സ്വാതി പുരസ്കാരദാനം പുണെയില്‍
തിരുവനന്തപുരം: ഇത്തവണത്തെ സ്വാതി സംഗീത പുരസ്കാരദാനം പുണെയില്‍ നടക്കും. ഹിന്ദുസ്ഥാനി ഗായകന്‍ ഭീംസെന്‍ ജോഷിക്ക് ഡിസംബര്‍ ഒന്നിന് സമ്മാനിക്കും.
പുണെയിലെ ജോഷിയുടെ വസതിയിലെത്തി സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയനാണ് അവാര്‍ഡ് നല്‍കുക. വാര്‍ധക്യസഹജമായ അസ്വാസ്ഥ്യങ്ങള്‍ മൂലം വിശ്രമജീവിതം നയിക്കുകയാണ് ഭീംസെന്‍ ജോഷി. അതിനാലാണ് സാംസ്കാരികവകുപ്പ് ഈ തീരുമാനം കൈക്കൊണ്ടത്.
ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് സ്വാതി സമ്മാനം. പതിവായി എല്ലാ വര്‍ഷവും തിരുവനന്തപുരത്താണ് അവാര്‍ഡ്ദാനച്ചടങ്ങ് നടക്കുന്നത്.












Click it and Unblock the Notifications