നാടകവേദി സജീവമാക്കണം: മോഹന്‍ലാല്‍
തൃശൂര്‍: നാടകരംഗം വീണ്ടും സജീവമാക്കുന്നതിന് കൂട്ടായ ശ്രമം ആവശ്യമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
അഭിനയജീവിതത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന മോഹന്‍ലാലിന് സ്കൂള്‍ ഒഫ് ഡ്രാമ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേണ്ടത്ര നാടകങ്ങള്‍ കേരളത്തില്‍ അരങ്ങേറുന്നില്ല. നസ്രുദ്ദിന്‍ഷായെ പോലുള്ള ചലച്ചിത്ര നടന്‍മാര്‍ സമയം കിട്ടുമ്പോഴൊക്ക നാടകാഭിനയത്തില്‍ ഏര്‍പ്പെടുന്നുണ്ട്- മോഹന്‍ലാല്‍ ചൂണ്ടിക്കാട്ടി.
നാടകവേദിയുമായി ബന്ധപ്പെടാന്‍ കിട്ടിയ അവസരങ്ങളെ അദ്ദേഹം അനുസ്മരിച്ചു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അഭിനയിച്ച ആദ്യനാടകത്തിന് മികച്ച നടനുള്ള സമ്മാനം കിട്ടിയത് അഭിനയരംഗത്ത് തുടരുന്നതിന് പ്രചോദനമായി. ചെക്കോവിന്റെ കരടിയിലും നാഷണല്‍ സ്കൂള്‍ ഒഫ് ഡ്രാമയ്ക്കു വേണ്ടി കര്‍ണഭാരത്തിലും അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ അനുഭവമായി- ലാല്‍ പറഞ്ഞു.
സാംസ്കാരികമന്ത്രി ജി. കാര്‍ത്തികേയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണന്‍ മോഹന്‍ലാലിന് ഉപഹാരം നല്‍കി. കോഴിക്കോട് സര്‍വകലാശാല രജിസ്ട്രാര്‍ പി. പി. മുഹമ്മദ്, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ജോസ് കാട്ടുകാരന്‍, ജില്ലാ കളക്ടര്‍ വി. എം. ഗോപാലമേനോന്‍, മറാത്തി നാടകകൃത്ത് ചന്ദ്രശേഖര കമ്പാര്‍, എ. സി. ജോസ് എംപി, സ്കൂള്‍ ഒഫ് ഡ്രാമ ഡയറക്ടര്‍ വയലാ വാസുദേവന്‍പിളള തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications