എന്‍റിക് ഇഗ്ളേസ്യാസ് ഇന്ത്യയില്‍
ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള പോപ്പ് ഗായകന്‍ എന്‍റിക് ഇഗ്ളേസ്യാസ് ഇന്ത്യയില്‍ പാടാനെത്തുന്നു. മുംബൈയിലും ബാംഗ്ലൂരിലുമായിരിക്കും ഇദ്ദേഹത്തിന്റെ സംഗീതപരിപാടി.
മുംബൈയില്‍ ഏപ്രില്‍ 11നും ബാംഗ്ലൂരില്‍ ഏപ്രില്‍ 13നും എന്‍റിക് പാടും. ബാംഗ്ലൂരിലെ യുബി ഗ്രൂപ്പാണ് എന്‍റികിനെ ഇന്ത്യയില്‍ കൊണ്ടുവരുന്നത്.
മുംബൈയില്‍ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ എംഎംആര്‍ഡിഎ ഗ്രൗണ്ടിലും ബാംഗ്ലൂരില്‍ പാലസ് ഗ്രൗണ്ടിലുമായിരിക്കും പരിപാടിയെന്ന് യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്ല്യ പറഞ്ഞു. എസ്കേപ്, ഹീറോ, ബെയ്ലമോസ്, ബി വിത് യു, റിഥം ഡിവൈന്‍, അഡിക്റ്റഡ് തുടങ്ങിയ പ്രസിദ്ധ ഗാനങ്ങളും അദ്ദേഹത്തിന്റെ അവസാന ആല്‍ബമായ സെവനിലെ ഗാനങ്ങളും എന്‍റിക് ആലപിയ്ക്കും.












Click it and Unblock the Notifications