സുഗതകുമാരിയ്ക്ക് വിശിഷ്ടാംഗത്വം
തൃശൂര്‍: കവയിത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുഗതകുമാരിയ്ക്ക് കേരള സാഹിത്യഅക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കും. കാല് ലക്ഷം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപ്പതക്കവും പൊന്നാടയും ഫലകവും ഉള്‍പ്പെട്ടതാണ് ഈ ബഹുമതി.
അക്കാദമി പ്രസിഡന്റ് യൂസഫലി കേച്ചേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അക്കാദമി ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഈ തീരുമാനം.
പാതിരാപ്പൂക്കള്‍(കേരള സാഹിത്യഅക്കാദമി അവാര്‍ഡ്), രാത്രിമഴ(കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡും സാഹിത്യപ്രവര്‍ത്തകസഹകരണ സംഘം അവാര്‍ഡും), അമ്പലമണി(വയലാര്‍ അവാര്‍ഡും ഓടക്കുഴല്‍ അവാര്‍ഡും ആശാന് പ്രൈസും), കുറിഞ്ഞിപ്പൂക്കള്‍(മദ്രാസ് ആശാന് സ്മാരകസമിതി അവാര്‍ഡ്), പാവം മാനവഹൃദയം, മുത്തുച്ചിപ്പി, ഇരുള്‍ച്ചിറകുകള്‍, സ്വപ്നഭൂമി, തുലാവര്‍ഷപ്പച്ച(വിശ്വദീപം അവാര്‍ഡ്), രാധയെവിടെ? (അബുദാബി മലയാളി സമാജം അവാര്‍ഡ്) എന്നിവയാണ് പ്രധാനകവിതാസമാഹാരങ്ങള്‍.
സാമൂഹിക സേവനത്തിനുള്ള ഭാട്ടിയ അവാര്‍ഡ്, സേക്രഡ് സോള്‍ അവാര്‍ഡ്, കേന്ദ്രസര്‍ക്കാരിന്റെ പ്രഥമവൃക്ഷമിത്ര അവാര്‍ഡ്, വള്ളത്തോള്‍ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. സംസ്ഥാനവനിതാകമ്മിഷന് അംഗമായിരുന്നു.
തിരുവനന്തപുരം ജവഹര്‍ ബാലഭവന് പ്രിന്‍സിപ്പലായും സംസ്ഥാനബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിന്റെ തളിര് മാസികയുടെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്വാതന്ത്യ്രസമരസേനാനി ബോധേശ്വരന്റെയും പ്രൊഫ. വി.കെ. കാര്‍ത്ത്യായനിയുടെയും മകളാണ്. പരേതനായ ഡോ.കെ. വേലായുധന്‍നായരാണ് ഭര്‍ത്താവ്. ലക്ഷ്മീദേവി മകളാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications