യാനിസ് മാര്‍ഷലിന്റെ ഹൈഹീല്‍ നൃത്തം വൈറലാകുന്നു
പാരിസ്: സ്ത്രീകളെ പോലെ ഹൈഹീല്‍ ചെരുപ്പുമണിഞ്ഞ് സ്‌ത്രൈണഭാവത്തില്‍ നൃത്തം ചെയ്യുന്ന പ്രശസ്ത ഫ്രഞ്ച് ഡാന്‍സറും കൊറിയോഗ്രാഫറുമായ യാനിസ് മാര്‍ഷലിന്റെ നൃത്തം യു ട്യൂബില്‍ വൈറലാകുന്നു. ജൂണ്‍ 15ന് യുട്യൂബില്‍ റിലീസ് ചെയ്ത നൃത്തം വെറും പത്തു ദിവസത്തിനകം കണ്ടത് എണ്‍പത് ലക്ഷത്തിനടുത്ത് ആളുകളാണ്.
ബ്രിട്ടന്‍ ഹാസ് ഗോട്ട് ടാലന്റ് എന്ന പരിപാടിയില്‍ അവതരിപ്പിച്ച നൃത്തത്തിന്റെ ഫൈനല്‍ റിഹേഴ്‌സല്‍ പകര്‍ത്തി യു ട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു യാനിസ്. ബിയോണ്‍സിന്റെ സിംഗിള്‍ ലേഡിസ് എന്ന മെഡ്‌ലെക്കൊപ്പമായിരുന്നു നൃത്തം. ബിയോണ്‍സിന്റെ ഒറിജനല്‍ നൃത്തത്തേക്കാള്‍ ഏറെ നന്നായത് യാനിസിന്റെ നൃത്തമാണെന്നാണ് ആരാധകര്‍ പറയുന്നത്. 30 കോടിയിലേറെ കാഴ്ചക്കാരായിരുന്നു ബിയോണ്‍സിന്റെ ഒറിജനല്‍ വീഡിയോ കാണാനായി യു ട്യൂബിലെത്തിയത്.
മുന്നു പുരുഷന്മാര്‍ ചേര്‍ന്ന് ഹൈഹീല്‍ ചെരിപ്പും സ്ത്രീകളുടെ വേഷങ്ങളുമണിഞ്ഞുകൊണ്ടുള്ള നൃത്തം ആരെയും അമ്പരപ്പിക്കുന്നതാണ്. 2.17 മിനിറ്റു നീണ്ടു നില്‍ക്കുന്നതാണ് വീഡിയോ. വേഗവും ചടുലതയും വേണ്ടുവോളം നിറഞ്ഞ ഡാന്‍സ് കളിക്കുന്നത് പുരുഷന്മാരെണെന്നത് കാഴ്ചക്കാര്‍ വിസ്മരിക്കും.
സ്‌പൈസ് ഗേള്‍സിന്റെ പ്രശസ്തമായ വാണാബെ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ 2013ലും യാനിസ് മാര്‍ഷലും സംഘവും ഇത്തരത്തില്‍ നൃത്തത്തിന്റെ വീഡിയോ യൂ ട്യൂബില്‍ പ്രദര്‍ശിപ്പിച്ച് പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. അന്ന് 50 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.












Click it and Unblock the Notifications