• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അര അര അര അരജന്റീന ഇപ്പോള്‍ കാൽജന്റീന!!! OMKV എന്നാല്‍ ഓട് മെസ്സി കണ്ടം വഴി... പൊരിച്ച് കടുകുവറുത്ത്

  • By Desk

ബോംബ്, മിസൈല്‍, മലപ്പുറം കത്തി... എന്തൊക്കെ ആയിരുന്നു! ഒടുവില്‍ പവനായി ശവമായി എന്ന് പറഞ്ഞത് പോലെ ആയി അര്‍ജന്റീനയുടെ കാര്യം. ഫുട്‌ബോള്‍ മിശിഹ മെസ്സിയുടെ അഭൗമികമായ പ്രകടനം കണ്ട് ഫുട്‌ബോള്‍ പ്രേമികള്‍ ശരിക്കും രോമാഞ്ചകഞ്ചുകം അണിയുകയായിരുന്നു.

എന്നാലും ആ ക്രൊയേഷ്യക്കാര്‍ എത്രമാത്രം ക്രൂരന്‍മാരാണ് എന്ന് ആലോചിക്കുമ്പോള്‍ ഒരു ഒരു കലിപ്പൊക്കെ വരുന്നത്. ജയം ഉറപ്പിച്ച് കഴിഞ്ഞിട്ടും അവസാനം നിമിഷം പിന്നേയും ഗോളടിക്കുന്നത് ഒരുമാതിരി സാഡിസം അല്ലെന്ന് പറയാന്‍ പറ്റുമോ.

എന്നാലും അര്‍ജന്റീനയുടെ ഗോളിയെ സമ്മതിക്കണം. ഇതുപോലെ ഒരു ഗോള്‍ അസിസ്റ്റ് ഈ ലോകകപ്പ് തന്നെ കണ്ടിട്ടുണ്ടാവില്ല. അങ്ങനെയല്ലേ, എതിര്‍ ടീമിന്റെ കളിക്കാരനന്റെ കാലിലേക്ക് പന്തിട്ടുകൊുത്തത്! സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയെന്ന് പറഞ്ഞാല്‍ ഇടിവെട്ട് പൊങ്കാലയാണ് ഇപ്പോള്‍ നടക്കുന്നത്. അര്‍ജന്റീന ഫാന്‍സിനാണെങ്കില്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണത്രെ!

പൊട്ടിക്കരയാന്‍

പൊട്ടിക്കരയാന്‍

സത്യം പറഞ്ഞാല്‍ സെവന്‍ അപ്പിന്റെ കഥയൊക്കെ പറയമെങ്കിലും ഇപ്പോള്‍ ഒന്ന് പൊട്ടിക്കരയാന്‍ ഒക്കെ തോന്നിപ്പോകുന്നുണ്ടായിരിക്കും അല്ലേ അര ഫാന്‍സിന്!

ഭയങ്കര ചാന്‍സ് ആണ്

ഭയങ്കര ചാന്‍സ് ആണ്

ഇനിയിപ്പോള്‍ അര്‍ജന്റീന എങ്ങനെ പ്രീ ക്വാര്‍ട്ടറില്‍ എത്തും എന്നണല്ലോ ചര്‍ച്ച. എന്തൊക്കെ സംഭവിച്ചാലും നൈജീരിയയെ തോല്‍പിച്ചല്ലേ പറ്റൂ എന്ന് ആലോചിക്കുമ്പോള്‍ ആണ് മുട്ടിടിക്കുന്നത്!

കളര്‍ ടിവി

കളര്‍ ടിവി

മെസ്സി കളിക്കാത്തതോ, പ്രതിരോധത്തിന്റെ പിഴവോ, ഗോളിയുടെ തോന്നിവാസമോ ഒന്നും അല്ല അര്‍ജന്റീനയ്ക്ക് ലോകകപ്പ് കിട്ടാതിരിക്കാനുള്ള കാരണം. അത് ഈ കളര്‍ ടിവി എന്ന് പറയുന്ന സാധനം കണ്ടുപിടിച്ചതാണെന്ന്!!!

ഫാന്‍സ് കൂടും

ഫാന്‍സ് കൂടും

ഇനിയിപ്പോള്‍ മെസ്സിക്കുള്ള ആരാധകരുടെ എണ്ണം കൂടും എന്ന് ഉറപ്പാണ്. അത് പക്ഷേ, മനുഷ്യര്‍ ആകണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല കെട്ടോ... ആടോ കോഴിയോ ഒക്കെ ആകാനാണ് സാധ്യത!

ഉടന്‍ വിരമിക്കും

ഉടന്‍ വിരമിക്കും

കളി തോറ്റാല്‍ ഉടന്‍ വിരമിക്കുക എന്നതാണല്ലോ മെസ്സിയുടെ ഒരു സ്‌റ്റൈല്‍... എന്തായാലും നൈജീരിയയോട് കൂടി തോറ്റ് പുറത്തായാലേ വിരമിക്കല്‍ പ്രഖ്യാപനം വരൂ എന്ന്!

ഇതാണ് ആ കവിത...

ഇതാണ് ആ കവിത...

കാല്‍പന്തുകൊണ്ട് കവിത രചിച്ച് ബോര്‍ അടിച്ചെന്ന് തോന്നുന്നു. ഇനി റഷ്യ വിട്ട് ഖത്തറിലേക്ക് പോകാന്‍ ആണ് പ്ലാന്‍ എന്ന്!!!! കവിത ഏതെന്ന് പിടികിട്ടാത്തവര്‍ക്ക് ഇതാ...

ഇനി എപ്പോ..

ഇനി എപ്പോ..

ഫാന്‍സുകാര്‍ വരെ ചോദിച്ച് തുടങ്ങി... എപ്പഴാ വിമരിക്കുന്നത് എന്ന്! മെസ്സി അത് മറന്നിരിക്കുകയായിരുന്നത്രെ!

കര്‍ണന്‍, നെപ്പോളിയന്‍, ഭഗത് സിങ്!!!

കര്‍ണന്‍, നെപ്പോളിയന്‍, ഭഗത് സിങ്!!!

കര്‍ണന്‍, ഭഗത് സിങ്, നെപ്പോളിയന്‍... ഇവരൊക്കെ ആയിരുന്നല്ലോ ഇതുവരെ ഉണ്ടായിരുന്ന ഹീറോസ്. ഇന്ന് മുതല്‍ മെസ്സി മാത്രം ആണത്രെ ഹീറോ!

വ്യാമോഹ്...

വ്യാമോഹ്...

കഴിഞ്ഞ ദിവസം വരെ വാമോസ് അര്‍ജന്റീന എന്നായിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ അത് 'വ്യാമോഹ്' അർജന്റീന എന്നായിട്ടുണ്ട്!

വാ തുറക്കാതെ എഴുതിക്കൂടെ

വാ തുറക്കാതെ എഴുതിക്കൂടെ

ഇനി ആരെങ്കിലും മൂന്നേ പൂജ്യം എന്നെങ്ങാനും പറഞ്ഞാല്‍ ഉണ്ടല്ലോ... സെവന്‍ അപ്പ് കണ്ട് ബ്രസീലിനേക്കാള്‍ വൈലന്റ് ആയിപ്പോകും!

എവിടേക്ക്...

എവിടേക്ക്...

ഒരു കളി തോറ്റാല്‍ എന്താ... അര്‍ജന്റീന തിരിച്ചു വരും എന്നാണ് ഫാന്‍സ് ഒക്കെ പറയുന്നത്. എവിടേക്ക് തിരിച്ചു വരും എന്ന് ചോദിക്കരുത്... റഷ്യയില്‍ സ്ഥിരതാമസം ആകകാന്‍ പറ്റില്ലല്ലോ!

ചങ്കിടിപ്പാണ്

ചങ്കിടിപ്പാണ്

ചങ്കല്ല, ചങ്കിടിപ്പാണ് അര്‍ജന്റീന എന്നല്ലേ ആരാധകര്‍ പറയുന്നത്. ആ ചങ്കിടിപ്പ് എന്ന് പറഞ്ഞാല്‍ ഏതാണ്ട് ഇങ്ങനെ ആണത്രെ!

 ഇപ്പോള്‍ പിടികിട്ടി

ഇപ്പോള്‍ പിടികിട്ടി

ലോകകപ്പിന് മുമ്പ് ഇസ്രായേലുമായുള്ള സൗഹൃദ മത്സരത്തില്‍ നിന്ന് അര്‍ജന്റീന പിന്‍മാറിയിരുന്നല്ലോ... ഇപ്പോഴാണത്രെ അതിന്റെ കാരണം കണ്ടെത്തിയത്. എന്തിനാണ് വെറുതേ തോറ്റ് തുടങ്ങുന്നത്!

ബെല്‍ അടിച്ചിട്ട്

ബെല്‍ അടിച്ചിട്ട്

ചില മിടുക്കന്‍മാരായാ ഉഴപ്പന്‍മാരുണ്ടല്ലോ... ബെല്‍ അടിച്ചതിന് ശേഷം മാത്രം ക്ലാസ്സില്‍ കയറുന്നവര്‍. അത് പോലെ ആണത്രെ അര്‍ജന്റീന. ഇനിയിപ്പോള്‍ സമയം കിട്ടുമോ എന്ന് മാത്രം അറിഞ്ഞാല്‍ മതി!

 മെസ്സിയെ അര്‍ഹിക്കുന്നില്ല

മെസ്സിയെ അര്‍ഹിക്കുന്നില്ല

ന്യായീകരിച്ച് ന്യായീകരിച്ച് ഒരു വഴിക്കായിരിക്കുകയാണ് ഫാന്‍സ് ഇപ്പോള്‍. ഇനി എടുക്കാവുന്നത് അവസാനത്തെ ആയുധം ആണ്... ലോകകപ്പ് മെസ്സിയെ അര്‍ഹിക്കുന്നില്ലെന്ന്!

 അര്‍ജന്റാണ്

അര്‍ജന്റാണ്

ഐസ് ലാന്‍ഡ് സമനില പിടിച്ചപ്പോള്‍ മെസ്സിയെ കളിക്കാന്‍ സമ്മതിക്കാത്തതിന്റെ ഫോട്ടോ കൊണ്ടാണല്ലോ പിടിച്ച് നിന്നത്. ക്രൊയേഷ്യക്കാര്‍ മെസ്സിയെ വളഞ്ഞിട്ട് പിടിക്കുന്നതിന്റെ ചിത്രം വളരെ അര്‍ജന്റാണ്!

കോഴി മഹാസഭ

കോഴി മഹാസഭ

അര്‍ജന്റീന ക്രൊയേഷ്യയോട് തോറ്റതില്‍ ഏറ്റവും അധികം സന്തോഷിക്കുന്നത് കേരളത്തിലെ കോഴികള്‍ ആണ്. കാരണം മഴയത്ത് ചോര്‍ന്നൊലിക്കുന്ന കൂടി ഒന്ന് മൂടാന്‍ ഇനി ഫ്‌ലക്‌സിന് ക്ഷാമം ഉണ്ടാവില്ലല്ലോ!

ഒരിത്തിരി ഉളുപ്പ്

ഒരിത്തിരി ഉളുപ്പ്

ആ കോച്ചിന്റെ മുഖം കണ്ടാല്‍ ഇങ്ങനെ മോശമായി കളിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ...ഒരിത്തിരി ഉളുപ്പ്!!!

മറന്നുപോയതാ...

മറന്നുപോയതാ...

സ്ഥിരമായി റിവേഴ്‌സ് പാസ് കിട്ടിക്കൊണ്ടിരിക്കുക ആയിരുന്നല്ലോ... അതുകൊണ്ട് ഇടയ്ക്ക് വച്ച് ഗോളിയാണ് എന്ന കാര്യം അങ്ങ് മറന്നുപോയതാണത്രെ!

പൊരിഞ്ഞ പോരാട്ടം

പൊരിഞ്ഞ പോരാട്ടം

റൊസാരിയോ തെരുവിലെ മുത്തശ്ശിയെ മാത്രമല്ലേ നിങ്ങള്‍ക്കറിയൂ... മുത്തച്ഛനെ അറിയാമോ! മെസ്സി മടങ്ങി വരുമ്പോള്‍ പറയാന്‍ വേണ്ടി കാത്തിരിക്കുകയാണത്രെ!

സ്ഥലം പോര

സ്ഥലം പോര

കളി തോറ്റതിന് ശേഷം അര്‍ജന്റീനയ്ക്ക് ഓടാന്‍ വേണ്ടി സ്വന്തമായി കണ്ടം ഒക്കെ വാങ്ങി വച്ചിട്ടുണ്ട്. അവസാനം സ്ഥലം തികഞ്ഞില്ല എന്ന പരാതി പറയരുത്!

അടുത്ത തവണ ആയാല്‍

അടുത്ത തവണ ആയാല്‍

തള്ളി മറിച്ചത് മുഴുവന്‍ ഫാന്‍സ് ആയിരുന്നല്ലോ... ഇനിയിപ്പോള്‍ കപ്പ് എടുക്കുന്നത് അടുത്ത തവണ ആയാല്‍ കുഴപ്പമുണ്ടോ എന്നാണത്രെ മെസ്സിയാശാന്‍ ചോദിക്കുന്നത്. ആട്ട് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ!

