ലളിതാംബിക പുരസ്കാരം രാധാകൃഷ്ണന്
തിരുവനന്തപുരം: ലളിതാംബിക അന്തര്‍ജ്ജനെത്തിന്റെ പേരിലുള്ള സാഹിത്യപുരസ്കാരം നോവലിസ്റ് സി. രാധാകൃഷ്ണന്.
സാഹിത്യത്തിന് നല്കിയ സമഗ്രസംഭാവനകള്‍ മാനിച്ചാണ് സി. രാധാകൃഷ്ണന് പുരസ്കാരം നല്കുന്നതെന്ന് അവാര്‍ഡ് നിര്‍ണ്ണയസമിതി അറിയിച്ചു. 30,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
യുവസാഹിത്യകാരിയ്ക്കുള്ള പുരസ്കാരം കെ.ആര്‍. മീരയ്ക്ക് ലഭിച്ചു. 5,001 രൂപയും ഫലകവും പ്രശസ്തിപത്രവും മീരയ്ക്ക് ലഭിയ്ക്കും.












Click it and Unblock the Notifications