Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ മുരളിയുടെ കൂത്തമ്പലം ദുബായില്‍

നടന്‍ മുരളിയുടെ നേതൃത്വത്തില്‍ ദുബായില്‍ കൂത്തമ്പലം തുടങ്ങുന്നു. ഭരത് മുരളീസ് കൂത്തമ്പലം എന്ന പേരിലാണ് കലാപഠനകേന്ദ്രം ആരംഭിയ്ക്കുന്നത്.

മാര്‍ച്ച് ആദ്യവാരത്തില്‍ കൂത്തമ്പലം തുടങ്ങും. കഥ, തിരക്കഥ, സംഭാഷണം, നാടകരചന, സംവിധാനം, അരങ്ങൊരുക്കല്‍, ചമയം, ദീപസംവിധാനം, നിര്‍മ്മാണം തുടങ്ങിയവ പഠിപ്പിയ്ക്കും. അതത് വിഷയങ്ങളില്‍ ഉന്നതബിരുദം നേടിവയര്‍ ക്ലാസെടുക്കും.

നാടകകലയുടെ അടിസ്ഥാനവശങ്ങള്‍ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്ന ഒരു കളരിയായിരിക്കും ഇതെന്ന് മുരളി പറഞ്ഞു. സ്റേജ് കോമ്പയറിംഗ്, ടിവി മാധ്യമങ്ങളില്‍ വാര്‍ത്താവായന, അവതരണം എന്നിവയിലും പരിശീലനം നല്കും. വര്‍ക്ക് ഷോപ്പുകള്‍, വാരാന്ത്യവിശകലനം, അവലോകനം, സംവാദം എന്നിവയും സംഘടിപ്പിയ്ക്കും. രണ്ട് വര്‍ഷത്തെ പഠനവും അന്വേഷണവും കൂത്തമ്പലത്തിന് പിന്നിലുണ്ട്. ഗള്‍ഫിലെ മികച്ച കലാപഠനകേന്ദ്രമാക്കി കൂത്തമ്പലത്തെ മാറ്റുമെന്നും മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+