കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമിയ്ക്ക് ബുദ്ധ സന്യാസിമാരുടെ ഗീതങ്ങള്‍

  • By Staff
Google Oneindia Malayalam News

ദില്ലി: ഗ്രാമി അവാര്‍ഡിന് ബുദ്ധ സന്യാസിമാരുടെ ഗീതങ്ങള്‍ അടങ്ങിയ ആല്‍ബം നോമിനേറ്റ് ചെയ്യപ്പെട്ടു.

ഹിമാചല്‍ പ്രദേശിലെ ഷെറാബ്ലിംങ് മൊണാസ്ട്രിയിലെ ബുദ്ധ സന്യാസിമാരാണ് സേക്രഡ് ടിബറ്റന്‍ ചാന്റ് എന്ന ഈ ആര്‍ബം തയ്യാറാക്കിയിരിയ്ക്കുന്നത്.

46-ാം ഗ്രാമി അവാര്‍ഡുകളുടെ സംഗീത ആല്‍ബ വിഭാഗത്തിലേക്കാണ് ആറ് ആല്‍ബങ്ങളിലൊന്നായി തിബത്ത് സന്യാസിമാരുടെ ഗീതങ്ങള്‍ നോമിനേറ്റ് ചെയ്യപ്പെട്ടത്. 2004 ഫിബ്രവരി എട്ടിന് ലോസ് ആഞ്ചലസില്‍ വച്ചാണ് ഗ്രാമി അവാര്‍ഡുകള്‍ നല്‍കുന്നത്.

തിബറ്റന്‍ ഭാഷയിലുള്ള മന്ത്രങ്ങളും ധ്യാന ശ്ലോകങ്ങളും പ്രാര്‍ത്ഥനകളും ഷെരാബ്ലിംങ് മൊണാസ്ട്രിയില്‍ രാവിലെ മുതല്‍ രാത്രി വരെ നടക്കുന്ന പ്രാര്‍ത്ഥനകളുമാണ് ഈ സി ഡി യില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നതെന്ന് ഷെരാബ്ലിങ് മൊണാസ്ട്രിയിയുടെ തലവന്‍ തായ് സിതു റിംപോചെ പറഞ്ഞു.

വിശുദ്ധ ഗീതങ്ങളില്‍ ചിലത് ഏഴാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണ്. ന്യൂസിലാന്റിലെ തിബത്തന്‍ ബുദ്ധ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് ഗീതങ്ങള്‍ റെക്കോഡ് ചെയ്തത്. ഒമ്പത് സന്യാസിമാരാണ് റെക്കോഡിംഗില്‍ പങ്കെടുത്തത്. ഇവ വാണിജ്യത്തിനുള്ള ഗാനങ്ങളല്ലെന്നും വിശുദ്ധ ഗീതങ്ങളാണെന്നും തായ് സിതു റിംപോചെ പറഞ്ഞു.

കര്‍മ കാഗ്യു വിഭാഗത്തിലെ ബുദ്ധമത സന്യാസിയായ തായ് സിതുവിന്റെ ആസ്ഥാനമാണ് ഷെരാബ്ലിങ്. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ നിന്നും 60 കിലോമീറ്റര്‍ അകലൊയണ് ഷെരാബ്ലിങ്.

1959ല്‍ തിബത്തില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ദലൈ ലാമയുടെ ആസ്ഥാനമാണ് ഷെരാബ്ലിംങ് മൊണാസ്ട്രി. തിബത്തിലെ ചൈനാ അധിനിവേശത്തെ എതിര്‍ക്കുന്ന വരുടെ കേന്ദ്രമായ ഈ മൊണാസ്ട്രി യഥാര്‍ത്ഥ തിബത്ത് സര്‍ക്കാരിന്റെ ആസ്ഥനമാണെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X