കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാമിന്റെ ഗാനം; റഹ്മാന്റെ സംഗീതം

  • By Staff
Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ഒരു ദര്‍ശനം, ഒരു ലോകം എന്ന കവിതയ്ക്ക് എ.ആര്‍. റഹ്മാന്‍ സംഗീതം നല്കുന്നു. ഈ റിപ്പബ്ലിക്ദിനത്തില്‍ റഹ്മാന്‍ ഗാനം അവതരിപ്പിയ്ക്കും.

മുംബൈ കേന്ദ്രമായി കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന സന്നദ്ധസംഘടനയായ എസ്ടിസിഐ(സേവ് ദി ചില്‍ഡ്രന്‍ ഇന്ത്യ)യുടെ ധനശേഖരണാര്‍ത്ഥമായിരിക്കും റഹ്മാന്റെ പരിപാടി.

മുംബൈയിലെ ക്രിക്കറ്റ് ക്ലബ് മൈതാനത്തായിരിക്കും പരിപാടി നടക്കുക. ഒരു നല്ല ലോകം സാധ്യമാണ് എന്ന സന്ദേശമാണ് റഹ്മാന്റെ സംഗീതപരിപാടി മുന്നോട്ട്വയ്ക്കുക. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ കവിത വായിച്ചുകൊണ്ട് അമിതാഭ് ബച്ചനാണ് പരിപാടി ഉദ്ഘാടനം ചെയ്യുക. ഇതിന്റെ തൊട്ടുപിന്നാലെ രാഷ്ട്രപതിയുടെ കവിത റഹ്മാന്‍ സംഗീതരൂപത്തില്‍ അവതരിപ്പിയ്ക്കും.

സംഗീതത്തിന് ചേരുംവിധം കവിതയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് റഹ്മാന്‍ പറഞ്ഞു. ഇംഗ്ലീഷിലുള്ള ഈ കവിതയുടെ ഹിന്ദി വരികളും ഗാനരൂപത്തില്‍ അവതരിപ്പിയ്ക്കും.- റഹ്മാന്‍ പറഞ്ഞു. റഹ്മാന്റെ ഈ സംഗീതപരിപാടിയില്‍ 100ല്‍ പരം കുട്ടികള്‍ സ്റേജ് പരിപാടിയില്‍ പങ്കെടുക്കും. കുട്ടികള്‍ ആയിരിക്കും പല ഉപകരണങ്ങളും വായിക്കുക. അവര്‍ തന്നെ പാട്ടുകള്‍ പാടുകയും ചെയ്യും.- റഹ്മാന്‍ പറഞ്ഞു.

എങ്ങിനെയാണ് രാഷ്ട്രപതിയുടെ കവിത തിരഞ്ഞെടുത്തത് എന്ന കാര്യവും റഹ്മാന്‍ വിശദീകരിച്ചു. ഒരു ദിവസം രാഷ്ട്രപതി ഫോണില്‍ വിളിച്ച് തന്റെ കവിത സംഗീതത്തിന് വഴങ്ങുമോ എന്ന ചോദിച്ചു. കവിത നോക്കിയപ്പോള്‍ അത് സംഗീതത്തിന് വഴങ്ങുന്നതാണെന്ന് കണ്ടു. ആദ്യം ഈ ഗാനം രാഷ്ട്രപതിയെയാണ് കേള്‍പ്പിച്ചത്. അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.- റഹ്മാന്‍ പറഞ്ഞു.

ഒന്നരമണിക്കൂര്‍ നീളുന്ന സംഗീത പരിപാടിയില്‍ വിവിധ ഗാനങ്ങളും തനുശ്രീ അവതരിപ്പിയ്ക്കുന്ന നൃത്തപരിപാടിയും ഉണ്ടാകും. കുട്ടികളെ കേന്ദ്രീകരിച്ചുള്ളതായതിനാല്‍ ഈ സംഗീത പരിപാടി തികച്ചും വ്യത്യസ്തമായിരിക്കുമെന്നും റഹ്മാന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X