പുതിയ കവിതകള്‍ വിഭിന്നം: എംടി
കോഴിക്കോട്: പഴയകാലകവിതകളുമായി തട്ടിച്ചുനോക്കുമ്പോള്‍ പുതിയ കവിതകള്‍ തികച്ചും വിഭിന്നമാണെന്ന് എം.ടി. വാസുദേവന്‍ നായര്‍.
പഴയകാലങ്ങളില്‍ എഴുതപ്പെട്ട കവിതകള്‍ സ്വരലയത്തിലൂടെ വായനക്കാരന്റെ മനസ്സില്‍ വിവിധ ഭാവങ്ങള്‍ ഉണര്ത്തുന്നവയായിരുന്നു. എന്നാല്‍ പുതിയ കവിതകള്‍ വായനക്കാരനെ രമിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. പകരം കര്‍ക്കശമായ രീതിയില്‍ അവ വായനക്കാരുമായി സംവദിക്കുകയാണ്. - എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു.
പി.എം. ഗോവിന്ദനുണ്ണിയുടെ കവിതാസമാഹാരമായ നിശ്ചലം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.ടി. വാസുദേവന്‍ നായര്‍. ഗോവിന്ദനുണ്ണിയുടെ കവിതകളിലുടനീളം കാണുന്നത് ഇത്തരം സംവാദങ്ങളാണെന്നും എംടി പറഞ്ഞു.
ജീവിതത്തിന്റെ കേസുകളില്‍ എന്നും അന്യായക്കാരനായി നില്ക്കുക എന്നതാണ് ഗോവിന്ദനുണ്ണിയെപ്പോലുള്ള കവികളുടെ രീതി. ഈ തുടര്ക്കേസുകളില് വിജയത്തിനും പരാജയത്തിനും പ്രസക്തിയില്ല. ഒരു കേസ് കഴിയുമ്പോള്‍ മറ്റൊരു കേസ് തുടര്‍ന്നുകൊണ്ടുപോകല്‍ മാത്രമാണ് അവരുടെ ദൗത്യം. അതാണവര്‍ കവിതകളിലൂടെ ചെയ്യുന്നത്. - എംടി പറഞ്ഞു.
എം.എന്‍. പാലൂര് അധ്യക്ഷനായിരുന്നു. കെ.പി. രാമനുണ്ണി ആദ്യപുസ്തകം ഏറ്റുവാങ്ങി. ഡോ. ബി.വി. ശശികുമാര്‍ പുസ്തകപരിചയം നടത്തി. സുജാതാദേവി, പി.പി. രാമചന്ദ്രന്, ആലങ്കോട് ലീലാകൃഷ്ണന്, പി. രാമന്, വീരാന്‍കുട്ടി, കെ.ജെ. ജോണി, ഡോ.എന്‍.പി. വിജയകൃഷ്ണന്, സുരേഷ് പട്ടാമ്പി, ശ്രീകുമാര്‍ മുഖത്തല എന്നിവര്‍ പ്രസംഗിച്ചു.
എ.പി. കുഞ്ഞാമു സ്വാഗതവുംനൗഷാദ് നന്ദിയും പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications