കഥകളി അവാര്‍ഡ് ചാത്തുണ്ണി പണിക്കര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനകഥകളി പുരസ്കാരം കാവുങ്കല്‍ ചാത്തുണ്ണി പണിക്കര്‍ക്ക് നല്കാന്‍ തീരുമാനിച്ചതായി സാംസ്കാരിക മന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പൊന്നാടയും ശില്പവും അടങ്ങിയതാണ് അവാര്‍ഡ്.
കലാമണ്ഡലം ചെയര്‍മാന്‍ വി.ആര്‍. പ്രബോധചന്ദ്രന്‍നായര്‍ അധ്യക്ഷനും ചൊവല്ലൂര്‍ കൃഷ്ണന്‍കുട്ടി, പ്രൊഫ. സി.ജി. രാജഗോപാല്‍, സാംസ്കാരിക സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ചാത്തുണ്ണി പണിക്കരെ തിരഞ്ഞെടുത്തത്.
സമഗ്രസംഭാവനകള്‍ നല്കിയ കഥകളി ആചാര്യന്മാരെ ആദരിയ്ക്കുന്നതിനാണ് പുരസ്കാരം. കലാമണ്ഡലം രാമന്‍കുട്ടിനായര്‍, കീഴ്പടം കുമാരന്‍നായര്‍, ചമ്പക്കുളം പാച്ചുപിള്ള എന്നിവര്‍ക്കാണ് ഈ പുരസ്കാരം നേരത്തെ നല്കിയിട്ടുള്ളത്.












Click it and Unblock the Notifications