യേശുദാസിന് പുരസ്കാരം
കോഴിക്കോട്: കൊരമ്പയില്‍ അഹമ്മദ്ഹാജി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പ്രഥമ അവാര്‍ഡ് ഗാനഗന്ധര്‍വന്‍ യേശുദാസിന്. മതസൗഹാര്‍ദ്ദം വളര്‍ത്താന്‍ നിസ്തുല സേവനം അനുഷ്ഠിയ്ക്കുന്ന വ്യക്തികള്‍ക്കാണ് ഈ അവാര്‍ഡ്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് ഈ പുരസ്കാരം. കോഴിക്കോട് ടാഗോര്‍ ഹാളില്‍ ഒക്ടോബര്‍ അഞ്ചിന് അവാര്‍ഡ് വിതരണം ചെയ്യും.
മനുഷ്യസ്നേഹം വളര്‍ത്തുന്നതിനും മതസൗഹാര്‍ദ്ദം കെട്ടിപ്പടുക്കാനും തനിച്ചും കൂട്ടായും നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് യേശുദാസിന് അവാര്‍ഡ് നല്കുന്നതെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി.വി. അബ്ദുള്‍ വഹാബ് പറഞ്ഞു.
കൈതപ്രം ദാമോദരന്‍നമ്പൂതിരി, പ്രൊഫ. എം.എന്‍. കാരശ്ശേരി, റഹീം മേച്ചേരി എന്നിവരുള്‍പ്പെട്ട സമിതിയാണ് യേശുദാസിനെ തിരഞ്ഞെടുത്തത്.












Click it and Unblock the Notifications