റൊസാരിയോ തെരുവിലെ മുത്തശ്ശി

റൊസാരിയോ തെരുവിലെ മുത്തശ്ശി

താടിക്കാരന്‍ ചെക്കന്‍ കപ്പുമായി വരും എന്ന് പറഞ്ഞ് റൊസാരിയോ തെരുവിലെ മുത്തശ്ശി കാത്തിരിക്കുകയാണ്. ആ മുത്തശ്ശിയോട് ഇനി എന്ത് പറയുമോ ആവോ!

അല്ലാതെങ്ങോട്ടാ...

അല്ലാതെങ്ങോട്ടാ...

അര്‍ജന്റീനക്കാര്‍ തിരിച്ച് വരും എന്ന് ഉറപ്പല്ലേ... അത് എങ്ങോട്ടാണ് എന്ന കാര്യത്തില്‍ വല്ലവര്‍ക്കും സംശയം ഉണ്ടോ? അര്‍ജന്റീനയിലേക്ക് തന്നെ!

കവിത

കവിത

മിശിഹ, കാലില്‍ മന്ത്രം... മാങ്ങാത്തൊലി! ആകെ പണ്ടാറമടങ്ങി ഇരിക്കുമ്പോള്‍ എന്തിനാണ് കുഞ്ഞിരാമാ ഇങ്ങനെ കവിതയും കൊണ്ട് വരുന്നത്!

കാരണം കണ്ടെത്തി....

കാരണം കണ്ടെത്തി....

എന്തുകൊണ്ടാണ് ഈ ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രകടനം ഇത്രയും മോശമായത്... ഇതാണത്രെ കാരണം. ഇതുപോലെ ആരാധകര്‍ ഉണ്ടെങ്കില്‍ പിന്നെ എന്ത് ചെയ്യാനാണെന്ന്!

ആശാന്‍ പണി തരും

ആശാന്‍ പണി തരും

കടുത്ത അര്‍ജന്റീന ഫാന്‍ ആണ് മണിയാശാന്‍ എന്ന് അദ്ദേഹം തന്നെ തെളിയിച്ചിട്ടുള്ളതാണ്. ഇനിയിപ്പോള്‍ ബ്രസീലിന്റെ കളിയുടെ സമയത്ത് കറന്റ് എങ്ങാനും പോകുമോ എന്നാണ് സംശയം!

ഇതെന്ത് ബലി!

ഇതെന്ത് ബലി!

ബാഴ്‌സയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ മെസ്സി ബാഹുബലിയെ പോലെ ആണ്. എന്നാല്‍ ദേശീയ ടീമിന് വേണ്ടി കളിക്കുമ്പോള്‍ ഇതാണത്രെ അവസ്ഥ!

ജയിച്ചാലും തോറ്റാലും

ജയിച്ചാലും തോറ്റാലും

ബോള്‍ പൊസഷന്‍ പറഞ്ഞ് ഇനി പിടിച്ചുനില്‍ക്കാന്‍ പറ്റില്ല. മെസ്സിയെ മാര്‍ക്ക് ചെയ്ത കഥയും ക്ലച്ച് പിടിക്കില്ല. ഇനി ഒരു വഴിയേ ഉള്ളൂ!

ത്രിവേണിക്ക് സുരക്ഷ

ത്രിവേണിക്ക് സുരക്ഷ

കോസ്റ്റാറിക്കയുടെ കളര്‍ ഇതാണല്ലോ... അതുകൊണ്ട് കേരളത്തിലെ ത്രിവേണി സ്‌റ്റോറുകള്‍ക്കെല്ലാം സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണത്രെ... ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന്!

ആരുടെ കളിക്കാരന്‍

ആരുടെ കളിക്കാരന്‍

അര്‍ജന്റീനയുടെ ഗോളിയുടെ കളി കണ്ടപ്പോള്‍ കോച്ച് സാംപോളിക്ക് പോലും ഈ സംശയം തോന്നിയതാണ്. ശരിക്കും അര്‍ജന്റീനയുടെ ടീം അംഗം തന്നെ ആയിരുന്നോ അയാള്‍!

ഇനിയും വൈകിയാല്‍

ഇനിയും വൈകിയാല്‍

അര്‍ജന്റീനയ്ക്ക് ഓരോ ഗോള്‍ വീഴുന്നതിന് അനുസരിച്ച് കുപ്പായവും ഊരിക്കൊണ്ടിരിക്കുകയായിരുന്നല്ലോ കോച്ച് സാം പോളി. ഒടുക്കം ഇത് പേടിച്ച് റഫറി തന്നെ അങ്ങ് ഫൈനല്‍ വിസില്‍ മുഴക്കുകയായിരുന്നത്രെ!

