തക്കാളിപ്പെട്ടിക്കും പൂട്ടോ, വെള്ളാപ്പള്ളി നടേശനും സുരക്ഷയോ.. ട്രോളുകള്‍ ഇങ്ങനെ...
വൈ കാറ്റഗറി സുരക്ഷയാണ് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. എന്ന് വെച്ചാല്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കോ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനോ ഇല്ലാത്ത അത്രയും വലിയ സുരക്ഷ. ഒന്നാമതേ വെള്ളാപ്പള്ളിയോടും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടും അത്ര മതിപ്പുള്ളവരല്ല സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.
ഇത് വരെ കേട്ടിട്ട് പോലുമില്ലാത്ത അല്‍ ഉമ എന്ന തീവ്രവാദ സംഘടനയാണത്രെ വെള്ളാപ്പള്ളിക്ക് ഭീഷണി മുഴക്കിയിരിക്കുന്നത്. പോരാത്തതിന് വെള്ളാപ്പള്ളിക്ക് അടുത്തിടെ ഉണ്ട് എന്ന് പറയപ്പെടുന്ന ആര്‍ എസ് എസ് ചായ്‌വും. സോഷ്യല്‍ മീഡിയ ട്രോളുകള്‍ കൊണ്ട് വെള്ളാപ്പള്ളി നടേശനെ അഭിഷേകം ചെയ്യുന്നതിന് പിന്നില്‍ കൂടുതല്‍ കാരണങ്ങള്‍ തിരഞ്ഞുപോകണോ. എന്തായാലും കാണൂ ട്രോളുകള്‍.

ഇത്രയ്ക്കും ദാരിദ്ര്യം പിടിച്ച തീവ്രവാദി
ശ്ശെടാ അതേതാ അത്രേം ദാരിദ്ര്യം പിടിച്ച തീവ്രവാദി എന്നാരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ പറ്റുമോ

ലെ തീവ്രവാദികള്‍
വെള്ളാപ്പള്ളി നടേശന് തീവ്രവാദ ഭീഷണി എന്ന് കേട്ട ലെ തീവ്രവാദികള്‍

കഞ്ഞിത്തരം പിടിച്ച തീവ്രവാദി
അയ്യേ അപ്പോ തീവ്രവാദികളിലും ഉണ്ടല്ലേ കഞ്ഞിത്തരം പിടിച്ചവര്‍

എന്ത് സുരക്ഷയാ
അല്ല നിനക്ക് എന്ത് സുരക്ഷയാ കിട്ടാന്‍ പോകുന്നേ... വൈ.. അത് തന്നെ വൈ, എന്തിനാ

ആപ്പ ഊപ്പയല്ല
നമ്മളെല്ലാം വിചാരിക്കുന്ന പോലെ ചിലപ്പോ ആള്‍ അത്ര ആപ്പ ഊപ്പ അല്ലെങ്കിലോ

ഇരി ഇരി
ഇരി ഇരി ഇവരെല്ലാം എന്റെ സംരക്ഷണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അയച്ചിരിക്കുന്നവരാ


Click it and Unblock the Notifications
