ടി. പത്മനാഭന് എഴുത്തച്ഛന്‍ പുരസ്കാരം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം ടി. പത്മനാഭന്. ഒരു ലക്ഷം രൂപയും പ്രശസ്തി ഫലകവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്.
മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്കിയ സംഭാവന പരിഗണിച്ചാണ് ടി. പത്മനാഭന് അവാര്‍ഡ് നല്കുന്നതെന്ന് നവമ്പര്‍ ഒന്ന് ശനിയാഴ്ച സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ പറഞ്ഞു.
എഴുത്തച്ഛന്‍ പുരസ്കാരത്തിന് തിരഞ്ഞെടുത്തതായി അറിയിച്ചുകൊണ്ടുള്ള കത്ത് മന്ത്രി ജി. കാര്‍ത്തികേയന്‍ ടി. പത്മനാഭന് കൈമാറി. എഴുത്തച്ഛനുമായി തനിയ്ക്ക് സ്നേഹം ഉണ്ടെന്നും അദ്ദേഹത്തിന്റെ പേരില്‍ ലഭിയ്ക്കുന്ന അവാര്‍ഡില്‍ ഏറെ സന്തോഷമുണ്ടെന്നും ടി. പത്മനാഭന്‍ പറഞ്ഞു.
ഡി. ബെഞ്ചമിന്‍, യൂസഫലി കേച്ചേരി, ഡോ. എം. ലീലാവതി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് ടി. പത്മനാഭനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്.












Click it and Unblock the Notifications