ശാപമായിരിക്കും

ശാപമായിരിക്കും

പണ്ട് ലോകകപ്പില്‍ കൈ കൊണ്ട് ഗോള്‍ അടിച്ച് വിജയിച്ചിട്ടുള്ള ടീം ആണല്ലോ... അതിന്റെ ഒക്കെ ശാപം ആയിരിക്കും ഇപ്പോള്‍ കിട്ടുന്നത്!

കാലന്റീന

കാലന്റീന

ഒരു തവണ ആറ് ഗോള്‍ കിട്ടിയപ്പോള്‍ ആയിരുന്നത്രെ അരജന്റീന എന്ന പേര് കിട്ടിയത്. ഇത്തവണ അതിന്റെ പകുതി കിട്ടിയപ്പോള്‍ കാലന്റീന എന്നാക്കിയിട്ടുണ്ട്!

പ്ലാന്‍ ബി

പ്ലാന്‍ ബി

പ്ലാന്‍ ബി ഇല്ലാതെ മെസ്സിയും കൂട്ടരും കളത്തിലിറങ്ങും എന്ന് ആരെങ്കിലും പ്രതീക്ഷിരുന്നോ... എന്നാല്‍ ആ പ്ലാന്‍ ബി ഇങ്ങനെ കണ്ടം വഴി ഓടുന്നതായിരുന്നു എന്ന് ആരും പ്രതീക്ഷിച്ച് കാണില്ല!

വി ഫോര്‍ വാമോസ്...

വി ഫോര്‍ വാമോസ്...

സാംപോളിയുടെ ആ ആക്ഷന്‍... സോറി ജഗതി ശ്രീകുമാറിന്റെ ആ ആക്ഷന്‍ ശരിക്കും അര്‍ജന്റീനക്കാരെ ഉദ്ദേശിച്ചായിരുന്നു. വി ഫോര്‍ വിക്ടറി ഇന്‍ ഫ്യൂച്ചര്‍!

വാമോസ്

വാമോസ്

സത്യത്തില്‍ എന്താണ് ഈ വാമോസ് എന്ന് വച്ചാല്‍... അത് വാ മോനെ സ്‌കൂട്ട് ആകാം എന്നതിന്റെ ചുരുക്കെഴുത്താണത്രെ... വാമോസ് അര്‍ജന്റീന!

ആര്‍ക്കും മനസ്സിലായിട്ടില്ല

ആര്‍ക്കും മനസ്സിലായിട്ടില്ല

എന്നാലും ആ മൊട്ടത്തലയന്‍ സാംപോളി നന്നായി കളിച്ചുകൊണ്ടിരുന്ന അഗ്വ്യൂറോയെ കയറ്റി ഹിഗ്വെയ്‌നെ ഇറക്കിയത് എന്തിനാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ലത്രെ... അല്ലെങ്കില്‍ കളി ജയിച്ചേനെ!

വളരെ മോശം

വളരെ മോശം

വളരെ മോശം അര്‍ജന്റീന- ഇതിനേയും വേണമെങ്കില്‍ വാമോസ് അര്‍ജന്റീന എന്ന് വിശദമായി വായിക്കാവുന്നതാണ്!

എഴുന്നേറ്റാല്‍ മതിയായിരുന്നു

എഴുന്നേറ്റാല്‍ മതിയായിരുന്നു

മൂന്നാം നാള്‍ മിശിഹ ഉയിര്‍ത്തെഴുന്നേല്‍ക്കും എന്നല്ലേ... ഫുട്‌ബോളിലെ മിശിഹയുടെ സ്ഥിതി എന്താകുമോ എന്തോ!

ലയണൽ 'ശശി'... മിശിഹായ്ക്ക് ജലദോഷമായിരുന്നു; കവികൾക്ക് വയറിളക്കം! മിസ്സ് പെനാൾട്ടിക്ക് ട്രോൾ പൊങ്കാല

ശശി വരെ പെനാൾട്ടി കിക്ക് ഗോളാക്കി! മെസ്സിക്കിട്ട് വീണ്ടും അറഞ്ചം പുറഞ്ചം ട്രോൾ... കറുത്ത കുതിര!

English summary
World Cup Football 2018: Social Media trolls mocking Lionel Messi and Argentina
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more