കൊച്ചിയില്‍ കലാപ്രദര്‍ശനം
കൊച്ചി: കേരള ലളിതകലാ അക്കാദമിയും കേന്ദ്ര ലളിതകലാ അക്കാദമിയും സംയുക്തമായി ദേശീയ കലാപ്രദര്‍ശനം സംഘടിപ്പിയ്ക്കുന്നു. കൊച്ചിയിലെ ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ ഫിബ്രവരി ആറ് മുതല്‍ 25 വരെയാണ് പ്രദര്‍ശനം.
ഇന്ത്യയിലെ പ്രമുഖരായ 15 കലാകാരന്മാര്‍ക്ക് പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ദിവസം കേന്ദ്ര അക്കാദമി അവാര്‍ഡ് സമ്മാനിയ്ക്കുമെന്ന് കേരള ലളിതകലാഅക്കാദമി വൈസ് ചെയര്‍മാന്‍ പ്രൊഫ. സി.എല്‍. പൊറിഞ്ചുകുട്ടി പറഞ്ഞു. വിദഗ്ധരുടെ സമിതിയാണ് ഈ 15 പേരെ തിരഞ്ഞെടുത്തത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ചേര്‍ന്നതാണ് അവാര്‍ഡ്.
ഈ കലാകാരന്മാരുടെ സൃഷ്ടികള്‍ പ്രദര്‍ശനത്തിനുണ്ടാകും. മരം, വാട്ടര്‍കളര്‍, ഓയില്‍, അക്രിലിക്, കമ്പ്യൂട്ടര്‍ ഗ്രാഫിക്സ്, ഓട്, ടേപസ്ട്രി, മിക്സഡ് മീഡിയ, മുദ്രണം തുടങ്ങി വിവിധ മാധ്യമങ്ങളില്‍ ചെയ്ത സൃഷ്ടികളായിരിക്കും ഇവ. ഈ പ്രദര്‍ശനത്തോടനുബന്ധിച്ച് ബോള്‍ഗാട്ടി പാലസിലെ ഹെറിറ്റേജ് ഹോട്ടലില്‍ ചിത്രകാരന്മാരുടെ ഒരു ക്യാമ്പും ഫിബ്രവരി ഏഴ് മുതല്‍ നടക്കും. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ ലളിതകലാ അക്കാദമിയുടെ പ്രസിദ്ധീകരണങ്ങളുടെ വില്പന കേന്ദ്രവും ഈ നാളുകളില്‍ പ്രവര്‍ത്തിയ്ക്കും.












Click it and Unblock the Notifications