കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സലാഹ് അല്ല സാല!! ഈ റഷ്യക്കാര്‍ക്ക് ശരിക്കും പ്രാന്തായോ... ലോകകപ്പില്‍ വെടിക്കെട്ട് ട്രോളുകള്‍

  • By Desk
Google Oneindia Malayalam News

ലോകകപ്പില്‍ കഴിഞ്ഞ ദിവസം അത്ര പ്രമുഖന്‍മാരുടെ പോരാട്ടം ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് മാത്രം ട്രോളന്‍മാര്‍ക്ക് വെറുതേയിരിക്കാനുള്ള വകുപ്പുണ്ടായില്ല എന്നതാണ് സത്യം. ഈജിപ്ഷ്യന്‍ മെസ്സി എന്ന് വിളിക്കപ്പെടുന്ന സലാഹ് കളിക്കാനിറങ്ങിയതായിരുന്നു പലരുടേയും പ്രതീക്ഷ. പക്ഷേ പറഞ്ഞിട്ടെന്ത്...

റഷ്യന്‍ വിപ്ലവത്തില്‍ ഈജിപ്തും പൊട്ടി. അട്ടിമറികള്‍ വേറേയും നടന്നു. കൊളംബിയയെ പൊട്ടിച്ച് ജപ്പാന്‍ ഞെട്ടിച്ചു. പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത് എന്ന് സെനഗലും പറഞ്ഞു.

ജപ്പാന്റേയും സെനഗലിന്റേയും പ്രകടനം എന്തായാലും ഫുട്‌ബോള്‍ പ്രേമികള്‍ ആരും മറക്കില്ല. മൂന്ന് ഗോള്‍ അടിച്ച് പ്രീ ക്വീര്‍ട്ടര്‍ ഉറപ്പിച്ച റഷ്യയെ മറക്കാനും ആവില്ല. ട്രോളുകളുടെ പൊടിപൂരമാണ്!

ഇതായി അവസ്ഥ

ഇതായി അവസ്ഥ

ഈജിപ്ഷ്യന്‍ മെസ്സി, ഗോള്‍ഡന്‍ ബൂട്ട്, കറുത്ത കുതിര, ലോകകപ്പ് ... എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു. പക്ഷേ, പറഞ്ഞിട്ടെന്താ... റഷ്യയോട് കൂടി തോറ്റപ്പോള്‍ ഇതായി അവസ്ഥ!

എയര്‍പോര്‍ട്ടില്‍

എയര്‍പോര്‍ട്ടില്‍

രണ്ട് അറബ് രാജ്യങ്ങള്‍. വളരെ അടുപ്പക്കാര്‍... ഇറാന്‍ഖെ ശത്രുക്കള്‍. പക്ഷേ, രണ്ട് പേര്‍ക്കും പണികിട്ടിയത് ഇറാന്റെ സുഹൃത്തുക്കളായ റഷ്യയില്‍ നിന്ന് തന്നെ. വിമാനത്താവളത്തില്‍ കണ്ടുമുട്ടാം

പൊളിക്കും

പൊളിക്കും

സലാഹ് ഇറങ്ങിയപ്പോള്‍ റഷ്യ തകരും എന്നൊക്കെ ആയിരുന്നു ആരാധകരുടെ പ്രവചനം. അവസാനം ഒരു പെനാള്‍ട്ടി കിട്ടേണ്ടി വന്നു സലാഹ് ഒരു ഗോള്‍ അടിക്കാന്‍!

ഓ പിന്നേ...

ഓ പിന്നേ...

മെസ്സിയേയും റൊണാള്‍ഡോയേയും നെയ്മറേയും ഒക്കെ തോല്‍പിച്ച് ഗോള്‍ഡന്‍ ബൂട്ടും കൊണ്ട് രും എന്ന് പറഞ്ഞ് കളിക്കാന്‍ ഇറങ്ങിയ ഒരാളുണ്ടായിരുന്നല്ലോ...!

ഒന്ന് തന്നിരുന്നേല്‍

ഒന്ന് തന്നിരുന്നേല്‍

ഒരു ഗോള്‍ അടിക്കണമെങ്കില്‍ പന്ത് ഒന്ന് കാലില്‍ കിട്ടണ്ടേ... അതിനാണെങ്കില്‍ ഈ റഷ്യക്കാര്‍ സമ്മതിക്കുന്നും ഇല്ല. ഒടുക്കം പെനാള്‍ട്ടി തന്നെ ശരണം!

പോളണ്ടാണത്രെ!

പോളണ്ടാണത്രെ!

പോളണ്ട് ഒരിക്കലും വിചാരിച്ചില്ല സെനഗല്‍ ഇങ്ങനെ ഒരു പണി തരും. അതിന് ഗോളി പോസ്റ്റില്‍ നില്‍ക്കണ്ടേ... ഓടി മുന്നില്‍ കയറി കളിച്ചാല്‍ ഇങ്ങനെയിരിക്കും!

മിണ്ടിപ്പോകരുത്...

മിണ്ടിപ്പോകരുത്...

വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇത് മുന്നില്‍ കണ്ട് കൊണ്ടാണെന്ന് തോന്നുന്നു ശ്രീനിവാസന്‍ ആ ഡയലോഗ് എഴുതിയത്.... പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്!

പോളണ്ട് റൈറ്റ് നൗ

പോളണ്ട് റൈറ്റ് നൗ

പോളിഷ് താരങ്ങളുടെ പേര് പറയാന്‍ തന്നെ പാടാണ്. ഇതിപ്പോള്‍ തോല്‍ക്കുകയും കൂടി ചെയ്തപ്പോള്‍ അങ്ങ് ഇംഗ്ലീഷിലാക്കിയിട്ടുണ്ട്!

കോണ്‍സെന്‍ട്രേഷന്‍

കോണ്‍സെന്‍ട്രേഷന്‍

ഈജിപ്ഷ്യന്‍ മെസ്സി എന്നൊക്കെ വിളിക്കുന്നത് കൊള്ളാം. പക്ഷേ, അത് പെനാള്‍ട്ടി കിക്ക് എടുക്ക നേരത്ത് ആകരുത് എന്ന് മാത്രം. ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ പെനാള്‍ട്ടി മിസ്സ് ആകുമോ എന്നാണ് സലാഹ് സംശയിക്കുന്നത്!

അടിച്ച് മമ്മിയാക്കി....

അടിച്ച് മമ്മിയാക്കി....

എഡിച്ച് വിക്ലങ്കന്‍ ആക്കി എന്നൊക്കെ കേട്ടിട്ടുണ്ട്... എന്നാല്‍ അടിച്ച് മമ്മിയാക്കി എന്ന് കേട്ടിട്ടുണ്ടോ...! ഈജിപ്തിനെ റഷ്യ ചെയ്തത് അതാണത്രെ!

പ്രാന്താണെന്ന് തോന്നുന്നു...

പ്രാന്താണെന്ന് തോന്നുന്നു...

ആദ്യത്തെ കളിയില്‍ സൗദി അറേബ്യയ്‌ക്കെതിരെ നേടിയത് അഞ്ച് ഗോളുകള്‍. രണ്ടാമത്തെ കളിയില്‍ ഈതിപ്തിനെതിരെ മൂന്ന് ഗോളുകള്‍... സത്യത്തില്‍ റഷ്യക്ക് പ്രാന്തായോ എന്നാണ് പലരുടേയും സംശയം!

ഏത് മെസ്സി

ഏത് മെസ്സി

മെസ്സി പെനാള്‍ട്ടി കിക്ക് എടുത്ത് ഗോളാക്കി എന്ന്... ഏത് മെസ്സി എന്ന് ചോദിച്ചപ്പോള്‍ അല്ലേ സംഗതി കലങ്ങിയത്! അത് ഈജിപ്ഷ്യന്‍ മെസ്സി ആയിരുന്നു!

എന്നാലല്ലേ ഒരു ലൈഫ് ഉള്ളൂ,,,

എന്നാലല്ലേ ഒരു ലൈഫ് ഉള്ളൂ,,,

സ്വന്തം നാട്ടില്‍ ലോകകപ്പ് നടക്കുമ്പോള്‍ പ്രീ ക്വാര്‍ട്ടറില്‍ എങ്കിലും എത്തണ്ടേ... അതിന് വേണ്ടി ആണത്രെ റഷ്യയുടെ പൊരിഞ്ഞ പോരാട്ടം! എന്തായാലും റഷ്യ പൊളിച്ചു...

കഷ്ടമായിപ്പോയി...

കഷ്ടമായിപ്പോയി...

സാധാരണ ഗതിയില്‍ അഞ്ച് ഗോളൊക്കെ ആണ് അടിക്കാറുള്ളത്. ഈജിപ്തിനെതിരെ അത് മൂന്നായി പോയി. വല്ലാത്ത കഷ്ടം അല്ലേ...

പോസ്റ്റ് നിറക്കും...

പോസ്റ്റ് നിറക്കും...

അല്ലേലും യൂറോപ്യന്‍ ടിമുകള്‍ക്ക് ഇത്തിരി അഹങ്കാരം കൂടുതലാണ്. ഇനിയിപ്പോള്‍ റഷ്യയെ കുറിച്ച് ഇങ്ങനെയെങ്ങാനും പറഞ്ഞാല്‍ നല്ല മറുപടി തന്നെ കിട്ടിയേക്കും!

എന്തോ ദേഷ്യം ഉണ്ട്...

എന്തോ ദേഷ്യം ഉണ്ട്...

റഷ്യക്ക് സത്യത്തില്‍ അഭര് രാജ്യങ്ങളോട് വല്ല ദേഷ്യവും ഉണ്ടോ... സൗദിയും ഈജിപ്തും എല്ലാം ഒറ്റക്കെട്ടാണ്. എതിര്‍പക്ഷത്തോടാണ് പണ്ടേ റഷ്യക്കിത്തിരി ചായ് വുള്ളത്!

