Get Updates
Get notified of breaking news, exclusive insights, and must-see stories!

കലാമണ്ഡലം ഗോപി ദുബായില്‍

കഥകളി നടന്‍ കലാമണ്ഡലം ഗോപിയുടെ നേതൃത്വത്തില്‍ ദുബായിലെ അല്‍നാസര്‍ ലിഷര്‍ ലാന്‍ഡില്‍ കഥകളി അരങ്ങേറും.

നളചരിതം ആട്ടക്കഥയിലെ മൂന്നാം ദിവസമാണ് ഒക്ടോബര്‍ ഒമ്പത് വ്യാഴാഴ്ച രാത്രി 7.30ന് അവതരിപ്പിയ്ക്കുന്നത്. കലാമണ്ഡലം ഗോപിയ്ക്ക് പുറമെ കേരള കലാമണ്ഡലം റിട്ട. പ്രിന്‍സിപ്പല്‍ എം.പി.എസ്. നമ്പൂതിരി, കൊല്‍ക്കത്ത ശാന്തിനികേതനിലെ ഫൈന്‍ ആര്‍ട്സ് പ്രൊഫസര്‍ വി.എസ്. ഉണ്ണി, കലാമണ്ഡലം ഷണ്മുഖന്‍, കോട്ടക്കല്‍ നന്ദകുമാര്‍, രഞ്ജിനി എന്നിവരും ദുബായില്‍ വേഷം അണിയും.

കലാനിലയം ഉണ്ണിക്കൃഷ്ണനും കലാമണ്ഡലം രാജീവുമാണ് പാടുന്നത്. കലാമണ്ഡലം കൃഷ്ണദാസ് ചെണ്ടയും മാര്‍ഗ്ഗി രത്നാകരന്‍ മദ്ദളവും വായിക്കും.

എമിറേറ്റ്സ് കഥകളി ഫാന്‍സ് എന്ന സംഘടനയാണ് പരിപാടിയുടെ സംഘാടകര്‍. പ്രവേശനം ടിക്കറ്റ് മൂലമാണ്. മോഹന്‍ലാലിന്റെ ഉടമസ്ഥതയില്‍ ദുബായിലെ കരാമയില്‍ പ്രവര്‍ത്തിയ്ക്കുന്ന ടേസ്റ് ബഡ്സില്‍ നിന്ന് ടിക്കറ്റുകള്‍ ലഭിയ്ക്കും. വിശദവിവരങ്ങള്‍ അറിയേണ്ടവര്‍ 04-3362001 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+