Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ നിങ്ങള്‍ ഒരു ടോക്സിക് ബിഗ് ബോസ് ഫാനാണ്': അവർക്കും ഗെയിം കളിക്കണം

ബിഗ് ബോസ് ഒരു ഷോ ആയതുകൊണ്ട് തന്നെ അതിനകത്ത് ഉള്ളവരുടെ സ്വഭാവം നൂറ് ശതമാനം മനസ്സിലാക്കാന്‍ സാധിക്കില്ല.

biggboss

ബിഗ് ബോസ് മലയാളം സീസണ്‍ 5 ഈ മാസം അവസാനത്തോടെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതൊക്കെ വ്യക്തികളായിരിക്കും ഇത്തവണ മത്സരാർത്ഥികളായി എത്തുകയെന്ന ആകാംക്ഷ വർധിപ്പിച്ചുകൊണ്ട് വിവിധ പ്രമോഷന്‍ വീഡിയോകളും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും പുതിയ സീസണിനായി ഒരുങ്ങിക്കഴിഞ്ഞു.

അതേസമയം, പുതിയ സീസണിനായി കാത്തിരിക്കുന്ന വേളയില്‍ ടോക്സിക് ഫാനുകളെക്കുറിച്ചടക്കം കൂടുതല്‍ കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് യൂട്യൂബിലെ പ്രമുഖ ബിഗ് ബോസ് നിരൂപകയായ രേവതി. തന്റെ സ്വന്തം യൂട്യൂബ് ചാനലായ ബിഗ് ബോസ് മല്ലു ടോക്സിലൂടെ രേവതി പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ...

ബിഗ് ബോസ് സീസണ്‍ ഫൈവ് കാണാന്‍ പോവുമ്പോള്‍

ബിഗ് ബോസ് സീസണ്‍ ഫൈവ് കാണാന്‍ പോവുമ്പോള്‍

ഒരു നിരൂപക ആയിട്ടല്ല, ഈ വീഡിയോ ചെയ്യുന്നത്, ഒരു പ്രേക്ഷക ആയിട്ടാണ് ഇവിടെ സംസാരിക്കുന്നത്. സീസണ്‍ ഫൈവ് കാണുന്നില്ലെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇനി ബിഗ് ബോസ് കാണുകയേ ചെയ്യരുത്. നിങ്ങള്‍ക്ക് പറ്റിയ പരിപാടിയല്ല അത്. നമ്മള്‍ ഒരു നല്ല വ്യക്തിയെയോ രാജാവിനെയോ രാജ്ഞിയേയോ കണ്ടുപിടിക്കാന്‍ വേണ്ടിയിട്ടല്ല ബിഗ് ബോസ് ഷോ കാണേണ്ടതെന്നാണ് ആദ്യം തന്നെ എനിക്ക് പറയാനുള്ളതെന്നും രേവതി പറയുന്നു.

ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ വരുന്നത്

ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ വരുന്നത് സാധാരണ പച്ചയായ മനുഷ്യരാണ്. അവർക്ക് പോസീറ്റീവും നെഗറ്റീവും ഉണ്ടാവും. അവർ ഇതിനകത്തേക്ക് വരുന്നത് സൈബർ ബുള്ളീയിങ്ങും ഡീഗ്രേഡിങ്ങുമൊക്കെ കിട്ടാന്‍ വേണ്ടിയിട്ടല്ല. ഇതിലൂടെ ലഭിക്കുന്ന ഫെയിമിലൂടെ ജീവിതം മെച്ചപ്പെടാനും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനുമൊക്കെയാണ്.

ഇത് ഒരു ടിവി പ്രോഗ്രാം ആണെന്ന് മനസ്സിലാക്കണം

ഇത് ഒരു ടിവി പ്രോഗ്രാം ആണെന്ന് മനസ്സിലാക്കണം

ഇത് ഒരു ടിവി പ്രോഗ്രാം ആണെന്ന് ആദ്യം മനസ്സിലാക്കണം. നിങ്ങളുടെ ശ്രദ്ധ നേടി നിങ്ങളുടെ വോട്ട് നേടുക എന്നതാണ് ലക്ഷ്യം. അതാണ് ഏതൊരു മത്സരാർത്ഥിയുടെ ലക്ഷ്യം. ഞാന്‍ പോയാലും അങ്ങനെ തന്നെയാണ്. അതിന് വേണ്ടി ആളുകള്‍ ഫേക്ക് ആയും റിയലായും കളിക്കും. ഇതിന് വേണ്ടി കൂടുതലായും നല്ല ഭാഗങ്ങളായിരിക്കും അവർ കാണിക്കുക. ചില സമയത്ത് നെഗറ്റീവ് ഭാഗങ്ങളും കാണേണ്ടി വരും.

മുടികൊഴിച്ചിലിന് പരിഹാരം തേടുകയാണോ: സ്ഥിരമായി ഉപയോഗിക്കൂ ഈ 8 എണ്ണകളില്‍ ഏതെങ്കിലുമൊന്ന്

വോട്ടിന് വേണ്ടി തന്ത്രങ്ങളും കുതന്ത്രങ്ങളും

വോട്ടിന് വേണ്ടി തന്ത്രങ്ങളും കുതന്ത്രങ്ങളും ഉപയോഗിക്കും. ബാക്കിയുള്ള മത്സരാർത്ഥികളെയൊക്കെ പുറത്താക്കി, നൂറ് ദിവസം അവിടെ പിടിച്ച് നിന്ന് ട്രോഫി സ്വന്തമാക്കാനാണ് എല്ലാ മത്സരാർത്ഥികളും പോവുന്നത്. ഈ മത്സരാർത്ഥികള്‍ക്ക് സ്വന്തം അച്ഛനമ്മമാരേക്കാളും മക്കളെക്കാളുമൊക്കെ വില കല്‍പ്പിക്കേണ്ട കാര്യമില്ല. സഹോദരന്മാരെയൊക്കെ പോലെ കാണാം. ചില കമന്റുകളൊക്കെ കണ്ടതുകൊണ്ടാണ് ഇത് പറയുന്നതെന്നും രേവതി വ്യക്തമാക്കുന്നു.

മത്സരാർത്ഥിയോട് നിങ്ങള്‍ക്ക് വെറുപ്പ്

മത്സരാർത്ഥിയോട് നിങ്ങള്‍ക്ക് വെറുപ്പ്

നിങ്ങള്‍ ഇഷ്ടപ്പെടുന്ന മത്സരാർത്ഥിയുടെ എതിരെ നില്‍ക്കുന്ന മത്സരാർത്ഥിയോട് നിങ്ങള്‍ക്ക് വെറുപ്പ്, പക, വിദ്വേഷം, വൈരാഗ്യം, കൊല്ലാനുള്ള പക, കൊല്ലുകയൊക്കെ വേണം എന്നൊക്കെ തോന്നുകയാണെങ്കില്‍ നിങ്ങള്‍ ഒരു ടോക്സിക് ഫാന്‍ ആയി എന്ന് തന്നെ വേണം കരുതാന്‍. ഇതിന്റെയൊന്നും ആവശ്യം ഇല്ല. നിങ്ങള്‍ ഇഷ്ടപ്പെടുന്ന മത്സരാർത്ഥിയുടെ നേരെ എതിർന്ന് നിന്ന് കളിക്കുന്നയാളും ജീവിക്കാന്‍ വേണ്ടിയാണ് ബിഗ് ബോസിലേക്ക് വന്നിരിക്കുന്നത്. അവർക്കും ഗെയിം കളിച്ചേ മതിയാകുള്ളൂ എന്ന് മനസ്സിലാക്കണം.

ബിഗ് ബോസ് ഒരു ഷോ ആയതുകൊണ്ട്

ബിഗ് ബോസ് ഒരു ഷോ ആയതുകൊണ്ട്

നിങ്ങളുടെ ഇഷ്ടപ്രകാരം അവിടെയുള്ള എല്ലാ മത്സരാർത്ഥികള്‍ക്കും കളിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് വോട്ടു ചെയ്യുക. ബാക്കിയുള്ളവരുടെ ജീവന്‍ തിരിച്ച് കൊടുക്കുക എന്നാണ് പറയാനുള്ളത്. ബിഗ് ബോസ് ഒരു ഷോ ആയതുകൊണ്ട് തന്നെ അതിനകത്ത് ഉള്ളവരുടെ സ്വഭാവം നൂറ് ശതമാനം മനസ്സിലാക്കാന്‍ സാധിക്കില്ല. അവർ തങ്ങളുടെ മോശം സ്വഭാവം കഴിയുന്നതും മറച്ച് വെക്കും. ചിലരുടെയൊക്കെ നെഗറ്റീവ് വശം പുറത്ത് വന്നു എന്ന് വെച്ച് അവരൊന്നും ദുഷ്ടന്‍മാർ അല്ല. ഒരിക്കലും നേരിട്ട് കാണുക പോലും ചെയ്തിട്ടില്ലാ ഒരാളുടെ പൂർണ്ണ സ്വഭാഗം ഒരിക്കലും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും രേവതി കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+