ജയിച്ചിട്ടും സ്പെയിന് മാസ്റ്റർ ട്രോൾ... ഇറാനി ടീമിന്റെ ബസ് പാർക്കിങിനുമുണ്ട് അടപടലം ട്രോളുകൾ!!
ലോകകപ്പ് ഫുട്ബോളിൽ ജയിച്ചിട്ടും സ്പെയിന് ട്രോൾ. തൊണ്ണൂറ് മിനുട്ടും വട്ടം കറങ്ങിയ ശേഷം കഷ്ടിച്ച് ഒരു ഗോളുമായി മുൻ ചാന്പ്യൻമാർ തടിതപ്പി എന്നാണ് സോഷ്യൽ മീഡിയയിലെ ഫുട്ബോൾ ആരാധകർ സ്പെയിനെ ട്രോളുന്നത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇറാനെ സ്പെയിൻ മറികടന്നത്.
ഓഫ് സൈഡിന്റെ രൂപത്തിൽ നിർഭാഗ്യവും ഇറാന് എതിരെ നിന്നു. സ്പാനിഷ് ആക്രമണത്തെ ശക്തമായി ചെറുത്ത് നിന്ന ഇറാന്‍ ഡിഫൻസിനും കിട്ടി കണക്കിന് ട്രോളുകൾ. പെനല്‍റ്റി ബോക്സിൽ ബസ് പാർക്ക് ചെയ്ത പോലെ എന്നൊക്കെയാണ് ഇറാന്റെ കളിയെ ആരാധകർ കളിയാക്കുന്നത്. കാണാം ലോകകപ്പ് ട്രോളുകൾ...

കള്ളക്കളി കള്ളക്കളി...
ഇന്നലത്തെ കളിയിൽ ഇറാന്റെ ബോൾ പൊസഷന്‍ വെറും 22 ശതമാനമാണ്. സ്പെയിനിന്റേത് 78ഉം.

ഇത് മാത്രമേയുള്ളൂ
ഇറാൻ - സ്പെയിൻ കളിയിൽ കാണികൾക്ക് ഒരു ഭാഗത്തേക്ക് മാത്രം നോക്കിയാൽ മതിയായിരുന്നു എന്നതാണ് സത്യം.

എന്താ പാർക്കിംഗ്
സെക്കൻഡ് ഹാഫ് തുടങ്ങിയപ്പോഴാണ് ഇറാൻ ബസ് പാർക്കിംഗ് ഒന്ന് മതിയാക്കിയത്.

ചവിട്ട് നാടകമല്ല
ഇങ്ങനെയിട്ട് ചവിട്ടിത്തേക്കാൻ ഇവിടെ ചവിട്ട് നാടകമല്ല നടക്കുന്നത്..

ഇടക്കൊക്കെ ഞങ്ങക്കും
ഇടക്കൊക്കെ ആ പന്ത് ഞങ്ങക്കും ഒന്ന് തരണം കേട്ടോ..

എങ്ങനെ അറിയും
ഇതിലിപ്പോ അറ്റാക്ക് ഏതാ ഡിഫൻസ് ഏതാ എന്നൊക്കെ അറിയാന് എന്താ ഒരു വഴി?

പൊരുതിത്തോറ്റു
വല്യ പ്ലേയേഴ്സ് ഒന്നും ഇല്ലെങ്കിലും പൊരുതിത്തന്നെയാണ് ഇറാൻ സ്പെയിനോട് തോറ്റത്.

ഇതാണ് നടക്കുന്നത്
ഈ ലോകകപ്പിൽ നമ്മൾ ജയിക്കുമെന്ന് കരുതുന്ന ടീമും ശരിക്കും ജയിക്കുന്ന ടീമും.












Click it and Unblock the Notifications