Get Updates
Get notified of breaking news, exclusive insights, and must-see stories!

'യുവാക്കള്‍ കിടക്കാന്‍ നേരം നോക്കുന്നത് ഉര്‍ഫിയുടെ ചിത്രങ്ങള്‍, അത് അവളുടെ തെറ്റല്ല': ചേതന്‍ ഭഗത്

നടിയും മോഡലുമായ ഉര്‍ഫി ജാവേദുമായി ബന്ധപ്പെട്ട് എഴുത്തുകാരന്‍ ചേതന്‍ പങ്കുവച്ച പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. യുവാക്കള്‍ സോഷ്യല്‍ മീഡിയയില്‍ അടിമപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം ഉര്‍ഫി ജാവേദിനെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായത്. സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം യുവാക്കളുടെ മനസിനെ തളര്‍ത്തിയിരിക്കുകയാണെന്ന് ചേതന്‍ ഭഗത് പറഞ്ഞു. ഇന്‍സ്റ്റഗ്രാം റീല്‍സുകള്‍ കാണാന്‍ മണിക്കൂറുകളോളമാണ് യുവാക്കള്‍ ചെലവഴിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1

നമ്മുടെ കയ്യിലുള്ള ഫോണ്‍ യുവതലമുറയെ വഴിതെറ്റിക്കുകയാണെന്ന് ചേതന്‍ ഭഗത് പറഞ്ഞു. ആണ്‍ കുട്ടികളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഉര്‍ഫി ജാവേദ് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. അവളുടെ ഫോട്ടോകള്‍ കൊണ്ട് നിങ്ങള്‍ എന്താണ് ചെയ്യുന്നത്. അത് പരീക്ഷകള്‍ക്ക് ചോദിക്കാറുണ്ടോ.

2

ഒരു ജോലിയുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ നിങ്ങള്‍ ഉര്‍ഫി ജാവേദിന്റെ വസ്ത്രങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് അറിയുമെന്ന് പറയുമോ എന്നും ചേതന്‍ ഭഗത് ചോദിച്ചു. എന്നാല്‍ ഇതൊന്നും ഉര്‍ഫിയുടെ തെറ്റല്ല. അവര്‍ തന്റെ കരിയറുണ്ടാക്കുന്നതിന് വേണ്ടി ചെയ്യുന്നതാണിതെല്ലാം. നമ്മുടെ അതിര്‍ത്തിയില്‍ ഒരു കൂട്ടം സൈനികര്‍ രാജ്യത്തിന്റെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നു.

3

എന്നാല്‍ ഇവിടെ നമ്മുടെ യുവാക്കള്‍ കിടക്കാന്‍ നേരം ഉര്‍ഫി ജാവേദിന്റെ ചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഔട്ട് ഓഫ് ദ ബോക്‌സ് ഫാഷന്‍ തിരഞ്ഞെടുപ്പുകള്‍ കാരണം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് ഉര്‍ഫി. അവരുടെ വസത്രധാരണത്തെ വിചിത്രവും പ്രകോപനപരമായി ഒരു കൂട്ടര്‍ വിലയിരുത്തുമ്പോള്‍ അവര്‍ മറ്റ് ചിലര്‍ക്ക് പ്രചോദനമായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

4

അതേസമയം ചേതന്‍ ഭഗതിന്റെ പരാമര്‍ശം വലിയ ചര്‍ച്ചയായിട്ടുണ്ട്. ചേതന്‍ ഭഗത് ഉര്‍ഫിയുടെ പേര് പരാമര്‍ശക്കുമ്പോള്‍ വേദിയില്‍ ചിരിയുണര്‍ന്നിരുന്നു. ആത് തക് സംഘടിപ്പിച്ച സാഹത്യോത്സവത്തില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഇത്തരം സദസുകളില്‍ ഉര്‍ഫിയുടെ വസ്ത്രം ചര്‍ച്ചയാക്കേണ്ടതുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

5

അതേസമയം ചേതന്‍ ഭഗതിന്റെ പരാമര്‍ശം വലിയ ചര്‍ച്ചയായിട്ടുണ്ട്. ചേതന്‍ ഭഗത് ഉര്‍ഫിയുടെ പേര് പരാമര്‍ശക്കുമ്പോള്‍ വേദിയില്‍ ചിരിയുണര്‍ന്നിരുന്നു. ആജ് തക് സംഘടിപ്പിച്ച സാഹത്യോത്സവത്തില്‍ സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഇത്തരം സദസുകളില്‍ ഉര്‍ഫിയുടെ വസ്ത്രം ചര്‍ച്ചയാക്കേണ്ടതുണ്ടോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

6

യുവാക്കള്‍ കിടക്കാന്‍ സമയത്ത് നോക്കുന്നത് ഉര്‍ഫിയുടെ ചിത്രങ്ങളാണെന്ന പ്രസ്താവനയില്‍ സ്ത്രീയെന്ന നിലയില്‍ ഒരു വ്യക്തിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നത്. അതേസമയം, ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ ആരാധാകരുടെ മനസില്‍ ഇടംപിടിച്ച താരമാണ് ഉര്‍ഫി ജാവേദ്. പലപ്പോഴും തന്റെ വസ്ത്ര ധാരണ രീതി കൊണ്ടും നിലപാടുകള്‍കൊണ്ടും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ താരം വലിയ ചര്‍ച്ചയാകാറുണ്ട്.

7

താന്‍ നേരിടുന്ന വിമര്‍ശനങ്ങളെ കുറിച്ച് ഉര്‍ഫി ജാവേദ് പ്രതികരണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. നിലപാടുകളുടേയും വസ്ത്രധാരണ രീതിയുടേയും പേരില്‍ പലപ്പോഴും കടുത്ത വിദ്വേഷ കമന്റുകള്‍ ലഭിക്കാറുണ്ടെന്നാണ് ഉര്‍ഫി പറഞ്ഞത്. തനിക്ക് മോഡലിംഗ് മേഖലയില്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതിനാലാവാം അത്. അതിനെല്ലാം അപ്പുറം താനൊരു മുസ്ലീം പെണ്‍കുട്ടി ആയത് കൊണ്ടുവാമെന്നും അവര്‍ പറഞ്ഞിരുന്നു.

8

താന്‍ നേരിടുന്ന വിമര്‍ശനങ്ങളെ കുറിച്ച് ഉര്‍ഫി ജാവേദ് പ്രതികരണവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. നിലപാടുകളുടേയും വസ്ത്രധാരണ രീതിയുടേയും പേരില്‍ പലപ്പോഴും കടുത്ത വിദ്വേഷ കമന്റുകള്‍ ലഭിക്കാറുണ്ടെന്നാണ് ഉര്‍ഫി പറഞ്ഞത്. തനിക്ക് മോഡലിംഗ് മേഖലയില്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതിനാലാവാം അത്. അതിനെല്ലാം അപ്പുറം താനൊരു മുസ്ലീം പെണ്‍കുട്ടി ആയത് കൊണ്ടുവാമെന്നും അവര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+