ഉറുഗ്വേ

ഉറുഗ്വേ

സൗദി അറേബ്യ വാങ്ങിവയ്ക്കാനുള്ളതെല്ലാം ആദ്യമേ വാങ്ങിവച്ചു. ഈജിപ്തിനുള്ളത് കഴിഞ്ഞ ദിവസം കിട്ടി. അടുത്തത് ഉറുഗ്വേ ആണ്... ഒന്ന് തയ്പിച്ച് വയ്ക്കുന്നത് നല്ലതാ!

ഇങ്ങനെ നോക്കാം

ഇങ്ങനെ നോക്കാം

ഈ ലോകകപ്പില്‍ വേറെ ഏത് ടീമിന് ഉണ്ട് ഇതുപോലെ ഒരു വിജയം. കളിച്ച രണ്ട് കളിയും ജയിച്ചു. അതും വലിയ മാര്‍ജ്ജിനില്‍ തന്നെ!

ഇത്രയും ഭീകരന്‍

ഇത്രയും ഭീകരന്‍

റഷ്യ ഫുട്‌ബോള്‍ കളിക്കും എന്നൊക്കംെ കേട്ടിട്ടുണ്ട്. പക്ഷേ, ഇത്രയും ഭീകരന്‍മാരായ വിവരം നാട്ടിലെ ഒരു ഫുട്‌ബോള്‍ പ്രേമികളും അറിഞ്ഞിരുന്നില്ലത്രെ!

ആളായി

ആളായി

കളി തുടങ്ങുമ്പോള്‍ റഷ്യന്‍ ടീമിനെ പിന്തുണയ്ക്കാന്‍ കേരളത്തില്‍ നിന്ന് ആരും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ റഷ്യക്കേ ഉള്ളൂ പിന്തുണ എന്നായിട്ടുണ്ട്!

സെനഗല്‍...

സെനഗല്‍...

പണ്ട് ഫ്രാന്‍സിനെ അട്ടിമറിച്ചവരാണ് സെനഗല്‍. അവകെ സംബന്ധിച്ച് പോളണ്ടിനെതിരെയുള്ള വിജയം ഒക്കെ സര്‍വ്വസാധാരണമായ വിഷയം!

എന്തിനാ ഞെട്ടുന്നത്

എന്തിനാ ഞെട്ടുന്നത്

ഈ ലോകകപ്പ് തുടങ്ങിയതിന് ശേഷം ഇടയ്ക്കിടയ്ക്കുള്ള ഞെട്ടലിന് ഒരു അവസാനം ആയിട്ടുണ്ട്. ഓരോ കളി കഴിയുമ്പോഴും ഞെട്ടുകയല്ലേ... പിന്നെ എന്തിനാണ് എപ്പോഴും ഞെട്ടുന്നത് എന്ന്!

കളിക്കാന്‍ മാത്രം...

കളിക്കാന്‍ മാത്രം...

കൊളംബിയയെ ജപ്പാന്‍ തോല്‍പിക്കും എന്ന് ആരും സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. ഫൗള്‍ ചെയ്തിട്ടും ഒരിക്കല്‍ പോലും ജപ്പാന്‍ അപ്പീലും കൊടുത്തില്ല. കളിക്കാന്‍ അല്ലാതെ, അഭിനയിക്കാന്‍ അറിയാത്തതിന്റെ കുഴപ്പം!

കണ്ടം തേടി...

കണ്ടം തേടി...

പ്രമുഖ ടീമുകള്‍ എല്ലാം ഇപ്പോള്‍ ഓടാനുള്ള കണ്ടം തേടി നടപ്പാണത്രെ. കഴിഞ്ഞ ദിവസം പോളണ്ടും കൊളംബിയയും കണ്ടുമുട്ടിയത് വരെ കണ്ടത്തില്‍ വച്ചായിരുന്നെന്ന്!

ശശി വരെ പെനാൾട്ടി കിക്ക് ഗോളാക്കി! മെസ്സിക്കിട്ട് വീണ്ടും അറഞ്ചം പുറഞ്ചം ട്രോൾ... കറുത്ത കുതിര!ശശി വരെ പെനാൾട്ടി കിക്ക് ഗോളാക്കി! മെസ്സിക്കിട്ട് വീണ്ടും അറഞ്ചം പുറഞ്ചം ട്രോൾ... കറുത്ത കുതിര!

കവിതയറിയില്ല, കളി ജയിക്കാനറിയാമെന്ന്! മെക്‌സിക്കൻ അപാരതയോട് ഇത്രേം കലിപ്പോ? കിടിലോസ്‌കി ജർമൻ ട്രോൾകവിതയറിയില്ല, കളി ജയിക്കാനറിയാമെന്ന്! മെക്‌സിക്കൻ അപാരതയോട് ഇത്രേം കലിപ്പോ? കിടിലോസ്‌കി ജർമൻ ട്രോൾ

English summary
World Cup Football 2018: Social Media trolls on Salah, Poland and Columbia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X