Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡോ.കെ. ഓമനക്കുട്ടിയ്ക്ക് ഗുരുവന്ദനം

തിരുവനന്തപുരം: തിരുവനന്തപുരം വിമന്‍സ് കോളെജിലെ സംഗീതപ്രൊഫസറായിരുന്ന ഡോ.കെ. ഓമനക്കുട്ടിയ്ക്ക് ശിഷ്യര്‍ ഒക്ടോബര്‍ 13 തിങ്കളാഴ്ച ഗുരുവന്ദനം നടത്തി. ഡോ.കെ. ഓമനക്കുട്ടിയ്ക്ക് 60 വയസ്സ് തികയുന്നതോടനുബന്ധിച്ചായിരുന്നു ഈ ആദരിയ്ക്കല്‍ ചടങ്ങ് നടന്നത്.

ചടങ്ങില്‍ പിന്നണിഗായിക കെ.എസ്. ചിത്ര ഉള്‍പ്പെടെ ഡോ. കെ. ഓമനക്കുട്ടിയുടെ പ്രശസ്തരും അപ്രശസ്തരുമായ നൂറുകണക്കിന് ശിഷ്യര്‍ പങ്കെടുത്തു. ചിത്രയുടെ സംഗീതക്കച്ചേരിയും ഉണ്ടായിരുന്നു.

മൃദംഗവിദ്വാന്‍ ഉമയാള്‍പുരം ശിവരാമന്‍ തുടങ്ങി കര്‍ണ്ണാടകസംഗീതരംഗത്തെ ഒട്ടേറെ പ്രഗത്ഭമതികളും ചടങ്ങില്‍ സംബന്ധിച്ചു. ഇതുപോലെ ഒരു ഗുരുവന്ദനം ശിഷ്യരില്‍ നിന്ന് ഗുരുക്കന്മാര്‍ക്ക് ലഭിയ്ക്കുന്ന അപൂര്‍വ സൗഭാഗ്യമാണെന്ന് സ്വീകരണത്തിന് മറുപടിയായി ഡോ. കെ. ഓമനക്കുട്ടി പറഞ്ഞു.

സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍, ഗായകന്‍ എം.ജി. ശ്രീകുമാര്‍ എന്നിവരുടെ മൂത്തസഹോദരിയാണ് ഡോ. കെ. ഓമനക്കുട്ടി. സൂര്യ, സംഗീതഭാരതി, സ്വരലയ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+