Get Updates
Get notified of breaking news, exclusive insights, and must-see stories!

ലജ്ജാവതിയേ...കേരളം കീഴടക്കുന്നു

പണ്ട് ഇളയരാജയുടെ തമിഴ്ഗാനങ്ങളും റഹ്മാന്റെ ഫ്യൂഷന്‍സംഗീതവും കേരളം കീഴടക്കിയതുപോലെ ഇതാ ഒരു മലയാള ചലച്ചിത്രത്തിലെ ഗാനങ്ങളും വിസ്മയം സൃഷ്ടിയ്ക്കുന്നു. ചലച്ചിത്രസംവിധായകന്‍ ജയരാജിന്റെ പുതിയ സിനിമയായ ഫോര്‍ ദി പീപ്പിളിലെ ഗാനങ്ങളാണ് കേരളം കീഴടക്കുന്നത്. കേരളമാകെ ഫോര്‍ ദി പീപ്പിള്‍ എന്ന സിനിമയിലെ ഗാനങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു. ഇപ്പോള്‍ ടിവി ചാനലുകളില്‍ ഏറ്റവുമധികം ആളുകള്‍ വീക്ഷിയ്ക്കുന്ന ഗാനങ്ങള്‍ ഇവയാണ്.

വ്യത്യസ്തമായ ഈണങ്ങളും ഗായകന്റെ വ്യത്യസ്തമായ ആലാപനശൈലിയുമാണ് ഈ ഗാനങ്ങള്‍ക്ക് പ്രേക്ഷകരുടെ പിന്തുണ നേടിക്കൊടുത്തത്. പുതുതായി ജയരാജ് അവതരിപ്പിയ്ക്കുന്ന സംഗീതസംവിധായകനാണ് ഇതിലെ ഗാനങ്ങള്‍ ആലപിച്ചിരിയ്ക്കുന്നതും. സംഗീതസംവിധായകനായ ഗായകന്റെ പേര് ജാസി ഗിഫ്റ്റ്.

ഈ ഗാനങ്ങളില്‍ ലജ്ജാവതിയേ നിന്റെ കള്ളകടക്കണ്ണില്‍ എന്ന ഗാനമാണ് ഏറെപ്പേരെ ആകര്‍ഷിച്ചിരിയ്ക്കുന്നത്. ആദ്യം ഈ ഗാനം ടിവി ചാനലില്‍ സംപ്രേഷണം ചെയ്തപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഇതിന്റെ അടിമകളായി മാറി. ഗാനത്തിന്റെ ചിത്രീകരണവും വ്യത്യസ്ത ട്രീറ്റ്മെന്റിനാല്‍ ശ്രദ്ധേയമായി. ഇതോടെ കസെറ്റിന്റെ പേര് തന്നെ ജയരാജ് ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍ എന്നാക്കി. കസെറ്റ് ഇപ്പോള്‍ റെക്കോഡ് വില്പന നേടിയതായി പറയുന്നു. ആദ്യം ഈ ഗാനങ്ങള്‍ ഏറ്റെടുക്കാന്‍ സംഗീതവിതരണക്കമ്പനികള്‍ തയ്യാറായില്ല. വിറ്റുപോകില്ല എന്നായിരുന്നു അവരുടെ വിധിയെഴുത്ത്. എന്നാല്‍ ഇപ്പോള്‍ ഈ കസെറ്റിന്റെ വാണിജ്യവിജയം സംഗീതക്കമ്പനികളെ ഞെട്ടിച്ചിരിയ്ക്കുകയാണ്.

ഈ കസെറ്റിലൂടെ മലയാളഗാനരംഗത്തേക്ക് വ്യത്യസ്തനായ ഒരു ഗായകനും സംഗീതസംവിധായകനും കടന്നുവരികയാണ്- ജാസ് ഗിഫ്റ്റ്.

ജാസ്ഗിഫ്റ്റ് ഈ ചിത്രത്തില്‍ മൂന്ന് ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ലജ്ജാവതിയേ നിന്റെ കള്ളകടക്കണ്ണില്‍ എന്ന ഗാനം ജാസ് ഗിഫ്റ്റ് തനിച്ച് പാടിയിരിക്കുന്നു. നിന്റെ മിഴിമുന എന്ന ഗാനം ജ്യോത്സനയും ജാസ് ഗിഫ്റ്റും ചേര്‍ന്ന് പാടിയിരിക്കുന്നു. അന്നക്കിളിയില്‍ എന്ന ഗാനം കോറസിനൊപ്പമാണ് പാടിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+