്ഷേ, നിര്‍ഭാഗ്യം എന്ന് പറഞ്ഞാല്‍ മതിയല്ലോ, പ്രീ ക്വാര്‍ട്ടറില്‍ പുറത്താകാനായിരുന്നു വിധി. അതുവരെ ട്രോളുകള്‍ ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു അര്‍ജന്റീന ടീമിന്റെ പ്രയാണം.

ലോകകപ്പില്‍ നിന്ന് പുറത്തായാലെങ്കിലും ട്രോളുകളില്‍ നിന്ന് രക്ഷപ്പെടാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു അര്‍ജന്റീന ആരാധകര്‍. പക്ഷേ, എന്നിട്ടും രക്ഷയില്ലാത്ത സ്ഥിതിയാണ്. ഇപ്പോള്‍ ഫൈനല്‍ ലൈന്‍ അപ്പ് ആയപ്പോഴും ട്രോളുകള്‍ മുഴുവനും 'അര' ഫാന്‍സിനാണ്!

കാരണം വേറൊന്നും അല്ല, ഫൈനലില്‍ മാറ്റുരയ്ക്കുന്നത് ഫ്രാന്‍സും ക്രൊയേഷ്യയും ആണല്ലോ. രണ്ട് ടീമുകളും അര്‍ജന്റീനയെ തോല്‍പിച്ചവര്‍. അങ്ങനെയുള്ളവര്‍ ഫൈനലില്‍ എത്തുമ്പോള്‍ വെറുതേ ഒന്ന് തള്ളി നോക്കിയതാണ്. കിട്ടിയത് എമണ്ടന്‍ ട്രോളുകളും. ഇംഗ്ലണ്ടിനും ഉണ്ട് ട്രോള്‍!

തള്ളുകളിങ്ങനെ....

തള്ളുകളിങ്ങനെ....

അര്‍ജന്റീന തള്ളുകള്‍ ഏതാണ്ട് ഇങ്ങനെയൊക്കെ ആണത്രെ... ലാറ്റിനമേരിക്കന്‍ സൗന്ദര്യമാണ്, ചങ്കാണ് ചങ്കിടിപ്പാണ്, മേശരിയാണ് മിശിഹയാണ്, കവിതയാണ് കൊലപാതകമാണ്... ഒടുവില്‍ ഞങ്ങളെ തോല്‍പിച്ച ടീമുകളാണ് ഫൈനലില്‍!!

കുഴങ്ങിയേനെ

കുഴങ്ങിയേനെ

തങ്ങളെ തോല്‍പിച്ച് രണ്ട് ടീമുകളാണ് ഫൈനലില്‍ എത്തിയത് എന്നാണല്ലോ ഇപ്പോഴത്തെ തള്ള്. മൂന്നാമതൊരു ടീം കൂടി അര്‍ജന്റീനയെ തോല്‍പിച്ചിരുന്നെങ്കിലത്തെ കാര്യം ഒന്ന് ഓര്‍ത്തുനോക്കിക്കേ

ഒടുക്കത്തെ പ്രാര്‍ത്ഥന

ഒടുക്കത്തെ പ്രാര്‍ത്ഥന

ഒടുവില്‍ തങ്ങളെ തോല്‍പിച്ച രണ്ട് ടീമുകള്‍ മാത്രം ഫൈനലില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് അരകള്‍. പക്ഷേ, ഉള്ളിലെ പ്രാര്‍ത്ഥന വേറെ ഒന്നാണെന്ന് മാത്രം!

ഇംഗ്ലണ്ടിന്റെ വിധി

ഇംഗ്ലണ്ടിന്റെ വിധി

ഇതുവരെ കൊച്ചുകൊച്ചു ടീമുകളുമായി മുട്ടി വലിയ ജയം ഒക്കെ നേടിയവരായിരുന്നു ഇംഗ്ലണ്ടുകാര്‍. സെമി ഫൈനലില്‍ ക്രൊയേഷ്യയുമായി ഒന്ന് കളിച്ചതേ ഓര്‍മയുള്ളു!

വിധേയനെ വെല്ലും

വിധേയനെ വെല്ലും

സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്ത് പോകുന്ന ഭാസ്‌കരെ പട്ടേലറെ നോക്കി, പട്ടേലരുടെ സെന്റിന് എന്തൊരു വാസനയാണെന്ന് പറഞ്ഞ വിധേയനെ പോലെ ആണത്രെ അര്‍ജന്റീനക്കാര്‍. തങ്ങളെ തോല്‍പിച്ചവരാണല്ലോ ഫൈനലില്‍ എന്ന്... പിന്നെ പറയുന്നവരും കൊള്ളാം!

അവനെ കിട്ടിയാല്‍

അവനെ കിട്ടിയാല്‍

കോലി പിന്തുണച്ച ഒരുമാതിരി ടീമുകളെല്ലാം ലോകകപ്പില്‍ നിന്ന് പുറത്തായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇംഗ്ലണ്ടിനെ ഒന്ന് പിന്തുണച്ചതാ... അവന്‍മാരുടെ കൈയ്യില്‍ കിട്ടിയാല്‍ വിവരം അറിയും!

ഒന്ന് ബിജെപിയെ കൂടി...

ഒന്ന് ബിജെപിയെ കൂടി...


സപ്പോര്‍ട്ട് ചെയ്ത് തോല്‍പിക്കാന്‍ കോലിയെ കഴിഞ്ഞിട്ടേ ആരും ഉള്ളൂ എന്ന അവസ്ഥ ആയിട്ടുണ്ട്. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും ബിജെപിയെ ഒന്ന് സപ്പോര്‍ട്ട് ചെയ്യണം എന്നാണത്രെ ഇപ്പോള്‍ ചിലര്‍ ആവശ്യപ്പെടുന്നത്!

അത് പറയരുത്

അത് പറയരുത്

തങ്ങളെ തോല്‍പിച്ചവര്‍ ഫൈനലില്‍ എത്തി എന്നാണ് വീരവാദം. പക്ഷേ, എത്ര ഗോളിനാണ് തോറ്റത് എന്ന് ചോദിച്ചാല്‍ മതി... ആ വീരവാദം തീര്‍ന്നുകിട്ടും!

ഐസ് ലാന്‍ഡ്

ഐസ് ലാന്‍ഡ്

പാവം ഐസ് ലാന്‍ഡുകാര്‍ ഇപ്പോഴാണ് ആ സത്യാവസ്ഥയെ കുറിച്ച് ഓര്‍ക്കുന്നത്. അര്‍ജന്റീനയെ തോല്‍പിച്ച രണ്ട് ടീമുകളും ഫൈനലില്‍ എത്തി. അന്ന് അര്‍ജന്റീനയെ തങ്ങളും കൂടി തോല്‍പിച്ചിരുന്നെങ്കില്‍....

എന്തൊരു സന്തോഷം

എന്തൊരു സന്തോഷം

സ്വന്തം ടീം ഫൈനലില്‍ എത്തിയാല്‍ കാണുമോ ഇത്പയും സന്തോഷം. രണ്ട് ടീമുകളും മുറ്റാണെന്ന് വരെ പറഞ്ഞുനടക്കുന്നുണ്ട് ചിലര്‍!

തോല്‍പിക്കാന്‍ പറ്റാത്തവര്‍...

തോല്‍പിക്കാന്‍ പറ്റാത്തവര്‍...

തങ്ങളെ തോല്‍പിച്ചവരാണ് ഇപ്പോള്‍ ഫൈനലില്‍ എത്തിയത് എന്നാണല്ലോ തള്ള്. സത്യത്തില്‍ നിങ്ങളെ തോല്‍പിക്കാത്ത ടീം ഏതൊക്കെ ആണെന്നാണത്രെ ചിലര്‍ക്ക് സംശയം!

കുമ്മനടിക്കരുത്...

കുമ്മനടിക്കരുത്...

തോറ്റ് പുറത്തായിക്കഴിഞ്ഞാല്‍ പിന്നെ മിണ്ടാതെ ഇരുന്ന് കളി കണ്ടോണം. അല്ലാതെ വല്ലവരുടേയും വിജയത്തില്‍ കയറി കുമ്മനടിക്കരുതെന്ന്... അര ഫാന്‍സിന്റെ ഒരു അവസ്ഥയേ!

ഓന്ത് പോലും തോറ്റു

ഓന്ത് പോലും തോറ്റു

പ്രീ ക്വാര്‍ട്ടര്‍ കഴിഞ്ഞതോടെ ആണ് അര ഫാന്‍സിന്റെ നിറംമാറ്റത്തിന്റെ വിവിധ ഭാവങ്ങള്‍ കണ്ട്. ഇപ്പോള്ഡ# ഫൈനല്‍ ലൈന്‍ അപ്പ് കൂടി ആയപ്പോള്‍ അത് അതിന്റെ പരകോടിയില്‍ എത്തി. നിറംമാറുന്ന മത്സരത്തില്‍ അര്‍ജന്റീന ഫാന്‍സിനോട് തോറ്റ് ഓന്ത് ആത്മഹത്യ ചെയ്തത്രെ!

