ഗാനഗന്ധര്വ്വന് എഴുപത്തിയഞ്ചിന്റെ നിറവില്‍...
കൊല്ലൂര്‍: മലയാളത്തിന് ഒരു ഗാന ഗന്ധര്‍വ്വനേ ഉള്ളൂ... പേര് പോലും പറയണ്ട, എല്ലാവര്ക്കും അറിയാം. കെജെ യേശുദാസ് എന്ന കാട്ടാശേരി ജോസഫ് യേശുദാസ്.
ജീവിതത്തില്‍ വലിയൊരു നാഴികക്കല്ലാണ് 2015 ജനുവരി 10 ന് അദ്ദേഹം പിന്നിടുന്നത്. തന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍. പതിവ് പോലെ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലാണ് അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷം.
പിറന്നാള്‍ തലേന്ന് തന്നെ കുടുംബ സമേതം യേശുദാസ് മൂകാംബികയില്‍ എത്തി ദര്‍ശനം നടത്തി. ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചനയും നടത്തി. യേശുദാസിന്റെ ജീവിതത്തിലൂടെ

മലയാളമെന്നാല് യേശുദാസ്
അടുത്തിടെ വരെ മലയാള സിനിമ പിന്നണി ഗാനം എന്ന് പറഞ്ഞാല്‍ കെജെ യേശുദാസ് മാത്രമാണ്. ആയിരക്കണക്കിന് സിനിമ പിന്നണി ഗാനങ്ങളാണ് യേശുദാസ് പാടിയിട്ടുള്ളത്.

പാടാത്ത പാട്ടുകള്‍
ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. അസാമീസ്, കശ്മീരി, കൊങ്കണി ഭാഷകള്‍ മാത്രമാണ് ഇനി അദ്ദേഹത്തിന് പാടാനുള്ളത്.

ഗുരുദേവ ഭക്തന്
ജനിച്ചത് ക്രിസ്ത്യാനിയായിട്ടാണെങ്കിലും ശ്രീനാരായണ ഗുരുവിന്റെ ദൈവ സങ്കല്പമാണ് യേശുദാസിന് പ്രിയം. എന്നാലും ഗുരുവായൂരപ്പനോടും അയ്യപ്പനോടും മൂകാംബിക ദേവിയോടും അദ്ദേഹത്തിനുള്ള ആരാധന പ്രശസ്തമാണ്.

ശബ്ദം പോര
മലയാളത്തിന്റെ ശബ്ദ സൗകുമാര്യമായ യേശുദാസിന് ശബ്ദം പോരെന്ന് പറഞ്ഞ് ഒരിക്കല്‍ അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ട്. ആകാശവാണിയില്‍ വച്ചായിരുന്നു ഇത്. പിന്നീട് ഒരു സിനിമയിലും ഇത് പോലെ തന്നെ സംഭവിച്ചു.

ആദ്യ ഗാനം
'ജാതി ഭേദം മതദ്വേഷം' എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ആദ്യം പാടിയത്. കെഎസ് ആന്റണി സംവിധാനം ചെയ്ത കാല്പാടുകള് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം.

തലമുറകളുടെ ഗായകന്
നാല് തലമുറകളിലെ സംഗീത സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് യേശുദാസിന്.

പത്മഭൂഷണ്‍
കേരളത്തിന്റെ ഗാനഗന്ധര്വ്വന് രാജ്യം 2002 ല്‍ പത്മഭൂഷണ്‍ ബഹുമതി നല്കി ആദരിച്ചു.

പുരസ്കാരങ്ങള്‍
ഏഴ് തവണയാണ് ദേശീയ തലത്തില്‍ യേശുദാസ് മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം സ്വന്തമാക്കിയത്. 24 തവണ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും ലഭിച്ചു.

അന്യഭാഷ പുരസ്കാരങ്ങള്‍
എട്ട് തവണയാണ് തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച പിന്നണിഗായകനുള്ള പുരസ്കാരം എട്ട് തവണ ലഭിച്ചു. കര്‍ണാടക സര്‍ക്കാര്‍ അഞ്ച് തവണ പുരസ്കാരം നല്കി. ആന്ധ്ര സര്‍ക്കാര്‍ ആറ് തവണയും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഒരു തവണയും യേശുദാസിന് മികച്ച പിന്നണിഗായകനുള്ള പുരസ്കാരം നല്കി.

വിവാദം
സ്ത്രീകള്‍ ജീന്‍സ് ധരിക്കരുതെന്ന യേശുദാസിന്റെ പരമാര്‍ശം അടുത്തിടെ വന്‍ വിവാദത്തിന് വഴിവച്ചിരുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications