റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍; ആം ആദ്മിക്ക് ചേതന്റെ മറുപടി
ദില്ലി: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ നിയമനവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാറിനെ പരിഹസിച്ച ആം ആദ്മി പാര്‍ട്ടിക്ക് മറുപടിയുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത്. മറ്റാരെക്കാളും നന്നായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ ജോലി തനിക്കു ചെയ്യാന്‍ കഴിയുമെന്നായിരുന്നു ട്വിറ്ററില്‍ ചേതന്‍ ഭഗതിന്റെ മറുപടി.
കഴിഞ്ഞ ദിവസം മുന്‍ ക്രിക്കറ്റ് താരം ചേതന്‍ ചൗഹാനെ ദേശീയ ഫാഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ തലവനായി നിയമിച്ചിരുന്നു. ഇതെത്തുടര്‍ന്നായിരുന്നു ബിജെപിയെ കളിയാക്കിക്കൊണ്ട് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയത്. ബിജെപിയുടെ നയങ്ങളെ കണക്കിന് വിമര്‍ശിക്കുന്ന എഎപിക്ക് ചേതന്‍ ഭഗതില്‍ നിന്ന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്.

ബിജെപി ചേതന്‍ ഭഗതിനെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി നിയമിക്കണമെന്ന് എഎപി വക്താവ് രാഘവ് ചന്ദ പറഞ്ഞിരുന്നു. തനിക്കു ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തോടു താല്‍പര്യമില്ലെന്നു വ്യക്തമാക്കിയ ചേതന്‍ ഭഗത് ആം ആദ്മിയുടെ ബുദ്ധിശൂന്യരായ അംഗങ്ങള്‍ പറയുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കണമെന്നും ട്വിറ്ററിലൂടെ നിര്‍ദേശിച്ചു. തന്റെ തൊഴില്‍ പരിചയം കാരണം തനിക്കു സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും പണസംബന്ധമായ നയങ്ങളെക്കുറിച്ചും നല്ല അറിവുണ്ടെന്നും ചേതന്‍ ഭഗത് വ്യക്തമാക്കി.
-
I love writing stories too much. But dear AAP, given my prev job I know economies and monetary policies better than any of you ever will.
— Chetan Bhagat (@chetan_bhagat) June 19, 2016


Click it and Unblock the Notifications
