പി. വത്സലയ്ക്ക് അവാര്‍ഡ്
കൊല്ലം: അബുദാബി മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ സാഹിത്യപുരസ്കാരം നോവലിസ്റ് പി. വത്സലയ്ക്ക്. ആരണ്യകാണ്ഡം എന്ന പി. വത്സലയുടെ കഥാസമാഹാരമാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്.
10,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. ഫിബ്രവരിയില്‍ അബുദാബിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിയ്ക്കും.
പ്രവാസി മലയാളി എഴുത്തുകാരനുള്ള അവാര്‍ഡ് കണിയാപുരം സൈനുദ്ദീനാണ്. ഇദ്ദേഹം എഴുതിയ ഗള്‍ഫിന്റെ കനക കേന്ദ്രങ്ങള്‍ എന്ന ലേഖനസമാഹാരത്തിനാണ് അവാര്‍ഡ്. സ്വര്‍ണ്ണമെഡലും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് അവാര്‍ഡ്.












Click it and Unblock the Notifications