ആത്മഹത്യയെ ചെറുക്കാന്‍ സംഗീതം
ആത്മഹത്യയെ സംഗീതം കൊണ്ട് നേരിടാനാവുമോ? ആവുമെന്ന് യുവസംഗീതജ്ഞന് സാഹില്‍ ജഗ്ത്യാനി.
യുവാക്കള്‍ക്കിടയിലെ ആത്മഹത്യയ്ക്കെതിരെ സംഗീതത്തിലൂടെ പ്രചാരണം നടത്താന്‍ സാഹില്‍ ജഗ്ത്യാനിയെ സഹായിക്കുന്നത് ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്. ഗുരു ശ്രീ ശ്രീ രവിശങ്കറെ കണ്ടുമുട്ടിയതാണ് സാഹില്‍ ജഗ്ത്യാനിയുടെ ജീവിതത്തിന് വഴിത്തിരിവായത്. ഇപ്പോള്‍ ഗുരുവിന്റെ സഹായത്തോടെ നിരാശയില്‍, ആത്മഹത്യാമുനമ്പില്‍ അലയുന്ന യുവാക്കള്‍ക്ക് സംഗീതത്തിലൂടെ വഴിത്തിരിവുണ്ടാക്കാന്‍ സാഹില്‍ ജഗ്ത്യാനി ശ്രമിയ്ക്കുന്നു.
മുംബൈയില്‍ ജനിച്ച 25 കാരനായ സാഹില്‍ ജഗ്ത്യാനി ഗായകനാണ്, പാട്ടെഴുത്തുകാരനാണ്, ഗിറ്റാറിസ്റുമാണ്. ചെറുപ്പത്തിലേ സംഗീതം പഠിച്ചു. ഹോംങ്കോംഗ്, ലണ്ടന്‍ എന്നിവിടങ്ങളിലെ രണ്ട് റോക്ക് ബാന്റുകളില്‍ സാഹില്‍ ജഗ്ത്യാനി ഗിറ്റാറിസ്റായിരുന്നു. എന്നാല്‍ ശ്രീ ശ്രീ രവിശങ്കറിനെ കണ്ടുമുട്ടിയതോടെ സാഹില്‍ ജഗ്ത്യാനിയുടെ സംഗീതത്തോടുള്ള സമീപനം പാടെ മാറി. അതോടെ സാഹില്‍ ജഗ്ത്യാനി റോക്ക് സംഗീതത്തില്‍ നിന്നും സത്സംഗിലേക്കും ഭജന്സംഗീതത്തിലേക്കും മാറി.
പാശ്ചാത്യസംഗീതത്തിന്റെ രീതിയിലാണ് ദ്ദേഹം ഭജനുകളും മന്ത്രങ്ങളും അവതരിപ്പിയ്ക്കുന്നത്. ഭക്തിസംഗീതത്തെ ഭക്തി ചോരാതെ കൂടുതല്‍ ആധുനികമായി അവതരിപ്പിയ്ക്കാന്‍ കഴിയുന്നുണ്ട് സാഹില്‍ ജഗ്ത്യാനിയ്ക്ക്. ലണ്ടനിലെ കിംഗ്സ് കോളെജില്‍ നിന്ന് ബിസിനസ് മാനേജ്മെന്റില്‍ ഡിഗ്രി നേടി. ലണ്ടനിലെ ബിര്‍ക്ബെക് കോളെജില്‍ നിന്നും ഇന്റര്‍നാഷണല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി.
അവതരണ് എന്ന പേരില്‍ ഒരു ആല്‍ബം ഇറക്കിയിട്ടുണ്ട്. ഇപ്പോള്‍ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന് വേണ്ടി ഒട്ടേറെ വേദികളില്‍ ഇദ്ദേഹം പരിപാടി അവതരിപ്പിയ്ക്കുന്നുണ്ട്. ഇന്ത്യന്‍-പാശ്ചാത്യ സംഗീതശൈലികള്‍ സംയോജിപ്പിച്ചാണ് അദ്ദേഹം ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് ഭജനുകളും ഭക്തിയും താല്പര്യമില്ലാത്തവര്ക്കും ഇതിലെ ഗാനങ്ങള്‍ ഇഷ്ടപ്പെടുമെന്ന് സാഹില്‍ ജഗ്ത്യാനി പറയുന്നു.
ഭജന്‍, ഭക്തിഗാനം എന്നിവയെ ആധാരമാക്കി താണ്ഡവ്, അവതാരണ് രണ്ട് എന്നീ ആല്‍ബങ്ങളും സാഹില്‍ ജഗ്ത്യാനിയുടെ മനസ്സിലുണ്ട്. യുവാക്കളില്‍ ആത്മീയതരംഗം ഉണര്‍ത്തുകയാണ് ഇപ്പോള്‍ സാഹില്‍ ജഗ്ത്യാനിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇന്ത്യയാകെ സംഗീത പരിപാടികള്‍ നടത്തുകയാണ് ലക്ഷ്യം. ആത്മഹത്യയ്ക്കെതിരായ സാഹില്‍ ജഗ്ത്യാനിയുടെ സംഗീതപരിപാടി ആരംഭിയ്ക്കുന്നത് തിരുവനന്തപുരത്ത് നിന്നാണ്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications