'എത്ര പൈസ തരാമെന്ന് പറഞ്ഞാലും ഇല്ല', ബിഗ് ബോസിനെ റോസ്റ്റ് ചെയ്ത് വ്ളോഗർ അർജ്യൂ

കൊച്ചി: ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാമത്തെ സീസണ്‍ ഫെബ്രുവരി പകുതിയോടെ സംപ്രഷണം ആരംഭിക്കാനിരിക്കുകയാണ്. ആദ്യ രണ്ട് സീസണുകളും ഹിറ്റായതിന് പിറകേയാണ് ബിഗ് ബോസ് മൂന്നാം സീസണ്‍ എത്തുന്നത്.

ഇത്തവണ ബിഗ് ബോസ് ഹൗസില്‍ ആരൊക്കെ മത്സരാര്‍ത്ഥികളായെത്തും എന്നത് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടില്ല. ബിഗ് ബോസ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പല പേരുകളും ഉന്നയിക്കുന്നുണ്ട്. ബോബി ചെമ്മണ്ണൂര്‍ മുതല്‍ പിസി ജോര്‍ജിന്റെ വരെ പേരുകള്‍ അക്കൂട്ടത്തിലുണ്ട്. യൂട്യൂബില്‍ റോസ്റ്റിംഗ് വീഡിയോകളിലൂടെ പ്രശസ്തനായ അര്‍ജ്യു ബിഗ് ബോസ് സീസണ്‍ 3ല്‍ എത്തുമെന്നും വാർത്തകളുണ്ട്. ഇത്തരം വാര്‍ത്തകളോട് അര്‍ജുന്റെ പ്രതികരണം വൈറലാവുകയാണ്.

ബിഗ് ബോസില്‍ മത്സരിക്കുന്നുണ്ടോ

ബിഗ് ബോസില്‍ മത്സരിക്കുന്നുണ്ടോ

യൂട്യൂബില്‍ റോസ്റ്റിംഗ് വീഡിയോകളിലൂടെ പ്രശസ്തനാണ് അര്‍ജ്യൂ എന്ന അര്‍ജുന്‍. ബിഗ് ബോസില്‍ ഇത്തവണ അര്‍ജുനും മത്സരിക്കും എന്ന് പ്രചാരണം തളളിക്കൊണ്ടാണ് അര്‍ജുന്‍ തന്റെ യൂട്യൂബ് ചാനലില്‍ പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിഗ് ബോസില്‍ മത്സരിക്കുന്നുണ്ടോ എന്ന് നിരവധി പേരാണ് തന്നോട് ദിവസവും ചോദിക്കുന്നതെന്ന് അര്‍ജുന്‍ പറയുന്നു.

എത്ര പണം തരാമെന്ന് പറഞ്ഞാലും ഇല്ല

എത്ര പണം തരാമെന്ന് പറഞ്ഞാലും ഇല്ല

തന്നെ ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ വിളിക്കുകയാണെങ്കില്‍ എത്ര പണം തരാമെന്ന് പറഞ്ഞാലും താന്‍ പോകില്ലെന്ന് അര്‍ജുന്‍ വ്യക്തമാക്കുന്നു. കാരണം യൂട്യൂബാണ് തന്നെ വളര്‍ത്തിയത്. യൂട്യൂബില്‍ സ്വന്തമായൊരിടവും ഓഡിയന്‍സുമുണ്ട്. അതുകൊണ്ട് എന്ത് പറഞ്ഞാലും ബിഗ് ബോസിലേക്ക് പോകില്ലെന്നും അര്‍ജുന്‍ പറയുന്നു.

