വയലാര്‍ അവാര്‍ഡ് എം. മുകുന്ദന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് എം. മുകുന്ദന് നല്‍കും. കേശവന്റെ വിലാപങ്ങള്‍ എന്ന നോവലാണ് മുകുന്ദനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
25,000 രൂപയും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
പ്രൊഫ. സി. ആര്‍. എസ്. സുശീല, പ്രൊഫ. മുകുന്ദന്‍, പ്രൊഫ. മധുസൂദനന്‍ എന്നിവരുള്‍പ്പെടുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്.
വേണ്ട രീതിയില്‍ വിലയിരുത്തപ്പെടാതെ പോയ കേശവന്റെ വിലാപങ്ങള്‍ അവാര്‍ഡിനായി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്ന് എം. മുകുന്ദന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കവി അയ്യപ്പപ്പണിക്കര്‍ക്കായിരുന്നു അവാര്‍ഡ്. എന്നാല്‍ അദ്ദേഹം അവാര്‍ഡ് സ്വീകരിച്ചിരുന്നില്ല.












Click it and Unblock the Notifications