വാജ്പേയി കവിതകളുമായി ലത
ദില്ലി: വാജ്പേയിയുടെ കവിതകള്‍ ലത മങ്കേഷ്കര്‍ ആലപിയ്ക്കുന്നു. ഈ ആല്‍ബം അന്തര്‍നാദ് എന്ന പേരില്‍ വിപണിയില്‍ ഉടനെ ഇറങ്ങും.
ആല്‍ബത്തിന്റെ പ്രകാശനത്തിന് കഴിഞ്ഞ ദിവസം വാജ്പേയിയെ ക്ഷണിയ്ക്കാന്‍ ലതാ മങ്കേഷ്കര്‍ നേരിട്ട് എത്തി. വാജ്പേയിയുടെ ഏതാനും കവിതകള്‍ ലത ആലപിച്ചു. വാജ്പേയിയ്ക്ക് അത് ഏറെ ഇഷ്ടവുമായി.
മയൂരേഷ് ആണ് സംഗീത സംവിധായകന്‍. മ്യൂസിക്കറിയാണ് ആല്‍ബം പുറത്തിറക്കുന്നത്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ വാജ്പേയിയുടെ കവിതകളുടെ സിഡി ചൂടപ്പം പോലെ വിറ്റഴിയുമെന്നാണ് മ്യൂസിക്കറിയുടെ പ്രതീക്ഷ. വാജ്പേയി കവിതകളുടെ റോയല്‍റ്റി വാജ്പേയിയുടെ അച്ഛന്‍ കൃഷ്ണ ബിഹാരി വാജ്പേയിയുടെ പേരിലുള്ള ട്രസ്റിനാണ്. സിഡി വിപണനത്തിന് ട്രസ്റുമായി മ്യൂസിക്കറി കരാറുണ്ടാക്കും.












Click it and Unblock the Notifications