 ബിഗ് ബോസില്‍ ഫിറ്റാകില്ല

ബിഗ് ബോസില്‍ ഫിറ്റാകില്ല

വേറൊരു സ്ഥലത്ത് പോയിക്കഴിഞ്ഞാല്‍ ഇവിടെ കിട്ടുന്ന സ്വീകാര്യത അവിടെ കിട്ടുമോ എന്നറിയില്ല. താനൊരിക്കലും ബിഗ് ബോസില്‍ ഫിറ്റാകില്ലന്ന് നൂറ് ശതമാനം ഉറപ്പാണ്. താന്‍ ബിഗ് ബോസില്‍ പോകുന്നുവെന്ന് ചിലര്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ക്ലിക്കിന് വേണ്ടിയാണ്. വീഡിയോയില്‍ ബിഗ് ബോസ് പരിപാടിയേയും അര്‍ജുന്‍ റോസ്റ്റ് ചെയ്യുന്നുണ്ട്.

കുറഞ്ഞ കാലം കൊണ്ട് താരം

കുറഞ്ഞ കാലം കൊണ്ട് താരം

കുറഞ്ഞ കാലം കൊണ്ട് യൂട്യൂട് ചാനലില്‍ രണ്ട് മില്യണില്‍ കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സിനെ നേടിയാണ് അര്‍ജുന്‍ സുന്ദരേശന്‍ സോഷ്യല്‍ മീഡിയയില്‍ താരമായത്. അര്‍ജ്യൂ എന്ന പേരിലാണ് അര്‍ജുന്റെ യൂട്യൂബ് ചാനല്‍. അര്‍ജുന്റെ പല വീഡിയോകളും വിമര്‍ശന വിധേയമായിരുന്നു. ബോഡി ഷെയിംമിംഗും ജാതീയമായ പരാമര്‍ശങ്ങളും അടക്കം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പല വീഡിയോകളുടേയും പേരില്‍ അര്‍ജുന്‍ വിമര്‍ശനം നേരിട്ടിരുന്നു.

ബിഗ് ബോസിലേക്കില്ലെന്ന് ധന്യ

ബിഗ് ബോസിലേക്കില്ലെന്ന് ധന്യ

ബിഗ് ബോസ് മൂന്നാം സീസണില്‍ മത്സരാര്‍ത്ഥിയാണ് എന്നുളള പ്രചാരണം തളളി നടി ധന്യ മേരി വര്‍ഗീസും രംഗത്ത് വന്നിട്ടുണ്ട്. ബിഗ് ബോസ് സ്ഥാനാര്‍ത്ഥിയായി തന്റെ പേരും സോഷ്യല്‍ മീഡിയയില്‍ കിടന്ന് കറങ്ങുന്നു എന്നുളളത് ഒരു കസിന്‍ ചോദിക്കുമ്പോഴാണ് അറിയുന്നതെന്ന് ധന്യ പറയുന്നു. തന്നെ ഔദ്യോഗികമായി ആരും ബന്ധപ്പെട്ടിട്ടില്ലെന്നും താന്‍ ബിഗ് ബോസിലേക്ക് ഇല്ലെന്നും ധന്യ വ്യക്തമാക്കുന്നു.

നിഷേധിച്ച് താരങ്ങൾ

നിഷേധിച്ച് താരങ്ങൾ

നടന്‍ കൃഷ്ണകുമാറിന്റെ മക്കളും വ്‌ളോഗര്‍മാരുമായ ദിയ കൃഷ്ണയും ഇഷാനിയും ബിഗ് ബോസ് മൂന്നിലെത്തുമെന്ന് അഭ്യൂഹം പരക്കുന്നുണ്ട്. എന്നാല്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. നടി അനുമോള്‍ അടക്കമുളള ബിഗ് ബോസിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിട്ടുണ്ട്. കരിക്കിലെ ജോര്‍ജ് എന്ന കഥാപാത്രത്തിലൂടെ വൈറലായ അനു കെ അനിയനും ബിഗ് ബോസിലേക്കെന്ന പ്രചാരണം തളളി രംഗത്ത് വന്നിരുന്നു..

Recommended Video

cmsvideo
    ബിഗ്‌ബോസിലേക്ക് ഉണ്ടോ ? ബോബി ചെമ്മണ്ണൂർ പറയുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+