ദുബായ് ഫെസ്റിവലില്‍ റഹ്മാന്‍ ഷോ
ദുബായ്: ലോകത്തെ ഏറ്റവും വലിയ വിനോദ ഉത്സവങ്ങളിലൊന്നായി അറിയപ്പെടുന്ന ദുബായ് ഫെസ്റിവലില്‍ ഇക്കുറി എ.ആര്‍. റഹ്മാന്‍ സംഗീതപരിപാടി അവതരിപ്പിയ്ക്കും. ഓടക്കുഴല്‍ വിദ്വാന്‍ ഹരിപ്രസാദ് ചൗരാസ്യയും ബ്രിട്ടനിലെ ജെത്രോ തുളും ചേര്‍ന്നുള്ള ഫ്യൂഷന്‍ സംഗീതമാണ് ദുബായ് ഫെസ്റിവലില്‍ മറ്റൊരാകര്‍ഷണം.
ഇക്കുറി ആകര്‍ഷകമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ദുബായ് ഫെസ്റിവലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സയിദ് അല്‍ നബൗദ പറഞ്ഞു. മറ്റൊരു പരിപാടി സിനിമാതാരങ്ങളുടെ ഷോ ആണ്. ഇതില്‍ സല്‍മാന്‍ ഖാനും കരീനാ കപൂറും പങ്കെടുക്കുന്നു. ജല്‍വ എന്നാണ് ഈ പരിപാടിയ്ക്ക് പേരിട്ടിരിക്കുന്നത്.
ദുബായ് ഫെസ്റിവലിനോടനുബന്ധിച്ച് രണ്ടാമത് അന്താരാഷ്ട്ര ജാസ് ഫെസ്റിവലും നടക്കുന്നുണ്ട്. ഇതില്‍ ഇന്ത്യയുടെ തബല വിദഗ്ധന്‍ സക്കീര്‍ ഹുസൈന്‍ പങ്കെടുക്കും. ലോകത്തിന്റെ നാനാഭാഗത്ത് നിന്നും കലാകാരന്മാര്‍ ഇതില്‍ പങ്കെടുക്കും.
പാശ്ചാത്യസംഗീതജ്ഞരായ വിറ്റ്നി ഹൂസ്റണും ബ്രയാന്‍ ആഡംസും സംഗീതപരിപാടി നടത്തുന്നുണ്ട്. ഗ്ലോബല്‍ വില്ലേജില്‍ ഇന്ത്യ പവലിയന്റെ വിസ്തൃതി 7,000 ചതുരശ്രകിലോമീറ്ററാണ്. ഇന്ത്യയുടെ പവലിയനാണ് ഏറ്റവും വലുത്. ഇന്ത്യന്‍ പവലിയനകത്ത് കര്‍ണ്ണാടകവും ആന്ധ്രയും പ്രത്യേക പവലിയനുകള്‍ ഒരുക്കുന്നു.












Click it and Unblock the Notifications