പോപ്സംഗീതം വെറും കുമിള: ജസ്രാജ്
തിരുവനന്തപുരം: പോപ് സംഗീതത്തിന് വെള്ളിക്കുമിളയുടെ ആയുസ്സേയുള്ളൂവെന്ന് ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്രാജ്. പുറംകാഴ്ചയില്‍ പോപ് സംഗീതം ആകര്‍ഷകമാണെങ്കിലും നൈമിഷികമാണത്.- പണ്ഡിറ്റ് ജസ്രാജ് പറഞ്ഞു.
അതേ സമയം ഭാരതീയ സംഗീതം ഒഴുകുന്ന പുഴപോലെയാണ്. അത് തലമുറകളിലൂടെ കൈമാറിവരും. പാശ്ചാത്യസംഗീതജ്ഞര്‍ പോലും ഭാരതീയ സംഗീതജ്ഞനായ എല്‍. സുബ്രഹ്മണ്യത്തില്‍ നിന്ന് സംഗീതമഭ്യസിക്കുന്നു എന്നത് ഭാരതീയ സംഗീതത്തിന്റെ മഹത്വത്തിന് തെളിവാണെന്നും പണ്ഡിറ്റ് ജസ്രാജ് പറഞ്ഞു.
പാശ്ചാത്യസംഗീതം ഭാരതീയ സംഗീതത്തിന്റെ അനുകരണമാണ്. പാശ്ചാത്യസംഗീതം ഭാരതീയസംഗീതത്തിന്റെ അനുകരണമാണ്. ഭാരതീയ സംഗീതം ആവര്‍ത്തിച്ച് അനുകരിച്ചതാണ് പാശ്ചാത്യസംഗീതം. പാശ്ചാത്യ വാദ്യോപകരണമായ ജാസിന്റെ താളം ഇതിനുദാഹരണമാണെന്നും ജസ്രാജ് പറഞ്ഞു.
പൂര്‍വ പിതാക്കന്മാരില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണ് നമ്മുടെ സംഗീതം. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നതാണത്. എന്നാല്‍ ആറ് മാസത്തിനപ്പുറം നിലനില്ക്കാത്തതാണ് പോപ്പ് സംഗീതമെന്നും ജസ്രാജ് ചൂണ്ടിക്കാട്ടി.
സ്വരലയയുടെ ആഭിമുഖ്യത്തില്‍ ജനവരി 12 തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ലക്ഷ്മീനാരായണ ഗ്ലോബല്‍ മ്യൂസിക് ഫെസ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയ പണ്ഡിറ്റ് ജസ്രാജ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. വയലിന്‍ വിദ്വാന്‍ എല്‍. സുബ്രഹ്മണ്യം, സ്വരലയ ചെയര്‍മാന്‍ ജി. രാജ്മോഹന്‍, നജീബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ജനവരി 12 തിങ്കളാഴ്ച വൈകീട്ട് 6.30ന് എകെജി ഹാളില്‍ പണ്ഡിറ്റ് ജസ്രാജും എല്‍. സുബ്രഹ്മണ്യവും ചേര്‍ന്ന് അവതരിപ്പിയ്ക്കുന്ന സംഗീതക്കച്ചേരി നടക്കും. പണ്ഡിറ്റ് ജസ്രാജിനോടൊപ്പം മുകുന്ദ് പെറ്റ്കര്‍, അക്രംഖാന്‍, രത്തന്‍ മോഹന്‍ ശര്‍മ്മ, കെ. ശേഖര്‍, ഗിരിധര്‍ ഉദുപ എന്നിവര്‍ പങ്കെടുക്കും. എല്‍. സുബ്രഹ്മണ്യത്തിനൊപ്പം സീതാ സുബ്രഹ്മണ്യം, തൃശൂര്‍ ആര്‍. മോഹന്‍, ജി. സത്യസായി എന്നിവരും പങ്കെടുക്കും.












Click it and Unblock the Notifications