അരകളേ നിങ്ങൾ ഞങ്ങൾക്ക് ഇരകളല്ല... മഞ്ഞയിട്ട് ഇറങ്ങല്ലേ, മങ്ങിപ്പോകും.. ഫ്ലക്സ് ഫാൻഫൈറ്റ് ചിത്രങ്ങൾ!!
ലോകകപ്പിൽ ഇന്ത്യൻ ടീമില്ലെങ്കിലും കേരളത്തില്‍ ഫുട്ബോള്‍ ആവേശത്തിന് ഒരു കുറവുമില്ല. ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ ആരാധകരുള്ള ടീം ഏതെന്ന് ചോദിച്ചാൽ ബ്രസീലും അര്‍ജന്റീനയും എന്ന് ഉത്തരം. സോഷ്യൽ മീഡിയയിലും പുറത്തും തിരതല്ലുകയാണ് ആവേശവും ഫാന്‍ ഫൈറ്റും. ഇരുടീമുകളുടെയും ആരാധകരാകട്ടെ പലപ്പോഴും തമ്മിൽത്തല്ലും എന്ന അവസ്ഥയിലും. കളമശ്ശേരിയില്‍ ബ്രസീല്‍-അര്‍ജന്റീന ആരാധകര്‍ തല്ല് കൂടി ഒരു വിവാഹം മുടങ്ങുന്നത് വരെയെത്തി കാര്യങ്ങൾ.
കേരളത്തിലെ റോഡുകൾ മുഴുവനും ഫുട്ബോൾ ആരാധകർ കയ്യടക്കിക്കഴിഞ്ഞു. ഇരുവശവും ഇരു ടീമികളുടേയും ആരാധകർ ഫ്ലക്സ് ബോർഡുകൾ കൊണ്ട് നിറച്ചിരിക്കുകയാണ്. വയലാറും കുമാരനാശാനും പോലും തോറ്റുപോകുന്ന കവിതകളാണ് ഫ്ലക്സുകളിൽ. ചിലർ ആവേശം കൂട്ടാനായി സന്തോഷ് പണ്ഡിറ്റിനെ വരെ കൂട്ടുപിടിച്ചിരിക്കുന്നു. ബ്രസീൽ - അര്ജന്‍റീന ആരാധകർ സ്ഥാപിച്ച ഫ്ലക്സുകളിൽ ചിലത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് മാധ്യപ്രവർത്തകയായ ഷാഹിന നഫീസ. അവയിൽ ചിലത്....

ഇനിയും കാത്തിരിക്കും
20 അല്ല 200 വർഷം കപ്പടിക്കാതിരുന്നാലും ഇട്ടിട്ട് പോകാൻ മനസ് സമ്മതിക്കുന്നില്ല. കാരണം ഞങ്ങൾ കപ്പ് കണ്ട് കൂടെ കൂടിയതല്ല.

ചങ്കല്ല ചങ്കിടിപ്പാണ്
ചങ്കല്ല ചങ്കിടിപ്പാണ് ബ്രസീൽ. ഭൂതവും ഭാവിയും പാടുന്ന ഹിറ്റ്ലറുടെ മക്കളും നടക്കാത്ത സ്വപ്നം കാണുന്ന മെസ്സിക്കുഞ്ഞുങ്ങളും അറിയാൻ...

എല്ലാവരും കൂടിയാണ്
രാജാവിനെ തിരിച്ചുവിളിച്ചത് അവന്റെ രാജ്യക്കാരും പടയാളികളും മാത്രമായിരുന്നില്ല, ഈ ലോകം ഒന്നടങ്കമായിരുന്നു

കാനറികളെ തള്ളിക്കളയരുതേ
കാലിടറിയിട്ടുണ്ട്. കരങ്ങൾ തളർന്നിട്ടുണ്ട്. കരളുകൾ നനഞ്ഞിട്ടുണ്ട്. പക്ഷേ തിരിച്ചുവന്ന ചരിത്രമാണ് കാനറികൾക്കുള്ളത്

അർജുനനും കർണനും
എതിരാളികളോട് ഒരു വാക്ക്. യുദ്ധം ജയിച്ച അർജുനനെക്കാൾ പെരുമയുണ്ട് പരാജിതനായ കർണന്...

പകരം വെക്കാനില്ല
ഇത് പകരം വെക്കാനില്ലാത്ത പോരാളികളാണ്. ഇത്തണവയും മഞ്ഞപ്പട റഷ്യയിൽ ചരിത്രമെഴുതും.

വെല്ലുവിളികളാകാം
വെല്ലുവിളികളാകാം പക്ഷേ അത് നിങ്ങളെക്കാളും നാലഞ്ചോണം കൂടുതൽ ഉണ്ടവരോട് ആകരുത്.

ഞാനാണ് മെസ്സി
ലയണൽ മെസ്സിയെ വാഴ്ത്തി ഉയർത്തിയ ഫ്ലക്സ് ബോർഡുകളിലൊന്ന്.

ഇത് ബ്രസീലിന് വേണ്ടി
ബ്രസീലിന് വേണ്ടി കെട്ടിയ ആയിരക്കണക്കിന് പോസ്റ്ററുകളിൽ ഒന്ന്...
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications