ഒറ്റക്കാലില്‍ 500 വേദി പിന്നിട്ടു
കണ്ണൂര്‍: ഒറ്റക്കാലില്‍ 500 വേദികളില്‍ നാടകം അഭിനയിച്ച് രജനി എന്ന നടി ശ്രദ്ധേയയാകുന്നു. എറണാകുളത്തെ പറവൂരിലായിരുന്നു രജനിയുടെ 500ാം വേദി. കന്നട എഴുത്തുകാരന്‍ ശിവരാമകാരന്തിന്റെ ചോമനതുടി എന്ന നാടകത്തിലായിരുന്നു രജനി 500 വേദിയില്‍ വേഷമിട്ടത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടകത്തില്‍ അഭിനയിക്കാന്‍ പോകുമ്പോള്‍ വാഹനാപകടത്തിലാണ് രജനിയ്ക്ക് ഒരു കാല്‍ നഷ്ടപ്പെട്ടത്. 1994ല്‍ വലതുകാല്‍ മുറിച്ചുകളഞ്ഞു. പക്ഷെ വീട്ടുകാരുടെ പിന്തുണയും കലയോടുള്ള സ്നേഹവും കൂടിയായപ്പോള്‍ രജനി വീണ്ടും അഭിനയലോകത്തേയ്ക്ക് മടങ്ങിയെത്തി.
കണ്ണൂര്‍ ജില്ലയിലെ മേലൂരാണ് രജനിയുടെ സ്വദേശം. കാല്‍ മുറിച്ചുമാറ്റിയ ശേഷം ഒരിയ്ക്കലും നാടകരംഗത്തേക്ക് തിരിച്ചുവരാന്‍ കഴിയില്ലെന്ന് കരുതിയിരുന്നതാണെന്ന് രജനി പറഞ്ഞു. പക്ഷെ വീട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും പിന്തുണ കിട്ടിയപ്പോള്‍ വീണ്ടും നാടകവേദിയിലെത്തുകയായിരുന്നുവെന്നും രജനി പറഞ്ഞു. തലശേരി സഹകരണബാങ്കിന്റെ സഹായത്തോടെയാണ് കൃത്രിമകാല്‍ ലഭിച്ചത്. കൃത്രിമക്കാല്‍ വച്ച് നടക്കാന്‍ ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. ക്രമേണ ആ വേദനയെല്ലാം മാറിയെന്നും രജനി പറയുന്നു.












Click it and Unblock the Notifications