ഇറ്റ്‌സ് കമിങ് ഹോം!!!

ഇറ്റ്‌സ് കമിങ് ഹോം!!!

ഇറ്റ്‌സ് കമിങ് ഹോം എന്നായിരുന്നു ഇംഗ്ലണ്ടിന്റെ തള്ളല്‍. ശരിയാ... വീട്ടിലേക്ക് വരുവാ, ഇത്തിരി നേരത്തേ ഇറങ്ങണോ എന്ന് മാത്രമാണ് ഇപ്പോള്‍ സംശയം!

കേരളത്തിലെ ഫാന്‍സ്

കേരളത്തിലെ ഫാന്‍സ്

അര്‍ജന്റീനയ്ക്കും ബ്രസീലിനും ഒക്കെ കേരളത്തില്‍ ഫാന്‍സ് ഉണ്ട്. പക്ഷേ, ക്രൊയേഷ്യക്കുള്ളത് പോലെ ഔദ്യോഗിക സംവിധാനം വല്ലതും ഉണ്ടോ... ക്രൊയേഷ്യക്കാര്‍ വരെ ഞെട്ടിപ്പോയി!

ഫിഫ കുടുങ്ങിയേനെ

ഫിഫ കുടുങ്ങിയേനെ

അര്‍ജന്റീന രണ്ട് ടീമുകളോട് മാത്രം തോറ്റത് നന്നായത്രെ. അല്ലെങ്കില്‍ ഫിഫ കുടുങ്ങിപ്പോയേനെ... മൂന്ന് ടീമിനെ വച്ച് ഫൈനല്‍ നടത്താന്‍ പറ്റില്ലല്ലോ!

ഒരേ പോലെ

ഒരേ പോലെ

ഇറ്റ്‌സ് കമിങ് ഹോം എന്നായിരുന്നല്ലോ ഇംഗ്ലണ്ടിന്റെ മുദ്രാവാക്യം. കലിപ്പടക്കണം, കപ്പടിക്കണം എന്ന് പാട്ടുപാടിയ ബ്ലാസ്റ്റേഴ്‌സിനെ ആണത്രെ ചിലര്‍ക്ക് ഓര്‍മ വരുന്നത്!

മൂന്നാം സ്ഥാനക്കാര്‍

മൂന്നാം സ്ഥാനക്കാര്‍

അര്‍ജന്റീനയെ ഈ ലോകകപ്പില്‍ രണ്ട് ടീമുകളേ തോല്‍പിച്ചിട്ടുള്ളു. അവര്‍ രണ്ട് പേരും ഫൈനലില്‍... ഒരാള്‍ ചാമ്പ്യനും മറ്റേ ആള്‍ റണ്ണര്‍ അപ്പും. അപ്പോള്‍ പിന്നെ അര്‍ജന്റീന ആരാ... മൂന്നാം സ്ഥാനക്കാര്‍!

ആരാ റണ്ണേഴ്‌സ് അപ്പ്

ആരാ റണ്ണേഴ്‌സ് അപ്പ്

ഫൈനല്‍ ജയിക്കുന്നവരെ ചാമ്പ്യന്‍സ് എന്ന് വിളിക്കും. അവര്‍ തോല്‍പിക്കുന്നവരെ റണ്ണേഴ്‌സ് അപ്പ്. അപ്പോള്‍ ഇത്തവണത്തെ റണ്ണേഴ്‌സ് അപ്പ് ആരാണെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയം ഉണ്ടോ!

വീട്ടില്‍ പൊയ്ക്കൂടെ

വീട്ടില്‍ പൊയ്ക്കൂടെ

ഇറ്റ്‌സ് കമിങ് ഹോം എന്ന് പറഞ്ഞപ്പോള് ലോകകപ്പിനെ ആയിരുന്നു ഉദ്ദേശിച്ചത്. ഇപ്പോള്‍ വീട്ടിലേക്ക് പോകുന്ന കാര്യം ആക്കിയിട്ടുണ്ട്. വീട്ടില്‍ പോകുന്നത് ഒരു തെറ്റാണോ

സച്ചിനേ...

സച്ചിനേ...

കോലി മാത്രം അല്ല, ഇത്തവണ സച്ചിനും പിന്തുണച്ചത് ഇംഗ്ലണ്ടിനെ ആയിരുന്നു. എന്നാലും ഇത്രയ്ക്കും വേണ്ടായിരുന്നു എ്ന്നാണത്രെ ഇംഗ്ലണ്ട് ഫാന്‍സ് പറയുന്നത്!

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+