• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യൂട്യൂബിലൂടെ വാരിക്കൂട്ടുന്നത് ലക്ഷങ്ങള്‍, കൃഷ്ണ കുമാറിന്റെയും ബഷീര്‍ ബഷിയുടെയും വരുമാനം, ഒരു മാസത്തെ കണക്ക്

Google Oneindia Malayalam News

കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏറ്റവും കൂടുതല്‍ പേര്‍ കാലെടുത്തുവച്ച മേഖലയാണ് യൂട്യൂബ് ചാനല്‍ മേഖല. ലോക്ക് ഡൗണില്‍ വീട്ടിലിരുന്ന് സമയം തള്ളി നീക്കുന്നവര്‍ക്ക് ഒരു ആശ്വാസ മാര്‍ഗമായിരുന്നു യൂട്യൂബ്.

ഇപ്പോള്‍ ഒരു യൂട്യൂബ് ചാനല്‍ ഇല്ലാത്ത മലയാളികള്‍ കുറവെന്ന് വേണം പറയാന്‍. ചിലര്‍ ഈ മേഖലയിലെ എല്ലാ കാര്യങ്ങളും പഠിച്ച് ലക്ഷങ്ങള്‍ സാമ്പദിക്കാനും പ്രാപ്തരായി. സാധാരണക്കാരെ പോലെ തന്നെ അക്കാര്യത്തില്‍ സെലിബ്രിറ്റികളും മുന്‍ പന്തിയിലാണ്.

1

എന്നാല്‍ ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി കുടുംബങ്ങളായ നടന്‍ കൃഷ്ണകുമാറിന്റെയും മുന്‍ ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെ കുടുംബത്തിന്റെയും യൂട്യൂബ് വരുമാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ഒരു മാസം ഇവര്‍ യൂട്യൂബിലൂടെയുണ്ടാക്കിയ വരുമാനത്തെ കുറിച്ച് മൂപ്പന്‍സ് വ്‌ളോഗ് എന്ന ചാനലാണ് വിശദമാക്കുന്നത്. വിശദാംശങ്ങള്‍ അറിയാം.

2

ലോക്ക് ഡൗണിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ട്രെന്‍ഡിംഗായ കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാര്‍, അദ്ദേഹത്തിന്റെ ഭാര്യ സിന്ധു, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവര്‍ക്ക് എല്ലാവര്‍ക്കും യൂട്യൂബ് ചാനലുണ്ട്. ഇവരുടെ കുടുംബം ആകെയുണ്ടാക്കിയ വരുമാനത്തെ കുറിച്ചാണ് മൂപ്പന്‍സ് വ്‌ളോഗ് പറയുന്നത്.

3

താനുമൊരു യൂട്യൂബറാണെന്നും അതിലൂടെ ലഭിക്കുന്ന തുക എത്രത്തോളമാണെന്ന് തനിക്ക് അറിയാന്‍ സാധിക്കുമെന്നാണ് മൂപ്പന്‍ വ്‌ളോഗര്‍ വീഡിയോയില്‍ പറയുന്നത്. ടാക്‌സ് എല്ലാം കൊടുത്തതിന് ശേഷമുള്ള തുകയെ കുറിച്ചാണ് പറയുന്നത്. കൃഷ്ണ കുമാറിന്റെ വീട്ടില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ളത് അഹാനയ്ക്കാണ്.

4


അഹാനയുടെ ചാനലില്‍ വന്നിരിക്കുന്നത് ആകെ 55 ലക്ഷം വ്യൂസാണ്. വെറും ഏഴ് വീഡിയോയിലാണ് ഇത്രയും വ്യൂസ് സ്വന്തമാക്കിയതെന്ന പ്രത്യേകതയുമുണ്ട്. ഇതിന് 1650 യുഎസ് ഡോളര്‍ ലഭിക്കും. ഇന്ത്യന്‍ രൂപയില്‍ നോക്കുമ്പോള്‍ ഇത് 1,24,000 രൂപയായിരിക്കും. ഇഷാനി്യുടെ ചാനലിന് 35 ലക്ഷം വ്യൂസ് ആണ് ലഭിച്ചത്. ഇതിന് 75000 രൂപ നേടാന്‍ സാധിച്ചിട്ടുണ്ടാകുമെന്ന് വീഡിയോയില്‍ പറയുന്നു.

5

അഞ്ച് ലക്ഷത്തിന് മുകളില്‍ സബസ്‌ക്രൈബേഴ്സുള്ള ദിയ കൃഷ്ണയ്ക്ക് ഒരു ലക്ഷം രൂപയോളം കഴിഞ്ഞ മാസം സ്വന്തമാക്കാന്‍ സാധിച്ചു. ഇളയമകള്‍ ഹന്‍സികയ്ക്ക് ലഭിച്ചത് മുപ്പതിനായിരം രൂപയുമാണ്. കൃഷ്ണകുമാറിന്റെ ഭാര്യയായ സിന്ധുവിന് ഇരുപത്തിയ്യായിരം രൂപയാണ് കിട്ടിയതെന്ന് മൂപ്പന്‍സ് വ്‌ളോഗ് വീഡിയയില്‍ പറയുന്നു.

6

എന്നാല്‍ കഴിഞ്ഞ മാസം വീഡിയോ ഒന്നും ചെയ്യാത്തത് കൊണ്ട് കൃഷ്ണകുമാറിന് ഇതില്‍ നിന്നും കാര്യമായ വരുമാനം ലഭിച്ചിട്ടില്ല. ഇവരുടെ കുടുംബത്തിന്റെ ആകെ വരുമാനം വച്ച് നോക്കുമ്പോള്‍ നാല് ലക്ഷത്തിന് മുകളില്‍ രൂപ യൂട്യൂബിലൂടെ സ്വന്തമാക്കിയിട്ടുണ്ടാവുമെന്ന് മൂപ്പന്‍സ് വ്‌ളോഗ് പറയുന്നു.

7

ഇനി ബഷീര്‍ ബഷിയുടെ കുടുംബത്തിന്റെ ചാനുലുകള്‍ എടത്ത് പരിശോധിച്ചാല്‍, എല്ലാവര്‍ക്കുമായി ഏഴോളം ചാനലുകളാണുള്ളത്. ഇവരില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള ചാനല്‍ മഷൂറയുടേതാണ്. കഴിഞ്ഞ മാസം 37 വീഡിയോ പോസ്റ്റ് ചെയ്ത മഷൂറയ്ക്ക് ഒന്നരക്കോടിയിലേറെ വ്യൂസാണ് നേടിയെടുത്തത്. ഏകദേശം മൂന്നര ലക്ഷത്തിനടുത്ത് രൂപ ഈ ഒറ്റ ചാനലിലൂടെ സ്വന്തമാക്കിയെന്നാണ് വീഡിയോയില്‍ പറയുന്നത്.

8

സുനൈന, ബിബി ഗാര്‍ഡന്‍, ബഷീര്‍ ബഷി, സുഹാന ബഷീര്‍, മുഹമ്മദ് സൈഗാന്‍ ബഷി, ഡിസ്പാരോ മീഡിയ, അങ്ങനെ ഏഴ് ചാനലാണ് ഉള്ളത്. ഇതെല്ലാം കൂടി ചേര്‍ത്ത് നോക്കുകയാണെങ്കില്‍ അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപയാണ് കുടുംബത്തിന് ഒന്നടങ്കം ലഭിച്ചിരിക്കുന്നതെന്നാണ് വീഡിയോയില്‍ പറയുന്നത്. ഇവരുടെ കുടുംബം പങ്കുവയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.

 ഗുജറാത്ത് കോൺഗ്രസ് ഭരിക്കും? ബിജെപിക്ക് ഞെട്ടൽ, സർക്കാരിനെതിരെ പട്ടേൽ സമുദായം.. പിന്തുണ കോൺഗ്രസിനോ? ഗുജറാത്ത് കോൺഗ്രസ് ഭരിക്കും? ബിജെപിക്ക് ഞെട്ടൽ, സർക്കാരിനെതിരെ പട്ടേൽ സമുദായം.. പിന്തുണ കോൺഗ്രസിനോ?

ആ നീക്കത്തിൽ ഉറച്ച് നിന്നാൽ ശ്രീധരൻ പിള്ള വീണ്ടും ബിജെപി പ്രസിഡന്റ് ആകും; പട്ടികയില്‍ കൂടുതൽ സാധ്യതആ നീക്കത്തിൽ ഉറച്ച് നിന്നാൽ ശ്രീധരൻ പിള്ള വീണ്ടും ബിജെപി പ്രസിഡന്റ് ആകും; പട്ടികയില്‍ കൂടുതൽ സാധ്യത

cmsvideo
  ശ്രീയയെ സഹായിച്ചതാണ് ബഷീറിന് പണിയായത് | Oneindia Malayalam

  ജിതിന്‍ പോയത് കോണ്‍ഗ്രസിന് നേട്ടമാകും....സര്‍വേ ഇങ്ങനെ, പ്രിയങ്കയുടെ പ്ലാന്‍ കൃത്യംജിതിന്‍ പോയത് കോണ്‍ഗ്രസിന് നേട്ടമാകും....സര്‍വേ ഇങ്ങനെ, പ്രിയങ്കയുടെ പ്ലാന്‍ കൃത്യം

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  YouTube income of Krishnakumar and Basheer Bashi's family; Mooppans Vlogz Video Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X