നിനവ്-2004 തുടങ്ങി
കളമശേരി: കൊച്ചി സര്‍വകലാശാല യുവജനോത്സവം നിനവ്-2004 തുടങ്ങി. വികെഎന്‍ നഗറില്‍ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ഒരുവന്റെ വാക്കുകള്‍ അപരന് സംഗീതമാകുന്ന കാലം സ്വപ്നം കാണുന്ന നമ്മള്‍ അന്യന്റെ കാലൊച്ച പോലും ഭയപ്പെടുന്ന ലോകത്താണ് ജീവിക്കുന്നതെന്ന് ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു.
രാഷ്ട്രീയത്തിനും മതത്തിനും എതിരായ കലാസംഭാവനകളെ പിച്ചിക്കീറുന്ന അനുഭവങ്ങളാണ് നമുക്ക് ചുറ്റും. മഹാപ്രതിഭകളായ രാജാരവിവര്‍മ്മയും എം.എഫ്. ഹുസൈനും പോലും വേട്ടയാടപ്പെടുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. - ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു.
വൈകുന്നേരം കൊച്ചി സര്‍വകലാശാലയുടെ കീഴിലുള്ള കോളെജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ വര്‍ണ്ണശബളമായ സാംസ്കാരിക ഘോഷയാത്ര നടന്നു. പഞ്ചവാദ്യം, വര്‍ണ്ണക്കുട, കാവടിയാട്ടം, നിശ്ചലദൃശ്യങ്ങള്‍ എന്നിവ അണിനിരന്ന ഘോഷയാത്ര ഹൃദ്യമായി.












Click it and Unblock the Notifications