ആതിര വയലിന്‍ യജ്ഞം തുടങ്ങി
തിരുവനന്തപുരം: ആതിര കോടമ്പള്ളി വയലിനില്‍ തന്റെ അഖണ്ഡ യജ്ഞം തുടങ്ങി. നവമ്പര്‍ 10 തിങ്കളാഴ്ച രാവിലെയാണ് ആതിരയുടെ വയലിന്‍ കച്ചേരി തുടങ്ങിയത്.
32 മണിക്കൂര്‍ നേരം തുടര്‍ച്ചയായി വയലിന്‍ വായിക്കാനാണ് ആതിരയുടെ പരിപാടി. ലക്ഷ്യത്തിലെത്തിയാല്‍ അത് ലോകറെക്കോഡായിരിക്കും. സൂര്യ ഫെസ്റിവലിനോട് അനുബന്ധിച്ചാണ് ആതിരയുടെ ഈ സംഗീതക്കച്ചേരി.
രാവിലെ കച്ചേരിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് പൂയം തിരുനാള്‍ ഗൗരി പാര്‍വതീ ഭായി ആണ്. വാതാപി ഗണപതിം എന്ന കീര്‍ത്തനത്തോടെയാണ് കച്ചേരി തുടങ്ങിയത്. 101 കീര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി വായിയ്ക്കാനാണ് ആതിരയുടെ പദ്ധതി. മാവേലിക്കര വേലുക്കുട്ടിനായര്‍ മൃദംഗം വായിക്കും.
നവമ്പര്‍ 11 ചൊവാഴ്ച വൈകീട്ട് ആറ് മണിവരെയാണ് കച്ചേരി. ലോകത്തില്‍ ഏറ്റവുമധികം നേരം ഒരു സംഗീതോപകരണം തുടര്‍ച്ചയായി പ്രവര്‍ത്തിയ്ക്കുന്ന സംഗീതജ്ഞ എന്ന റെക്കോഡിനാണ് ആതിര ഇതോടെ അര്‍ഹയാകുന്നത്. ഇപ്പോഴത്തെ ലോകറെക്കോഡ് 24 മണിക്കൂറാണ്.
കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന അന്താരാഷ്ടസംഗീതോത്സവത്തില്‍ ആതിര കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications