തസ്ലിമയുടെ പുസ്തകത്തിന് ഇന്ത്യയില്‍ വിലക്ക്
കൊല്‍ക്കത്ത: തസ്ലിമ നസ്റീന്റെ വിവാദ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ഇന്ത്യയില്‍ വിലക്ക്. ബംഗാള്‍ സര്‍ക്കാരാണ് ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം വിലക്കിയിരിക്കുന്നത്.
മുസ്ലിം സമുദായത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ചാണ് തസ്ലിമയുടെ ദ്വിഖണ്ഡിതോ എന്ന പുസ്തകം നിരോധിച്ചിരിക്കുന്നത്. താന്‍ ഈ പുസ്തകം വായിച്ചുവെന്നും പുസ്തകം നിരോധിയ്ക്കുകയാണെന്നും ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ നവമ്പര്‍ 28 വെള്ളിയാഴ്ച അറിയിച്ചു.
മതസൗഹാര്‍ദ്ദത്തെ പരിക്കേല്പിക്കുമെന്നതിനാല്‍ ഐപിസി 153എ വകുപ്പ് പ്രകാരമാണ് പുസ്തകം നിരോധിച്ചിരിക്കുന്നത്. ഇത് പ്രകാരം ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം, വില്പന, വിപണനം എന്നിവ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പൊലീസ് ഈ പുസ്തകത്തിന്റെ 2,500 പ്രതികള്‍ കണ്ടെടുത്തു. ഈ പുസ്തകം നേരത്തെ ബംഗ്ലാദേശില്‍ നിരോധിച്ചിരുന്നു.












Click it and Unblock the Notifications