അര ഫാൻസ് കരഞ്ഞുപറഞ്ഞു.. നൈജീരിയ കേട്ടു... മെസ്സിക്ക് വേണ്ടി മൂസ നേടി.. അതിനും ട്രോൾമഴ തന്നെ!!!

ലോകകപ്പ് ഗ്രൂപ്പ് ഡി യില്‍ നൈജീരിയ ഐസ്‌ലാന്‍ഡിനെ 2-0 എന്ന സ്‌കോറിന് തോല്‍പ്പിച്ചപ്പോൾ ജീവൻ കിട്ടിയത് അർജൻറീനയ്ക്കാണ്. ഇനി അടുത്ത മത്സരത്തിൽ നൈജീരിയയെ തോല്‍പ്പിച്ചാല്‍ അടുത്ത റൗണ്ട് കടന്നുകൂടാം എന്നൊരു സാധ്യത അർജന്‍റീനയ്ക്കുണ്ട്. സോഷ്യൽ മീഡിയയിലെ ആരാധകരിലും ഈ ആവേശം കാണാനുണ്ട്.

എന്നാൽ നൈജീരിയയുടെ ഔദാര്യം കൊണ്ട് കിട്ടിയ ജീവനും വെച്ച് ഇത്ര ആവേശം വേണോ എന്നാണ് അര ഫാൻസിനോട് സോഷ്യൽ മീഡിയ ചോദിക്കുന്നത്. അത് മാത്രവുമല്ല കണക്കിലെ കളിയൊക്കെ കൂട്ടി ഇരിക്കുന്ന ഈ അർജന്റീനയ്ക്ക് നൈജീരിയയെ തോൽപ്പിക്കാൻ പറ്റുമോ എന്ന ചോദ്യവും ട്രോളന്മാർ ഉയർത്തുന്നുണ്ട്. ട്രോളുകളിലൂടെ...

മീനവിയൽ സാംപോളി

മീനവിയൽ സാംപോളി

അടുത്ത റൗണ്ടിൽ എങ്ങനെയെങ്കിലും കയറിപ്പറ്റാൻ നോക്കുന്ന അർ‍ജന്‍റീന. ഒപ്പം അവരുടെ കോച്ച് സാംപോളി.

തകർത്തല്ലോ

തകർത്തല്ലോ

ഐസ് അലിയിച്ച് നൈജീരിയ. അർജന്റീനയ്ക്ക് പ്രതീക്ഷ. മതി ഇത്രയും മതി.

ജയിക്കുമോ

ജയിക്കുമോ

കണക്കൊക്കെ അവിടെ നിൽക്കട്ടേ. അടുത്ത കളി അർജന്റീന ജയിക്കുമോ.

ടീം വിട്ടു അയ്നാണ്

ടീം വിട്ടു അയ്നാണ്

പ്രിയ അർജന്റീന കയ്യാലപ്പുറത്തെ തേങ്ങ പോലെ ആയതിനാൽ...

തോപ്പിക്കണ്ടേടാ

തോപ്പിക്കണ്ടേടാ

ഇനിയിപ്പോ നമ്മള് അവരെ തോപ്പിക്കുക കൂടി വേണ്ടേടാ ഉവ്വേ

ഇപ്പഴേ കാണൂ

ഇപ്പഴേ കാണൂ

അർജന്റീന ഫാന്‍സിന് നൈജീരിയയോട് ഈ സ്നേഹമൊക്കെ ഇപ്പഴേ കാണൂ.

ആളെ കൂട്ട്

ആളെ കൂട്ട്

നീ പോയി കളി കാണാൻ ആളെ കൂട്ട് അർജന്റീന കളിക്കുകയും ചെയ്യും ജയിക്കുകയും ചെയ്യും.

ഇപ്പോ ചോദിക്കാമോ

ഇപ്പോ ചോദിക്കാമോ

ഈ അവസരത്തിൽ ചോദിക്കാമോ എന്നറിയില്ല. അടുത്ത കളിയിൽ നമ്മുടെ ടീം ജയിക്കോ

അവരോട് ജയിക്കണം

അവരോട് ജയിക്കണം

നീ അവരോട് ജയിക്കണം. നിനക്ക് പറ്റും. എന്നിട്ടോ.. എന്നിട്ട് നീ ഞങ്ങളോട് തോല്ക്കണം.. ങേ..

അങ്ങനെയാണോ

അങ്ങനെയാണോ

എന്ന് അങ്ങ് തീർത്ത് പറയല്ലേ. നൈജീരിയയ്ക്കും കാണില്ലേ ചില പ്ലാനുകൾ.

വില്ലനാക്കി

വില്ലനാക്കി

ടീമിന്റെ കാര്യം തീരുമാനമായില്ല അപ്പോഴേക്കും കോച്ചിനെ വില്ലനാക്കിക്കഴിഞ്ഞു.

ഇനി ഇതേ ബാക്കിയുള്ളൂ

ഇനി ഇതേ ബാക്കിയുള്ളൂ

എങ്ങാനും തോറ്റ് പുറത്തായാൽ പിന്നെ ഇത് മാത്രമേ കേള്‍ക്കാൻ ബാക്കിയുള്ളൂ

എജ്ജാതി ഉരുളൽ

എജ്ജാതി ഉരുളൽ

ഗോളിയെ വിമർശിച്ച് കൊല്ലുന്നവർ പക്ഷേ മെസ്സിയുടെ കാര്യം വരുമ്പോൾ പ്ലേറ്റ് മാറ്റും.

ഒന്നും പറയാനില്ല

ഒന്നും പറയാനില്ല

ഇങ്ങനെയൊക്കെ ബാനറുയർത്തിയാൽ എങ്ങനെയാണ് ഹേ ആരായാലും കരഞ്ഞുപോകില്ലേ

അതും പോയേനെ

അതും പോയേനെ

പണ്ടൊക്കെ റിവ്യൂ ഇല്ലാതെ പോയത് നന്നായി ഇല്ലേല് ആകെയുള്ള രണ്ടെണ്ണത്തിൽ 1 കപ്പങ്ങ് പോയേനെ.

അത് കണ്ടോ

അത് കണ്ടോ

ഒറ്റക്ക് ജയിപ്പിക്കാന്‍ പറ്റില്ല അല്ലേ. അതാ അങ്ങോട്ട് നോക്ക്. റൊണാൾഡോയെ നോക്ക്

ചെറുതാക്കരുത്

ചെറുതാക്കരുത്

അങ്ങനെ ആരെയും ചെറുതാക്കി കാണരുതേ ആരാധകരേ എല്ലാ ടീമുകളും വന്നിരിക്കുന്നത് കളിക്കാൻ തന്നെയല്ലേ

നേരെ ഇരിക്ക്

നേരെ ഇരിക്ക്

ഹോ ഇവന്മാരുടെ ഒരു കാര്യം ഇനി ഞാൻ പോയി ഗോളടിക്കേണ്ടി വരുമോ. ലെ മാറഡോണ.

മൂസക്കുട്ടാ

മൂസക്കുട്ടാ

അമ്പട കേമാ മൂസക്കുട്ടാ. ഇനി ഞങ്ങൾക്കെതിരെ കളിക്കുമ്പോ ഇങ്ങനെയൊന്നും അടിക്കരുത് കേട്ടോ

സ്വന്തം ടീമിലെ എങ്കിലും

സ്വന്തം ടീമിലെ എങ്കിലും

സ്വന്തം ടീമിലെ കളിക്കാരെ എങ്കിലും അറിയുമോടേ.. ഗോളിയാണത്രെ ഗോളി.

എന്തൊരു ദുരന്തം

എന്തൊരു ദുരന്തം

കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ ഇന്ത്യൻസ്, ഇപ്പോൾ അർജന്റീനയും.. ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തല്ലേ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+