Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈബിള്‍ കഥ കഥകളി രൂപത്തില്‍

തിരുവനന്തപുരം: ബൈബിള്‍ കഥയും കഥകളി രൂപത്തില്‍ അരങ്ങിലേക്ക്. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ദൂത് വിഷന്‍ ആണ് ഇത് കഥകളി രൂപത്തില്‍ അവതരിപ്പിയ്ക്കാന്‍ മുന്‍കൈയ്യെടുക്കുന്നത്.

ബൈബിള്‍ പഴയനിയമത്തിലെ സോളമന്റെ ഗീതങ്ങളാണ് കഥകളിയായി അവതരിപ്പിയ്ക്കുക. ഒക്ടോബര്‍ 31 വെള്ളിയാഴ്ച കോട്ടയത്തെ സൗത്ത്ഇന്ത്യ റിട്രീറ്റ് സെന്റര്‍ പള്ളിയിലാണ് കഥകളി അരങ്ങേറുക.

കളരിക്കല്‍ മോഹന്‍ദാസാണ് സോളമന്‍ഗീതങ്ങള്‍ക്ക് ആട്ടക്കഥ രചിച്ചിരിയ്ക്കുന്നത്. കഥാപാത്രങ്ങളുടെ ആന്തരിക സ്വഭാവത്തെ അടിസ്ഥാനമാക്കി കത്തിവേഷം, പച്ചവേഷം, സ്ത്രീവേഷം എന്ന രീതിയിലാണ് കഥകളിയില്‍ കഥാപാത്രങ്ങള്‍ വരിക. കഥകളിയുടെ ഈ പരമ്പരാഗത ശൈലിയില്‍ തന്നെയായിരിക്കും ബൈബിള്‍ കഥയിലും കഥാപാത്രങ്ങള്‍ അരങ്ങിലെത്തുകയെന്ന് കളരിക്കല്‍ മോഹന്‍ദാസ് പറഞ്ഞു.

മാത്രമല്ല, സോളമന്റെ ഗീതങ്ങള്‍ ഒരു പ്രണയകഥയാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം തേടുന്ന ഒരു ആത്മീയ തലം കൂടി ഈ കഥയ്ക്കുണ്ട്. - കളരിയ്ക്കല്‍ മോഹന്‍ദാസ് പറഞ്ഞു.

ബൈബിള്‍ കഥ പറയാന്‍ കഥകളിയെന്ന മാധ്യമം തിരഞ്ഞെടുത്തത് നല്ലൊരു ആശയമാണെന്ന് മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. ഡി. ബാബുപോള്‍ പറഞ്ഞു. ഹിന്ദു പുരാണത്തിലെന്ന പോലെ ബൈബിളിലും ധാരാളം നാടകീയ സംഭവവികാസങ്ങള്‍ ഉണ്ട്. - ബാബുപോള്‍ പറഞ്ഞു. അതേ സമയം ക്രിസ്ത്യന്‍ കഥാംശങ്ങള്‍ കലാരൂപങ്ങളായി മുന്‍പും കേരളത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ സിറിയന്‍ ക്രിസ്ത്യാനികള്‍ ഹൈന്ദവമായ പാരമ്പര്യത്തെയും ചടങ്ങുകളെയും എല്ലാകാലത്തും അവരുടെ സാംസ്കാരിക ജീവിതത്തില്‍ ഉള്‍പ്പെടുത്തിപ്പോന്നിട്ടുണ്ട്. - ബാബു പോള്‍ വിശദീകരിച്ചു.

ഇതുവരെ കേരളത്തിലെ ക്ഷേത്രങ്ങളും കൊട്ടാരക്കെട്ടുകളും ചുറ്റിപ്പറ്റി മാത്രം വളര്‍ന്ന കലയാണ് കഥകളി. ബൈബിളിലെ ഒരു കഥാംശം കഥകളിയിലൂടെ അവതരിപ്പിയ്ക്കുക വഴി കേരളത്തിലെ മതസൗഹാര്‍ദ്ദം സാംസ്കാരികഐക്യത്തിലൂടെ മറ്റൊരു നാഴികക്കല്ല് തേടുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+