Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളഗാനചരിത്രം തേടി തമ്പി...

കൊച്ചി: മലയാളചലച്ചിത്രരംഗത്ത് എല്ലാ മേഖലകളിലും കൈവച്ചുകഴിഞ്ഞ ശ്രീകുമാരന്‍തമ്പിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം സംഗീതം തന്നെ. അതുകൊണ്ടാകാം അദ്ദേഹം ഇപ്പോള്‍ മലയാള ഗാനശാഖയുടെ ചരിത്രം തേടി അലയുന്നത്.

കഴിഞ്ഞ മൂന്നുവര്‍ഷമായി ശ്രീകുമാരന്‍ തമ്പി മലയാളചലച്ചിത്രഗാനശാഖയുടെ ചരിത്രം ക്യാമറയില്‍ പകര്‍ത്തുകയാണ്. ബാലനിലെ നായിക എം.കെ. കമലത്തില്‍ നിന്നാണ് ശ്രീകുമാരന്‍തമ്പി ചലച്ചിത്ര ഗാനശാഖയുടെ ചരിത്രം തുടങ്ങുന്നത്. വാര്‍ധക്യത്തിന്റെ അവശതകള്‍ മറന്ന് കമലം ബാലനില്‍ പാടിയ പാട്ടുകള്‍ ഒരിയ്ക്കല്‍ കൂടി തമ്പിയ്ക്ക് വേണ്ടി പാടി. പിന്നീട് ന്യൂസ്പേപ്പര്‍ ബോയിയുടെ ഗാനരചയിതാവ് കെ.സി. പൂങ്കുന്ന്... ഇവരോടൊപ്പം സഞ്ചരിയ്ക്കുന്നതോടൊപ്പം ആ ഗാനങ്ങളുടെ ആത്മാവ് കൂടി കണ്ടെത്തുകയാണ് ശ്രീകുമാരന്‍ തമ്പി.

ഈ ഡോക്യുമെന്ററിയ്ക്ക് സംഗീത യാത്രകള്‍ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളസിനിമാഗാനചരിത്രത്തെക്കുറിച്ച് മനസ്സിലാക്കാന്‍ എന്നും സൂക്ഷിച്ചുവയ്ക്കാവുന്ന ഒരു ഡോക്യുമെന്ററി- അതാണ് ശ്രീകുമാരന്‍തമ്പിയുടെ ലക്ഷ്യം. സിനിമാഗാനചരിത്രം പകര്‍ത്തുമ്പോള്‍ അത് മലയാള സിനിമയുടെ കൂടി ചരിത്രമായി മാറുകയാണ്. കാലഘട്ടങ്ങള്‍ക്കൊപ്പം മലയാള സിനിമ വളര്‍ന്നതിന്റെ ഗതി കൂടി കമന്ററിയിലൂടെ പ്രേക്ഷകന് ലഭിയ്ക്കും.

500 എപ്പിസോഡിലാണ് ഈ ഡോക്യുമെന്ററി പൂര്‍ത്തിയാകുക. 12 ലക്ഷം രൂപയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിയ്ക്കുന്നത്. ആറ് മാസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് ശ്രീകുമാരന്‍തമ്പി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+